എന്നെ അവർക്ക് അത്തരം വസ്ത്രങ്ങളിൽ കാണേണ്ടെന്ന് തോന്നി; തട്ടമിട്ടു; ഇപ്പോൾ മാറി; അനാർക്കലി

ആനന്ദം എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന അനാർക്കലി മരിക്കാറിന് വളരെ പെട്ടെന്ന് ശ്ര​ദ്ധ നേടാനായി. നായികയായും സഹനായികയുമെല്ലാം അനാർ‍ക്കലി അഭിനയിച്ചിട്ടുണ്ട്. സുലൈഖ മൻസിൽ ഉൾപ്പെടെയുള്ള സിനിമകൾ ജനപ്രീതി നേടി. സുലൈഖ മൻസിലിന് ശേഷം കുറച്ച് കാലത്തേക്ക് തനിക്ക് വന്ന മാറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് അനാർക്കലി. ​ഷോർ‌ട്ട് ഡ്രസുകളും മറ്റും താൻ ഒഴിവാക്കിയിരുന്നെന്ന് അനാർക്കലി പറയുന്നു. മനോരമ ഓൺലൈനുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

സുലേഖ മൻസിൽ സിനിമ കഴിഞ്ഞ സമയത്ത് ഞാൻ കുറച്ച് മോഡസ്റ്റായി ഡ്രസ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. മലബാർ സൈഡിൽ ഫാൻസ് കൂടുതൽ ഉണ്ടായിരുന്നു. ആ സിനിമ മലബാറിനെ കേന്ദ്രീകരിച്ചുള്ളതായത് കൊണ്ട് എന്നെ അവർക്ക് സെക്സിയായ വസ്ത്രങ്ങളിൽ കാണേണ്ടെന്ന് തോന്നി. പക്ഷെ എനിക്ക് സ്ലീവ് ലെസും ഷോർട്ട് ഡ്രസും ഇടാൻ ഇഷ്ടമാണ്. പക്ഷെ തൽക്കാലത്തേക്ക് അത്തരം വസ്ത്രങ്ങൾ വേണ്ടെന്ന് തോന്നി. ആ ഭാ​ഗത്തോട്ട് സിനിമ വിജയമായിരുന്നു.

Anarkali Marikar

ചെറിയ കുട്ടികളൊക്കെ എന്നെ കാണുമ്പോൾ ഹാല താത്ത അല്ലേയെന്ന് ചോദിച്ചു. കുടുംബങ്ങളുള്ള സ്ഥലത്ത് അങ്ങനെയുള്ള വസ്ത്രങ്ങൾ വേണ്ടെന്ന് തോന്നി. പണ്ടൊക്കെ എനിക്ക് എങ്ങനത്തെ ഡ്രസുമിട്ട് ഫോട്ടോഷൂട്ട് ചെയ്യാമായിരുന്നു. കുറച്ച് നാളത്തേക്കെങ്കിലും അങ്ങനത്തെ ഡ്രസുകൾ വേണ്ടെന്ന് വെച്ചു. ഇപ്പോൾ ഞാൻ തിരിച്ച് വന്നു. കുറേ നാൾ എന്റെ ഇൻസ്റ്റ​ഗ്രാം ഫോട്ടോകൾ തട്ടമിട്ടായിരുന്നു. അത് മാറ്റാറായെന്ന് എന്റെ സുഹൃത്തുക്കൾ പറഞ്ഞെന്നും അനാർക്കലി ചിരിച്ച് കൊണ്ട് ഓർത്തു.

സോഷ്യൽ മീഡിയയിൽ വരുന്ന അഭിപ്രായങ്ങളെക്കുറിച്ചും അനാർക്കലി സംസാരിച്ചു. കമന്റുകൾ നോക്കുമ്പോൾ ഒരിക്കലും ഞാൻ നോക്കുന്നത് പോലെയല്ല കമന്റിടുന്നവർ ചിന്തിക്കുന്നത്. ചില കാര്യങ്ങളിലെ അഭിപ്രായ പ്രകടനങ്ങൾ ഇതിനാൽ വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നും അനാർക്കലി മരയ്ക്കാർ വ്യക്തമാക്കി. സിനിമകൾ തെരെഞ്ഞെടുക്കുന്നതിനെക്കുറിച്ചും അനാർക്കലി സംസാരിച്ചു.

Anarkali Marikar

തുടക്കത്തിൽ ഉമ്മയോടും സഹോദരിയോടും ചർച്ച ചെയ്യും. ഇപ്പോൾ സ്വയം തീരുമാനമെടുക്കും. അവരോടും ചോദിക്കും. ഉമ്മയ്ക്ക് ഞാൻ കൂടുതൽ സിനിമകൾ ചെയ്യണമെന്ന ആ​ഗ്രഹമാണ്. എനിക്ക് നല്ല സിനിമ എപ്പോഴെങ്കിലുമൊക്കെ ചെയ്താൽ മതിയെന്നാണ്. കുറേ സിനിമകൾ ചെയ്ത് അങ്ങനെയൊരു നടിയാകണം എന്നില്ല. എനിക്ക് കൺവിൻസ് ആകുന്ന കുറച്ച് സിനിമകളെ ചെയ്യാറുള്ളൂ. അല്ലെങ്കിൽ ഞാൻ അസ്വസ്ഥയാകുമെന്നും അനാർക്കലി മരയ്ക്കാർ പറഞ്ഞു.

വരുമാനത്തിന്റെ വലിയൊരു ഭാ​ഗം സിനിമയിൽ നിന്ന് അല്ല. പിന്നെ എന്തിനാണ് കഷ്ടപ്പെട്ട് ചെയ്യുന്നതെന്ന് ആലോചിക്കുമെന്നും അനാർക്കലി പറഞ്ഞു. സിനിമയ്ക്കപ്പുറം ജീവിതത്തിലെ തീരുമാനങ്ങൾ എടുക്കുമ്പോൾ ഉമ്മയോട് ചോദിക്കാറുണ്ടെന്നും അനാർക്കലി വ്യക്തമാക്കി. മന്ദാകിനിയാണ് അനാർക്കലിയുടെ പുതിയ സിനിമ. അൽത്താഫ് സലിം ആണ് ചിത്രത്തിൽ നായകനാകുന്നത്. വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മന്ദാകിനിയിൽ അമ്പിളി എന്ന കഥാപാത്രത്തെയാണ് അനാർക്കലി അവതരിപ്പിക്കുന്നത്.

More from Filmibeat

Read more about: anarkali marikar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X