മുടി മുറിച്ച്, മൂക്ക് കുത്തിയതോടെ ലെസ്ബിയന്‍ ആണെന്ന റൂമര്‍ പരത്തി; സ്‌കൂള്‍ ജീവിതം ഇഷ്ടമല്ല: അനാര്‍ക്കലി

By Desk

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അനാര്‍ക്കലി മരിക്കാര്‍. സുലൈഖ മന്‍സില്‍ പോലെയുള്ള സിനിമകളിലൂടെ കയ്യടി നേടാന്‍ സാധിച്ച നടി. അഭിനയത്തിന് പുറമെ സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അനാര്‍ക്കലി. താരത്തിന്റെ ഡാന്‍സും പാട്ടുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അനാര്‍ക്കലിയുടെ അഭിമുഖങ്ങള്‍ക്കും ആരാധകരുണ്ട്.

തുറന്ന് സംസാരിക്കുന്ന, നിലപാടുകള്‍ പറയാന്‍ മടിയില്ലാത്ത താരമാണ് അനാര്‍ക്കലി. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയിലെ താരമായി മാറാനും അനാര്‍ക്കലിയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സ്‌കൂള്‍ കാലത്തെക്കുറിച്ചും കോളേജ് കാലത്തെക്കുറിച്ചും അനാര്‍ക്കലി പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്.

Anarkali Marikar

തന്റെ സ്‌കൂള്‍-കോളേജ് കാലം നല്ല ഓര്‍മ്മകളുടേതല്ല എന്ന് നേരത്തെ അനാര്‍ക്കലി പറഞ്ഞിരുന്നു. അത് എന്തുകൊണ്ടാണെന്നാണ് അനാര്‍ക്കലി പറയുന്നത്. ജോബ്ലെസ് ക്ലബ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അനാര്‍ക്കലി മനസ് തുറന്നത്.

എല്ലാ സ്‌കൂളിലും കാണും ആരും മൈന്റ് ചെയ്യാത്തൊരു കുട്ടി. നമ്മള്‍ അവിടെ എക്‌സിസ്റ്റ് ചെയ്യുന്നുണ്ടെന്ന് ആര്‍ക്കും അറിയില്ല. ഞാന്‍ വലിയ കുഴപ്പമുണ്ടായിരുന്നില്ല. എന്റെ ചില സുഹൃത്തുക്കളുണ്ടായിരുന്നു, ഇങ്ങനെയൊരാള്‍ ആ സ്‌കൂളില്‍ ഉണ്ടെന്ന് പോലും അറിയത്തില്ലായിരുന്നു. അതിന്റേതായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ക്ലാസില്‍ എന്തെങ്കിലും പൊട്ടത്തരമൊക്കെ കാണിച്ചാല്‍ എല്ലാവരുടേയും മുന്നില്‍ വച്ച് ടീച്ചര്‍മാര്‍ കളിയാക്കും. അതുകൊണ്ടായിരുന്നു സ്‌കൂള്‍ ഇഷ്ടമല്ലാത്തതെന്നാണ് അനാര്‍ക്കലി പറയുന്നത്.

മാറ്റി നിര്‍ത്താനുള്ള കാരണം അറിയില്ലെന്നാണ് താരം പറയുന്നത്. മീന്‍ ഗേള്‍സ് സിനിമയിലൊക്കെ കാണുന്നത് പോലെ ഒരു സെറ്റ് ഓഫ് കുട്ടികളുണ്ടാകും. അവര്‍ കുറച്ച് ഡോമിനേറ്റിംഗ് ആയിരിക്കും. ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്തും കുറച്ച് ഡോമിനേറ്റിംഗ് ആയിട്ടുള്ള കുട്ടികളുണ്ടായിരുന്നു. ഞാന്‍ ആ സമയത്ത് മുടി ബോയ് കട്ട് വെട്ടിയിരുന്നു. ഇടയ്ക്ക് മൂക്ക് കുത്തിയിരുന്നു. അപ്പോള്‍ അനാര്‍ക്കലി ലെസ്ബിയന്‍ ആണെന്ന ചിലര്‍ പറഞ്ഞു. അത്തരം റൂമറുകള്‍ ഉണ്ടായി. നമ്മള്‍ ഒന്നും ചെയ്തിട്ടല്ല. വെറുതെ കോലം കണ്ടിട്ട് പറയുകയായിരുന്നുവെന്നും താരം പറയുന്നു.

ഇതേ അഭിമുഖത്തില്‍ സോഷ്യല്‍ മീഡിയയിലെ വിവാദ താരം ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിയെക്കുറിച്ചും അനാര്‍ക്കലി സംസാരിക്കുന്നുണ്ട്. സന്തോഷ് വര്‍ക്കി ഇടയ്ക്ക് ഫോണ്‍ വിളിക്കാറുണ്ടെന്നാണ് അനാര്‍ക്കലി പറയുന്നത്.

Anarkali Marikar

ആറാട്ടണ്ണന്‍ ഇടയ്ക്ക് എന്നെ വിളിക്കാറുണ്ട്. എനിക്ക് പുള്ളിയില്‍ തെറ്റായാെന്നും ഫീല്‍ ചെയ്തിട്ടില്ല. പുള്ളി ഒരു 20 സെക്കന്റില്‍ കൂടുതല്‍ സംസാരിക്കില്ല. ഇടയ്ക്ക് ബുദ്ധിമുട്ടിക്കും. എന്തെങ്കിലും പരിപാടിയിലാണെങ്കില്‍ ഫോണ്‍ എടുക്കില്ല. എടുത്തില്ലെങ്കില്‍ പിന്നെയും പിന്നെയും വിളിക്കും. ഞാന്‍ ബ്ലോക്കൊന്നും ചെയ്തില്ല. എനിക്ക് പാവം തോന്നാറുണ്ട്. പുള്ളി ഇടയ്ക്ക് വിളിച്ച് ഹലോ, അനാര്‍ക്കലി വളരെ സുന്ദരിയാണ്, ബോള്‍ഡാണ് അപ്പോ ഓക്കെ എന്ന് പറഞ്ഞ് ഫോണ്‍ വെക്കും എന്നാണ് അനാര്‍ക്കലി പറയുന്നത്.

അനാര്‍ക്കലിയുടെ പരാമര്‍ശം ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. സന്തോഷ് വര്‍ക്കിയെ ട്രോളി നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. നേരത്തെ നടി നിത്യ മേനോനും സന്തോഷ് വര്‍ക്കി തന്നെ നിരന്തരം ശല്യപ്പെടുത്തിയതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. നിത്യയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു സന്തോഷ് വര്‍ക്കി പറഞ്ഞത്. മലയാള സിനിമയിലെ പല നടിമാരോടുമുള്ള സന്തോഷ് വര്‍ക്കിയുടെ മോശം പ്രസ്താവനകള്‍ നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

More from Filmibeat

Read more about: anarkali marikar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X