എന്റെ പങ്കാളി സംവിധായകനാവുന്നു! ആവേശവും ആശങ്കയും! പ്രണയം പരസ്യമാക്കി അനാര്‍ക്കലി! ആളെ തിരഞ്ഞ് ഫാന്‍സ്
ആനന്ദമെന്ന ചിത്രത്തിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയതാണ് അനാര്‍ക്കലി മരക്കാര്‍. വിമാനം, മന്ദാരം, ഉയരെ, പ്രിയന്‍ ഓട്ടത്തിലാണ്, ജാനകി ജാനേ, അമല തുടങ്ങി നിരവധി ചിത്രങ്ങളിലാണ് പിന്നീട് അനാര്‍ക്കലി വേഷമിട്ടത്. അച്ഛനെപ്പോലെ ഫോട്ടോഗ്രഫിയിലും, അമ്മയെപ്പോലെ അഭിനയത്തിലും തിളങ്ങുകയാണ് താരം. സോഷ്യല്‍മീഡിയയിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. പ്രണയത്തെക്കുറിച്ചും, വിവാഹത്തെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങളില്‍ കൃത്യമായ പ്രതികരണമില്ലാതെ ഒഴിഞ്ഞുമാറുന്ന പതിവായിരുന്നു. എന്നാല്‍ നല്ലപാതി ആദ്യമായി സംവിധായകനായപ്പോള്‍ ആ സന്തോഷം പങ്കിട്ടിരിക്കുകയാണ് താരം. കാക്കി സര്‍ക്കീസിലൂടെയായി സംവിധാനത്തിലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ് അമീന്‍ ബാരിഫ്. അഭിനേത്രിയായ ഗൗതമി നായര്‍ ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
എന്നെ സംബന്ധിച്ച് തികച്ചും വൈകാരികമായൊരു ദിവസമാണ്. ചെറിയ ടെന്‍ഷനും അതേസമയം അഭിമാനവും തോന്നുന്നുണ്ട്. എന്റെ പാര്‍ട്‌നര്‍ അമീന്‍ ബാരിഫ് ഒരു സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്. ഈ യാത്രയുടെ ഭാഗമാവാന്‍ എനിക്കും കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം. ഇതില്‍ ഞാനൊരു പാട്ട് പാടിയിട്ടുണ്ട്. അതുപോലെ ഗൗതമി നായര്‍ക്ക് വേണ്ടി ഡബ്ബ് ചെയ്യാനും അവസരം ലഭിച്ചു. എല്ലാ ജോലികളും ഞങ്ങള്‍ നന്നായി ചെയ്തുവെന്നാണ് വിശ്വാസം. സീ ഫൈവിലൂടെയായി കാക്കി സര്‍ക്കസ് കാണാവുന്നതാണെന്നുമായിരുന്നു അനാര്‍ക്കലിയുടെ കുറിപ്പ്. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് പോസ്റ്റിന് താഴെയായി ഇവര്‍ക്ക് ആശംസകള്‍ അറിയിച്ചത്.



Click it and Unblock the Notifications











