'ലിപ് ലോക്ക് ചെയ്യുമ്പോൾ കുറച്ച് ആക്രാന്തം വേണമെന്ന് മാത്രമാണ് സംവിധായകൻ പറഞ്ഞിരുന്നത്'; അനാർക്കലി മരക്കാർ!
ആനന്ദത്തില്‍ ദര്‍ശനയെന്ന ക്യാരക്ടറിനെ അവതരിപ്പിച്ചാണ് അനാര്‍ക്കലി മരക്കാര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. തന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെടുമോ എന്ന തരത്തിലുള്ള ആശങ്കയോടെയായിരുന്നു അന്ന് ആ ചിത്രത്തിൽ താരം അഭിനയിച്ചത്. ഇത് ശ്രദ്ധിക്കപ്പെടും... ടെന്‍ഷനടിക്കേണ്ടെന്ന അടുപ്പമുള്ളവരുടെ ആശ്വസിപ്പിക്കലാണ് ആ സമയത്ത് അനാർക്കലിക്ക് കരുത്തായത്. വിമാനം, മന്ദാരം, ഉയരെ, സുലൈഖ മന്‍സില്‍, ജാനകി ജാനേ തുടങ്ങി നിരവധി സിനിമകളില്‍ അനാര്‍ക്കലി അഭിനയിച്ചിട്ടുണ്ട്.
വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാളികളുടെ ഇഷ്ടം നേടിയ താരത്തിന്റെ നിരവധി ചിത്രങ്ങളാണ് റിലീസിന് തയാറെടുക്കുന്നത്. അക്കൂട്ടത്തിൽ അടുത്തിടെ റിലീസ് ചെയ്ത ഏറെ ശ്രദ്ധിക്കപ്പെട്ട അനാർക്കലിയുടെ സിനിമയാണ് ഗോകുൽ സുരേഷ് നായകനായ ഗഗനചാരി. അരുണ്‍ ചന്തു സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ഡിസ്ടോപ്പിയന്‍ ഏലിയന്‍ ചിത്രമായിരുന്നു ഗഗനചാരി.

കേരളത്തിലെ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം ആഗോള തലത്തിൽ വിവിധ ഫെസ്റ്റുകളിൽ അംഗീകാരങ്ങൾ സ്വന്തമാക്കിയ ശേഷം കേരളത്തില്‍ നടന്ന കേരള പോപ് കോണിന്റെ ഭാഗമായും പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. വളരെ മികച്ച പ്രേക്ഷകപ്രതികരണമാണ് ചിത്രത്തിന് അവിടെവെച്ചും ലഭിച്ചത്.
ഇതെക്കൂടാതെ മികച്ച ചിത്രം, മികച്ച വിഷ്വൽ എഫക്ട്‌സ് എന്ന വിഭാഗങ്ങളിൽ ന്യൂ യോർക്ക് ഫിലിം അവാർഡ്സ്, ലോസ് ആഞ്ചലസ് ഫിലിം അവാർഡ്സ്, തെക്കൻ ഇറ്റലിയിൽ വെച്ച് നടന്ന പ്രമാണ ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും ഗഗനചാരി പ്രദർശിപ്പിച്ചിരുന്നു. ഇപ്പോഴിതാ സിനിമയിൽ താൻ ചെയ്ത ലിപ് ലോക്ക് സീനിനെ കുറിച്ച് അനാർക്കലി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
ഗോകുൽ സുരേഷിന്റെ കഥാപാത്രവുമായിട്ടായിരുന്നു ചിത്രത്തിൽ അനാർക്കലിയുടെ ലിപ് ലോക്ക് സീൻ. ആദ്യമായി ചെയ്ത ലിപ് ലോക്കാണ് ഗഗനചാരിയിലേത്. ഡിസ്ക്രിപ്ഷൻ ഒന്നും സംവിധായകൻ തന്നിരുന്നില്ല. അനാർക്കലി കുറച്ച് ആക്രാന്തം വേണമെന്ന് മാത്രമാണ് സംവിധായകൻ പറഞ്ഞിരുന്നത്. ഹ്യൂമണെ കിസ് ചെയ്യുന്ന ഏലിയനാണല്ലോ ഗഗനചാരിയിലെ കഥാപാത്രം. അതുകൊണ്ട് തന്നെ അത്തരത്തിൽ ഒരു കിസ്സായിരിക്കുമെന്ന് പറഞ്ഞിരുന്നു.
കുറച്ച് ഡോമിനന്റ് ആയിരിക്കണമെന്നും പറഞ്ഞിരുന്നു. കാരണം ഗോകുലിന്റെ കഥാപാത്രം ഒരു പാവമാണല്ലോ. എന്റെ കഥാപാത്രം ഫിസിക്കലിയും കുറച്ച് സ്ട്രോങ് എന്ന രീതിയിലാണല്ലോ കാണിച്ചിരിക്കുന്നത്. അതുകൊണ്ട് ഡോമിനേറ്റ് ചെയ്യണമെന്നുള്ള ഒരു പരിപാടി പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷെ ലിപ് ലോക്ക് ഫസ്റ്റ് ടേക്കിൽ തന്നെ ഓക്കെയായി.

ഒരു ടേക്ക് കൂടി വേണമെങ്കിൽ ചെയ്യാമെന്ന് ഞാൻ പറഞ്ഞിരുന്നു എന്നാണ് പൊട്ടിച്ചിരിച്ചുകൊണ്ട് അനാർക്കലി പറഞ്ഞത്. ശേഷം ആ ലിപ് ലോക്ക് സീനിനെ കുറിച്ച് ഗോകുലും വാചാലനായി. റിയാലിറ്റിയിലാണ് ലിപ് ലോക്ക് നടന്നതെങ്കിൽ രണ്ടോ, മൂന്നോ, നാലോ ടേക്കൊക്കെ പോയാൽ കൊള്ളാമെന്ന് നമുക്ക് തോന്നും. ഞാൻ ഉദ്ദേശിച്ചത് നമുക്ക് ആരുമായാണോ പ്രണയം അവരുമായി ലിപ് ലോക്ക് ചെയ്യുന്നതിനെ കുറിച്ചാണ്.
സിനിമയിൽ ഇത്തരം സീൻ ചെയ്യുമ്പോൾ നമ്മൾ പ്രൊഫഷണൽസല്ലേ. അതുകൊണ്ട് തന്നെ എനിക്കൊരു വാശിയായിരുന്നു ഫസ്റ്റ് ടേക്കിൽ തന്നെ തീർക്കണമെന്ന്. അനാർക്കലിക്ക് എന്നെ ആക്രമിച്ചാൽ മാത്രം മതിയായിരുന്നു. പ്രകടനം മൊത്തം ചെയ്യേണ്ടത് ഞാനായിരുന്നു എന്നാണ് ഗോകുൽ പറഞ്ഞത്.


Click it and Unblock the Notifications











