പ്രതീക്ഷിക്കാത്ത ആളില്‍ നിന്ന് അബ്യൂസ് ഉണ്ടായെന്ന് കേട്ടത് ഷോക്കായി; പക്ഷെ അനാര്‍ക്കലി ബോള്‍ഡാണ്

മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദം എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് വിമാനം, ഉയരെ, പ്രിയന്‍ ഓട്ടത്തിലാണ്, സുലൈഖ മന്‍സില്‍, ജാനകി ജാനേ തുടങ്ങി ഏതാനും സിനിമകളിലൂടെ തന്നെ പ്രേക്ഷകരുടെ മനസില്‍ ഇടം കണ്ടെത്തിയ നടിയാണ് അനാര്‍ക്കലി മരിക്കാര്‍.

സുലൈഖ മന്‍സിലിലെ അനാര്‍ക്കലിയുടെ ഹാല എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ മന്ദാകിനി എന്ന ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് അനാര്‍ക്കലി. അനാര്‍ക്കലിയുടെ അമ്മ ലാലിയും സിനിമ നടിയാണ്. കുമ്പളങ്ങി നൈറ്റ്‌സ്, ഹെലന്‍, ഫോറന്‍സിക്, വരനെ ആവശ്യമുണ്ട്, തുറമുഖം, വാങ്ക് തുടങ്ങിയ ചിത്രങ്ങളിലും ലാലി അഭിനയിച്ചിട്ടുണ്ട്.

anarkali

നടി എന്നതിനപ്പുറം സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടുകയും സംസാരിക്കുകയും ചെയ്യുന്ന വ്യക്തികൂടിയാണ് ലാലി. ഇപ്പോഴിതാ ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തില്‍ കുഞ്ഞായിരിക്കെ അനാര്‍ക്കലി നേരിട്ട ദുരനുഭവങ്ങളില്‍ തന്റെ വിഷമം പങ്കുവെക്കുകയാണ് ലാലി. അനാര്‍ക്കലിയും അഭിമുഖത്തില്‍ ലാലിക്കൊപ്പമുണ്ടായിരുന്നു.

ചെറുപ്പത്തില്‍ തനിക്കുണ്ടായ മോശമായ അനുഭവങ്ങള്‍ ജോഷ് ടോക്‌സില്‍ അനാര്‍ക്കലി മുന്‍പ് തുറന്നു പറഞ്ഞിരുന്നു. അതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടി. താന്‍ അത്തരം വിഷയങ്ങളെ ഒറ്റയ്ക്ക് നേരിടാന്‍ ആഗ്രഹിച്ച ആളാണെന്നും അതുകൊണ്ട് തന്നെ അത്തരം വിഷയങ്ങളെ കൈകാര്യം ചെയ്തിട്ടുള്ളത് ഒറ്റയ്ക്ക് തന്നെയാണെന്നും അനാര്‍ക്കലി പറഞ്ഞു.

ഉമ്മയുടെ അടുത്ത് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ ഒറ്റക്ക് ഡീല്‍ ചെയ്യാന്‍ പഠിച്ചത് ആ തരത്തില്‍ സഹായകമായിട്ടുണ്ടെന്നും അനാര്‍ക്കലി പറഞ്ഞു. അതേസമയം ഇത്രയും കാര്യങ്ങള്‍ അനാര്‍ക്കലി പറയുന്നത് കേട്ടപ്പോള്‍ ഷോക്കിംഗ് ആയിരുന്നു എന്നാണ് ലാലി പറഞ്ഞത്.

'ചിലതൊക്കെ എനിക്ക് അറിയാം. അവള്‍ക്ക് വേണ്ട മെന്റല്‍ സപ്പോര്‍ട്ട് കൊടുത്തിട്ടുമുണ്ട്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ നമ്മള്‍ ഇരുന്ന് സംസാരിക്കാറുണ്ട്. എങ്ങനെ അതിനെ കൈകാര്യം ചെയ്യണം എന്നൊക്കെ പറയാറുണ്ട്. ജോഷ് ടോക്ക്‌സിലായിരുന്നു അന്ന് അവള്‍ പറഞ്ഞത്. പക്ഷെ പ്രതീക്ഷിക്കാത്ത ഒരാളില്‍ നിന്ന് അങ്ങനെ ഒരു അനുഭവം ഉണ്ടായി എന്ന് അറിഞ്ഞത് ഒരു ഞെട്ടല്‍ ആയിരുന്നു,' ലാലി പറഞ്ഞു.

നൂറില്‍ 80 ശതമാനം സ്ത്രീകള്‍ക്കും പലരില്‍ നിന്നായിട്ടും ഇതേ പ്രശ്‌നം ഉണ്ടാവാറുണ്ട്. എനിക്ക് എന്റെ വളരെ അടുത്ത ബന്ധുവില്‍ നിന്ന് ഉണ്ടായ അനുഭവം എനിക്ക് പറയാനേ തോന്നാറില്ല. അയാളില്‍ നിന്ന് ഞാന്‍ മാറി നടക്കാറുണ്ട്, മരിച്ചപ്പോള്‍ പോലും പോയില്ല. എന്നാലും അതിനെക്കുറിച്ച് സംസാരിക്കാന്‍ തോന്നാറില്ല എന്ന് ലാലി പറഞ്ഞു.

anarkali

എല്ലാവരും നേരിടുന്ന ഒരു പ്രശ്‌നമാണിത്. അതില്‍ നിന്ന് മാറിനില്‍ക്കാനും ഒപ്പം ആണുങ്ങളെ ബോധവത്കരിക്കാനുമാണ് ശ്രമിക്കേണ്ടത്. എന്തായാലും അനാര്‍ക്കലി എന്തുകൊണ്ട് അത് പറഞ്ഞില്ല എന്ന് മനസിലാക്കാനും എനിക്ക് പറ്റുന്നുണ്ട്. അവള്‍ക്കും അതുപോലെ ആയിരിക്കും. കാരണം നമ്മുടെ വീട്ടില്‍ അതുപോലെ നിന്നിരുന്ന ആളായിരിക്കും. അതിന്റെ ഷോക്ക് ഉണ്ടായിരിക്കും അതുകൊണ്ടായിരിക്കും പറയാതിരുന്നത് എന്നും ലാലി പറയുന്നു.

പല സ്ത്രീകളും ഇത് പറയാറില്ല. ഇല്ലെങ്കില്‍ മാനസികമായി അത്രയേറെ ധൈര്യം വേണം. നമ്മള്‍ നോ പറയുന്നുണ്ടെങ്കില്‍ അതില്‍ ഉറച്ച് നില്‍ക്കണം. അത് കൃത്യമായി ചെയ്യുന്ന ആളാണ് അനാര്‍ക്കലി. സിനിമ ഫീല്‍ഡില്‍ ആണെങ്കില്‍ പോലും അവള്‍ എടുക്കുന്ന ബോള്‍ഡ് ആയ തീരുമാനങ്ങള്‍ കണ്ട് ഞെട്ടി പോയിട്ടുണ്ട് എന്നും ലാലി പറയുന്നു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X