ബുദ്ധിമുട്ടുണ്ട്... അവർ വരുമ്പോൾ ചിലപ്പോൾ മൈന്റ് ചെയ്യില്ല പുച്ഛിക്കും, വേറെ ഓപ്ഷനില്ല കാരണം ഫെയ്മസായിപ്പോയി!

അടുത്ത കാലത്താണ് ബോളിവുഡിൽ മാത്രം കണ്ട് വന്നിരുന്ന പാപ്പരാസി കൾച്ചർ കേരളത്തിലും കാണാൻ തുടങ്ങിയത് താരങ്ങൾ എവിടേക്ക് തിരിഞ്ഞാലും അവിടെ പാപ്പരാസികൾ ക്യാമറകളുമായി എല്ലാം ഒപ്പിയെടുക്കുന്നുണ്ടാകും. പല താരങ്ങളും സ്വകാര്യതയ്ക്ക് പരി​ഗണന ലഭിക്കാത്ത സാഹ​ചര്യം വരുമ്പോൾ തങ്ങൾക്ക് ചുറ്റും തടിച്ച് കൂടുന്ന ഓൺലൈൻ മീഡിയകൾക്ക് എതിരെ പ്രതികരിക്കുകയും ചെയ്ത സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്.

ഇപ്പോഴിതാ പാപ്പരാസി സംസ്കാരത്തെയും അവർ വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ നൽകുന്ന ക്യാപ്ഷനുകളേയും കുറിച്ച് മനസ് തുറക്കുകയാണ് നടി അനാർക്കലി മരക്കാർ. വിളിച്ച് വരുത്തി വീ‍ഡിയോ എടുപ്പിച്ചശേഷം അവർക്ക് എതിരെ പരാതിപ്പെടുന്നത് ശരിയല്ലെന്നും അത്തരം സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതാണ് നല്ലതെന്നും നടി പറയുന്നു.

Anarkali Marikar

ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അനാർക്കലി. വിചിത്രമായ ക്യാപ്ഷൻ നൽകി ഓൺലൈൻ മീഡിയാസ് വീഡിയോകൾ ഷെയർ ചെയ്യുന്നത് കാണുമ്പോൾ എനിക്ക് ഭയങ്കര കോമഡിയായിട്ടാണ് തോന്നിയിട്ടുള്ളത്. നമ്മുടെ വീ‍ഡിയോസ് പാപ്പരാസികളെന്ന് വിളിക്കപ്പെടുന്ന മ‍ീഡിയാസ് എടുക്കുന്നത് നമ്മൾ സിനിമയുടെ പ്രമോഷനും മറ്റുമായി പുറത്തേക്ക് ഇറങ്ങുമ്പോഴാണ്. നമ്മൾ ആ സമയത്ത് അതിന് തയ്യാറായിരിക്കണം.

അതുകൊണ്ട് തന്നെ എന്ത് വന്നാലും അതിന് ഓക്കെയാണ്. പ്രത്യേകതരം ക്യാപ്ഷൻസൊക്കെ അവർ ഇടും. അതിനെ കുറിച്ച് നമുക്ക് ബോധ്യമുണ്ട്. പാപ്പരാസി കൾച്ചർ മോശമാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഇപ്പോഴത്തെ സമൂഹത്തിൽ ജീവിക്കുമ്പോൾ അതിന് അനുസരിച്ച് മാറണം. സിനിമ പ്രമോട്ട് ചെയ്യുന്ന ടീം തന്നെയാണ് മീഡിയയേയും അവിടേക്ക് വിളിച്ച് വരുത്തുന്നത്.

മാത്രമല്ല അവർ ഇടുന്നത് പോലുള്ള വിചിത്രമായ ക്യാപ്ഷൻസാണ് ആളുകൾക്കും വേണ്ടത്. സിനിമയ്ക്കും പാപ്പരാസികളുടെ സഹകരണം വേണം. സിനിമയെ ഇത് ബെനിഫിറ്റ് ചെയ്യുന്നുണ്ടോയെന്നത് വേറെ തന്നെ ചർച്ച ചെയ്യേണ്ട ഒന്നാണ്. അതുപോലെ നിർഭാ​ഗ്യമെന്ന് പറയട്ടെ പാപ്പരാസികൾ പകർത്തുന്ന തരത്തിലുള്ള വീഡിയോയ്ക്കാണ് കാഴ്ചക്കാരുള്ളത്.

