സ്വാഭാവികമായി വഴങ്ങി പോകുന്നവരുണ്ട്, കാസ്റ്റിങ് കൗച്ചിനെ കുറിച്ച് യുവനടി

കാസ്റ്റിങ് കൗച്ച് സിനിമ മേഖലയിൽ ഇപ്പോഴും ചർച്ച വിഷയമായിരുന്നു. പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന കഥകളാണ് ഓരോ സിനിമ ഇൻഡസ്ട്രികളിൽ നിന്നും പുറത്തു വരുന്നത്. ഏറ്റവും ഗ്ലാമറസായ ഇൻഡസ്ട്രിയാണ് സിനിമ. ദിനംപ്രതി നിരവധി പേരാണ് സിനിമ മോഹവുമായി എത്തുന്നത്. ഇവരുടെ അഭിനയത്തോടുള്ള മേഹം മുതലെടുത്താണ് പലരും ചൂഷണത്തിന് ഇരയാക്കുന്നത്. ആദ്യകാലങ്ങളിൽ നിലനിൽപ്പിന് വേണ്ടി ഇവ മൂടി വയ്ക്കുമായിരുന്നു. എന്നാൽ ഇപ്പോൾ സ്പോർട്ടിലാണ് പ്രതികരണം.

തെലുങ്ക് താരം ശ്രീറെഡ്ഡിയായിരുന്നു കാസ്റ്റിങ് കൗച്ചിനെ കുറിച്ച് ധൈര്യമായി മുന്നോട്ട് വന്നത്. നടിയ്ക്ക് പിന്നാലെ നിരവധി പേർ രംഗത്തെത്തുകയായിരുന്നു. കേട്ടൽ അറയ്ക്കുന്ന കഥകളായിരുന്നു പുറത്തു വന്നത്. സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും കാസ്റ്റിങ് കൗച്ചിന് ഇരകളായിട്ടുണ്ട്. ഇപ്പോഴിത സിനിമയിലെ കാസ്റ്റിങ്ങ് കൗച്ചിനെ കുറിച്ച് യുവനടി അനാർക്കലി മരയ്ക്കാർ. താൻ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് ചിന്തിക്കുന്നുണ്ടെന്ന് അനാർക്കലി പറഞ്ഞു, ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇരക്കാര്യം വെളിപ്പെടുത്തിയത്.

 ചിന്തിക്കുന്നു

കാസ്റ്റിങ് കൗച്ച് സിനിമ രംഗത്തെ വിവാദ വിഷയമാണ്. എന്നാൽ എപ്പോഴാണ് കാസ്റ്റിങ് കൗച്ച് വരുന്നതെന്ന് ചിന്തിക്കുകയാണെന്നും നടി പറഞ്ഞു. ഇത്തരത്തിൽ ഒരു സന്ദർഭം വന്നാൽ എങ്ങനെയാണ് താൻ അത് ഡീൽ ചെയ്യുക എന്ന് അറിയാൻ വേണ്ടിയാണ് ഈ ചിന്തയെന്നും താരം കൂട്ടിച്ചേർത്തു. കൂടാതെ സിനിമയിൽ നിന്ന് അത്തരത്തിലുള്ള അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും നടി കൂട്ടിച്ചേർത്തു.

  താൽപര്യമില്ല

ഒരിക്കൽ ഒരു അഡ്ജസ്റ്റ്മെന്റിന് തയ്യാറായാൽ പിന്നെ നമ്മൾ എവിടെയാണ് എത്തുന്നതെന്ന് പറയാനാകില്ല. അത്രയും ബിഗ് ഷോർട്ടായിരിക്കും വന്നവർ. സിനിമ എന്ന് മാത്രം പറഞ്ഞ് നടക്കുന്നവരുണ്ട്. അങ്ങനെ സ്വഭാവികമായി വഴങ്ങി പോകുന്നവരുണ്ട്. എന്നാൽ താൻ അങ്ങനെയല്ല. വില കളഞ്ഞ് സിനിമയിൽ അഭിനയിക്കാൻ താൽപര്യമില്ലെന്നും അനാർക്കലി കൂട്ടിച്ചേർത്തു.

 താനും  ഇരയായിട്ടുണ്ട്

ഒരു പെൺക്കുട്ടി ബന്ധത്തിൽ നിന്ന് വിട്ട് പോകുന്നതിനെ തേപ്പ് എന്ന് വിശേഷിപ്പിക്കിന്നതിനോട് തനിയ്ക്ക് യോജിപ്പില്ല. സ്വാഭാവികമായും ആണിനായാലും പെണ്ണിനായാലും ദേഷ്യം വരും. ചില ആൺകുട്ടികൾ അക്രമാസക്തരാകും. താൻ അത്തരത്തിലൊരു അവസ്ഥ അനുഭവിച്ചിട്ടുണ്ട്, അന്ന് കാമുകൻ ഇടിക്കുകയും തൊഴിക്കുകയും ചെയ്തിരുന്നു. സൂക്ഷിച്ച് പ്രേമിക്കണമെന്നാണ് അമ്മ അന്ന് നൽകിയ ഉപദേശം.

  കാമുകന് വേണ്ടി

കാമുകന് വേണ്ടി സ്വഭാവത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. അവന് ഇഷ്ടമല്ലാത്ത കാര്യങ്ങൾ ചെയ്യുന്നതിന് മുൻപ് ഒന്ന് ആലോചിക്കും. നമുക്ക് കൂടി ഗുണമാകുന്ന കാര്യമാണെങ്കിൽ മാറ്റി വയ്ക്കും. എന്നാൽ വസ്ത്രധാരണത്തിൽ ഇടപെടാൻ വരുന്ന ആരേയും പ്രണയിക്കില്ല. അവനത് ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞാൽ , ഓക്കെ ഭായ് എന്ന് താൻ പറയുമെന്നു നടി പറഞ്ഞു.

Read more about: anarkali marikar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X