കുടുംബമാകണമെന്ന ചിന്ത; കല്യാണം കഴിച്ചില്ലെങ്കിലും മാറിത്താമസിക്കും; അനാർക്കലി പറയുന്നു

ആനന്ദം എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് നടിയാണ് അനാർക്കലി മരിക്കാർ. ആദ്യ സിനിമയും നടി ചെയ്ത കഥാപാത്രവും ഒരുപോലെ ശ്രദ്ധിക്കപ്പെട്ടു. അധികമാരോടും സംസാരിക്കാത്ത അന്തർമുഖമായ കഥാപാത്രത്തെയാണ് അനാർക്കലി സിനിമയിൽ അവതരിപ്പിച്ചത്. 2016 ലാണ് ആനന്ദം എന്ന സിനിമ റിലീസ് ചെയ്തത്. റോഷൻ മാത്യു, അരുൺ കുര്യൻ, വിശാഖ് നായർ തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റ് താരങ്ങൾ. ​ഗണേശ് രാജായിരുന്നു സിനിമയുടെ സംവിധായകൻ.

അനാർക്കലി പിന്നീട് അഭിനയിച്ച ഉയരെ, മന്ദാരം തുടങ്ങിയ സിനിമകളും ശ്രദ്ധിക്കപ്പെട്ടു. സോഷ്യൽ മീഡിയയിൽ പലപ്പോഴും അനാർക്കലി ചർച്ചയാവാറുണ്ട്. എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കുന്ന പ്രകൃതക്കാരിയാണ് അനാർക്കലി. ഇത് പലപ്പോഴും ട്രോളുകൾക്കും വഴി വെച്ചു. ഒരു ഘട്ടത്തിൽ ട്രോൾ ​ഗ്രൂപ്പുകളിലെ സ്ഥിര സാന്നിധ്യമായിരുന്നു അനാർക്കലി. കരിയറിൽ പലപ്പോഴും സജീവ സാന്നിധ്യമായിരുന്നില്ല അനാർക്കലി. സുലേഖ മൻസിൽ ആണ് അനാർക്കലിയുടെ പുതിയ സിനിമ.

തമാശ ഭീമന്റെ വഴി എന്നീ സിനിമകൾക്ക് ശേഷം അഷറഫ് ഹംസ സംവിധാനം ചെയ്ത സിനിമയാണിത്. മലയാള മനോരമയ്ക്ക് അനാർക്കലി നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്. കരിയറിനെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചും നടി സംസാരിച്ചു. തുറന്ന് സംസാരിക്കുന്ന സാഹചര്യത്തിലാണ് ഞാൻ വളർന്നതെന്ന് അനാർക്കലി പറയുന്നു. ആ സ്പേസ് ഞാൻ പുറത്തും എടുത്തു. അഭിമുഖങ്ങളിലും കൊണ്ടു വന്നു. അന്ന് തുറന്ന് സംസാരിക്കണമെന്നായിരുന്നു എനിക്ക്. ഇപ്പോൾ അങ്ങനെയല്ല.

Anarkali Marikar

ഫിൽട്ടറില്ലാതെ വായിൽ തോന്നിയതൊക്കെ പറയേണ്ട ആവശ്യമില്ല. തന്റെ ഈ സ്വഭാവം മാറ്റാൻ ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നും അനാർക്കലി വ്യക്തമാക്കി. സിനിമ വരുമ്പോൾ വരട്ടെ, അതുവരെ ഇൻസ്റ്റ​ഗ്രാമിൽ കുത്തിയിരിക്കാമെന്ന ചിന്തയായിരുന്നു മുമ്പ്. എന്നാലിപ്പോൾ അത് മാറി. ബിസിനസ് തുടങ്ങണമെന്നുണ്ട്. പണം സേവ് ചെയ്യണമെന്നൊക്കെയുള്ള ചിന്ത വരുന്നത് ഇപ്പോഴാണ്.

കാശുണ്ടെങ്കിൽ നന്നായി ചിലവാക്കും. ഇല്ലാത്തപ്പോൾ ഇല്ലാത്തപോലെ കഴിയും. പ്രായമായി, ഒരു കുടുംബമാെക്കെ വേണമെന്ന ചിന്ത വന്നതോടെയാണ് പണം സേവ് ചെയ്യണമെന്ന് തോന്നിയത്. കല്യാണം കഴിച്ചില്ലെങ്കിലും വീട്ടിൽ നിന്ന് മാറി നിൽക്കണം, സ്വന്തമായി ജീവിച്ച് തുടങ്ങണമെന്ന് ആ​ഗ്രഹിക്കുന്നയാളാണെന്നും അനാർക്കലി പറഞ്ഞു.

മുമ്പൊരിക്കൽ‌ തന്റെ വാപ്പയുടെ രണ്ടാം വിവാഹത്തെക്കുറിച്ച് അനാർക്കലി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. അനാർക്കലിയുടെ ഉമ്മയുമായി വേർപിരിഞ്ഞ ശേഷമായിരുന്നു വിവാഹം. ഉമ്മയുമായി വേർപിരിഞ്ഞ ശേഷം ബാപ്പയെ മറ്റൊരു വിവാഹം കഴിപ്പിക്കാൻ ഞാനും ചേച്ചിയും ആലോചിച്ചിരുന്നു. തനിക്ക് പറ്റിയ ആളെ ബാപ്പ തന്നെ കണ്ടു പിടിച്ചു.

ഉമ്മ ഇതിന്റെ പേരിൽ വിൽമിച്ചിരിക്കുകയാണെന്ന് പലരും തെറ്റിദ്ധിരിച്ചു. എന്നാൽ ഉമ്മ വളരെ കൂളാണെന്നും അനാർക്കലി അന്ന് പറഞ്ഞു. ഉമ്മ ആ​ഗ്രഹിച്ചത് ഒരു സിം​ഗിൾ ലൈഫാണ്. അതവർ സന്തോഷത്തോടെ തന്നെ ജീവിക്കുന്നു. വാപ്പയ്ക്ക് കൂട്ട് വേണമായിരുന്നു.

Anarkali Marikar

പൊതുവെ പുരുഷൻമാർക്ക് കൂട്ടില്ലാതെ പറ്റില്ലെന്നും അനാർക്കലി അന്ന് അഭിപ്രായപ്പെട്ടു. അനാർക്കലി മരയ്ക്കാറും ലുക്മാൻ അവറാനുമാണ് സുലേഖ മൻസിൽ എന്ന സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരും ആദ്യമായി ഒരുമിച്ചെത്തുന്ന സിനിമയുമാണിത്. തല്ലുമാലയ്ക്ക് ശേഷം അഷ്റഫ് ഹംസ തന്നെ സിനിമയുടെ രചന നിർവഹിക്കുന്നു.

തിരൂരാണ് സിനിമയുടെ കഥാപശ്ചാത്തലം. ചെമ്പൻ വിനോദ്, ഷബരീഷ് വർമ, മാമുക്കോയ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നത്. സിനിമയിലെ ​ഗാനം നേടിയിട്ടുണ്ട്. ചെമ്പൻ വിനോദിന്റെ ചെമ്പോസ്കി മോഷൻ പിക്ചേഴ്സാണ് സിനിമ നിർമ്മിക്കുന്നത്.

Read more about: anarkali marikar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X