അവരെ വിളിച്ച് വരുത്തി വീ‍ഡിയോ എടുപ്പിച്ചശേഷം അവർക്ക് എതിരെ പരാതിപ്പെടുന്നത് ശരിയല്ല. അതുമായി നമ്മൾ പൊരുത്തപ്പെടുക. പ്രധാന ലക്ഷ്യത്തിന് പുറമെ അതിൻ്റെ ഭാഗമായി സംഭവിക്കുന്ന നാശനഷ്ടത്തിൽ പെടുന്നതാണ് ഇത്. അതായത് കൊളാറ്ററൽ ഡാമേജ്. ഫെയിമിനൊപ്പം സംഭവിക്കുന്ന കാര്യമാണ്. അഭിനേതാവാകണം പ്രശസ്തി വേണം എന്നൊക്കെയുണ്ടെങ്കിൽ ഇത്തരം കാര്യങ്ങളും നമ്മൾ പ്രതീക്ഷിക്കണം.

Anarkali Marikar

മൃതസംസ്കാര ചടങ്ങുകൾ പോലുള്ളവ നടക്കുന്നിടത്തും വീഡിയോ പകർത്താനും ഫോട്ടോ പകർത്താനും തിക്കും തിരക്കും ഉണ്ടാകുന്നത് മോശമാണെങ്കിലും വേറൊരു ഓപ്ഷനില്ല. കാരണം നമ്മൾ ഫെയ്മസായിപ്പോയി. ഫെയിമിന്റെ പ്രിവിലേജസ് അനുഭവിക്കുമ്പോൾ അതിനോടൊപ്പം വരുന്ന ഡാമേജും അനുഭവിക്കാൻ‌ തയ്യാറാകണം. ഷാരൂഖ് ഖാൻ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്...

പുറത്തിറങ്ങുമ്പോൾ ആൾക്കാർ എന്നെ ബുദ്ധിമുട്ടിക്കണം. അതാണ് എനിക്ക് ഇഷ്ടം. അതിന് വേണ്ടിയാണ് ജീവിതത്തിൽ ഉടനീളം സ്ട്ര​ഗിൾ ചെയ്തത്. അദ്ദേഹത്തിന്റെ വാക്കുകളോട് ഞാൻ യോജിക്കുന്നു. ബുദ്ധിമുട്ടുകളുണ്ട്. അവർ വരുമ്പോൾ ചിലപ്പോൾ മൈന്റ് ചെയ്യില്ല, പുച്ഛിക്കും അതെല്ലാമുണ്ട്. എന്നിരുന്നാലും ഇത് സംഭവിക്കുമെന്ന് ഞാൻ എപ്പോഴും പ്രതീക്ഷിക്കുന്നു എന്നായിരുന്നു അനാർക്കലിയുടെ വാക്കുകൾ.

അടുത്തിടെ നടൻ ശ്രീനിവാസൻ അന്തരിച്ചപ്പോൾ ഓൺലൈൻ മീഡിയ തടിച്ച് കൂടി വീഡിയോ എടുത്ത് പ്രചരിപ്പിച്ചതിന് എതിരെ സുപ്രിയ മേനോൻ വിമർശിച്ചിരുന്നു. മുമ്പ് എസ്തർ അനിൽ അടക്കമുള്ള യുവ നടിമാർ ഓൺലൈൻ മീഡിയയുടെ ക്യാമറ ആം​ഗിളുകൾക്ക് എതിരെയും രം​ഗത്ത് എത്തിയിരുന്നു. താരങ്ങൾക്ക് എതിരെ ഹേറ്റ് സ്പ്രെഡ് ചെയ്യുന്നതിന് ഒരു കാരണവും ഓൺലൈൻ മീഡിയ പകർത്തി പ്രചരിപ്പിക്കുന്ന വീഡിയോകൾ തന്നെയാണ്.

More from Filmibeat

Read more about: anarkali marikar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X