For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൈയിൽ കാശൊന്നും ഇല്ലാതെ അന്ന് ദുബായ്ക്ക് പോയി,സ്വപ്ന യാത്രയെ കുറിച്ച് നടി അനാർക്കലി മരിക്കാർ

  |

  ആനന്ദം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ ചുവട് വെച്ച താരമാണ് അനാർക്കലി മരിക്കാർ. ചുരുങ്ങിയ കാലം കൊണ്ട് മികച്ച ഒരുപിടി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിരുന്നു. ഉയരെയിൽ പാർവതിക്കൊപ്പം തന്നെ അനാർക്കലിയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  സിനിമ പോലെ തന്നെ യാത്രകളും അനാർക്കലിയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്. കുട്ടിക്കാലം മുതൽ ആരംഭിച്ചതാണ് യാത്രകളോടുളള ഈ പ്രണയം. കുടുംബത്തോടൊപ്പം അടിച്ച് പൊളിച്ച് യാത്ര പോകുമ്പോഴാണ് യാത്രയോടുളള പ്രണയം ഇരട്ടിക്കുന്നതെന്ന് അനാർക്കലി പറയുന്നു. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് തന്റെ പ്രിയപ്പെട്ട യാത്രകളെ കുറിച്ച് നടി മനസ് തുറന്നത്.

  യാത്രകളോട് അതിയായ താൽപര്യമുണ്ടെങ്കിലും ഇന്ത്യയിൽ കേരളത്തിന് അകത്തും പുറത്തുമായി ഒരുപാട് സ്ഥലങ്ങളിലൊന്നും പോയിട്ടില്ല. എന്നാൽ അത്യാവശ്യം സ്ഥലങ്ങളിലൊക്കെ പോയിട്ടുണ്ട്. പോയ സ്ഥലങ്ങളിൽ തനിയ്ക്ക് ഏറെ ഇഷ്ടപ്പെട്ടത് ഹംപിയാണ്. അവിടെത്തെ സൗന്ദര്യം വാക്കുകളിൽ ഒതുക്കാനാവില്ല. വല്ലാത്തൊരു ഭംഗിയാണ്. കല്ലിലെ കലയാണ ഹംപി. അനവധി അമ്പലങ്ങൾ, ശിൽപ്പങ്ങൾ, പാലങ്ങൾ, രാജകീയ പ്രൗഢിയുള്ള കെട്ടിടങ്ങൾ തുടങ്ങി കാഴ്ചകൾ കല്ലുകളിൽ പതിഞ്ഞു കിടക്കുന്നു.
  ഇനിയും അവിടേയ്ക്ക് യാത്ര പോകണമെന്നാണ് എന്റെ ആഗ്രഹം. ഹംപി മൊത്തം നടന്ന് കാണണമെങ്കിൽ മാസങ്ങളെടുക്കും. ഷൂട്ടിന്റെ ഭാഗമായ യാത്ര ആയത് കൊണ്ട് തന്നെ ഇന്ന് ശരിയ്ക്കും ആസ്വദിക്കാൻ സാധിച്ചിരുന്നില്ല.

  അടുത്ത പ്രിയപ്പെട്ട സ്ഥലമാണ് പിങ്ക്സിറ്റി. സദാ തിളങ്ങുന്ന മരുഭൂമികളും ചരിത്രമുറങ്ങുന്ന കോട്ടകളുമുള്ള രാജസ്ഥാന് ഏഴു വര്‍ണത്തിലുമുള്ള വസ്ത്രമണിഞ്ഞ ആഭരണവിഭൂഷിതയായൊരു പെണ്ണിന്റെ ചിരിയോളം ഭംഗിയുണ്ട്. അതുകൊണ്ടും കൂടിയാകാം ജയ്പൂരും അതിനടുത്തുള്ള പുഷ്കറും ഉദയ്പുരും ജെയ്‌സാല്‍മറുമൊക്കെ ഇഷ്ടപ്പെടാൻ കാരണം. കഴ്ചകൾക്ക് ഇവിടെ ഒരു പഞ്ഞവുമില്ല. കേരളത്തിൽ ഏറ്റവു ഇഷ്ടപ്പെട്ട സ്ഥലങ്ങളാണ് ഇടുക്കിയും തിരുവനന്തപുരവും. ഞാൻ പഠിച്ചത് തിരുവനന്തപുരത്താണ്. അതുകൊണ്ട് വല്ലാത്തൊരിഷ്ടം തലസ്ഥാനനഗരിയോടുണ്ട്. കൂടാതെ ഞാനൊരു ഇടുക്കിക്കാരിയാണ്. അതുകൊണ്ട് തന്നെ എനിയ്ക്ക് ഏറ്റവും ഇഷ്ടം ഇടുത്തി തന്നെയാണ്.മലകളും പച്ചപ്പും മഞ്ഞും നിറഞ്ഞയിടം ഒരുപാട് ഇഷ്ടമാണ്. പിന്നെ ഇടുക്കി മിടുമിടുക്കിയാണ്- അനാർക്കലി പറയുന്നു.

  കിടിലൻ വായന വിദ്യയുമായി ഇക്ക | FilmiBeat Malayalam

  വിദേശത്ത് ദുബായിൽ മാത്രമാണ് ഇതുവര പോകാൻ സാധിച്ചിട്ടുള്ളത്. അതും ആനന്ദം സിനിമയുടെ പ്രമോഷന് വേണ്ടിയാണ് പോയത്. അത്യാവശ്യം സ്ഥലങ്ങൾ ചിറ്റിക്കാണാൻ സാധിച്ചു.അന്ന് കൈയിൽ കാശൊന്നും ഇല്ല, അപ്പോൾ എങ്ങനെ ചെലവാക്കണം, ചെലവാക്കിയാൽ കൂടിപ്പോകുമോ എന്നൊക്കെയുള്ള ചിന്തകളായിരുന്നു മനസ്സിൽ.

  സ്വപ്നയാത്രയെ കുറിച്ചും അനാർക്കലി അഭിമുഖത്തിൽ തുറന്ന് പറഞ്ഞു.കൊറോണയ്ക്ക് മുൻപ് ഒരു നോർത്ത് ഈസ്റ്റ് ട്രിപ്പ് പ്ലാൻ ചെയ്തിരുന്നു. എന്റെ ഏറ്റവും സുഹൃത്തിനോടൊപ്പമാണ് മിക്കപ്പോഴും യാത്ര പോകുന്നത്. ഇവന്റെ കോഴ്സൊക്കെ കഴിഞ്ഞ് ഫ്രീയായിട്ടായിരുന്നു യാത്ര പ്ലാൻ ചെയ്തത്. എന്നാൽ അപ്രതീക്ഷിതമയി എത്തിയ കൊറോണ എല്ലാം തകർത്തു.ഇനിയെല്ലാം മാറി എല്ലാം ശാന്തമായിട്ടുവേണം ഇനി യാത്ര പോകാന്‍. ഇന്ത്യ ചുറ്റിക്കണ്ടതിന് ശേഷം മാത്രമേ വിദേശ യാത്ര പ്ലാനുകൾ ഉള്ളൂവെന്നും അനാർക്കലി പറഞ്ഞു

  Read more about: anarkali marikar
  English summary
  Anarkali Marikar About Her Dream Journey
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X