ഭീഷ്മ പർവ്വത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത് തെന്നിന്ത്യൻ സുന്ദരി, വലിയ ആഗ്രഹം സാധ്യമായെന്ന് നടി

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭീഷ്മ പർവ്വം. അമൽ നീരദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 14 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും അമൽ നീരദും ഭീഷ്മ പർവ്വത്തിലൂടെ ഒന്നിക്കുന്നത്. ബിഗ് ബിയായിരുന്നു ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മമ്മൂട്ടി- അമൽ നീരദ് ചിത്രം. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണിത്.

mammootty

താരപുത്രിയുടെ മേക്കോവർ ചിത്രം വൈറലാകുന്നു

ഭീഷ്മ പർവ്വത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചിട്ടുണ്ട്. നടിമാരായ നസ്രിയ ഫഹദ്, ജ്യോതിർമയി എന്നിവർ ചേർന്നാണ് സ്വിച്ച് ഓൺ നിർവഹിച്ചത്. മമ്മൂട്ടിക്കൊപ്പം മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ചിത്രത്തിലെത്തുന്നത്. തെലുങ്ക് താരം അനസൂയയാണ് മെഗാസ്റ്റാറിന്റെ നായികയായി എത്തുന്നത്. ഇപ്പോഴിത തന്റെ ഏറ്റവും വലിയ ആഗ്രഹം നിറവേറിയതിനെ കുറിച്ച് നടി വെളിപ്പെടുത്തുകയാണ്. കൗമുദി ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും വലിയ ആഗ്രഹം

അമൽനീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പർവ്വം എന്ന മമ്മൂട്ടി ചിത്രത്തിലൂടെ അനസൂയ ആദ്യമായി മലയാളത്തിൽ എത്തുന്നത്. എന്നാൽ ഇതിന് മുൻപ് താരം മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ആന്ധ്ര മുഖ്യമന്ത്രി വൈ. എസ് രാജശേഖര റെഡ് ഡിയുടെ രാഷ്ട്രീയ ജീവിതം പറയുന്ന ചിത്രമായ യാത്രയിലാണ് അനസൂയ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത്.
ചിത്രത്തിൽ ഗൗരു ചരിത റെഡ് ഡി എന്ന കഥാപാത്രത്തെയാണ് അനസൂയ അവതരിപ്പിച്ചത്. യാത്രയിൽ അഭിനയിക്കുമ്പോൾ മമ്മൂട്ടി തന്നെ വിസ്മയിപ്പിച്ചതായും നടി പറഞ്ഞു. എത്ര വേഗമാണ് വൈ. എസ് രാജശേഖര റെഡ് ഡിയായി മാറുന്നതെന്നു 'അനസൂയ കൂട്ടിച്ചേർത്തു.

 ആദ്യ മലയാള സിനിമ

അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പർവ്വം എന്ന മമ്മൂട്ടി ചിത്രത്തിലൂടെ അനസൂയ ആദ്യമായി മലയാളത്തിൽ എത്തുന്നത്. എന്നാൽ ഇതിന് മുൻപ് താരം മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ആന്ധ്ര മുഖ്യമന്ത്രി വൈ. എസ് രാജശേഖര റെഡ് ഡിയുടെ രാഷ്ട്രീയ ജീവിതം പറയുന്ന ചിത്രമായ യാത്രയിലാണ് അനസൂയ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത്.
ചിത്രത്തിൽ ഗൗരു ചരിത റെഡ് ഡി എന്ന കഥാപാത്രത്തെയാണ് അനസൂയ അവതരിപ്പിച്ചത്. യാത്രയിൽ അഭിനയിക്കുമ്പോൾ മമ്മൂട്ടി തന്നെ വിസ്മയിപ്പിച്ചതായും നടി പറഞ്ഞു. എത്ര വേഗമാണ് വൈ. എസ് രാജശേഖര റെഡ് ഡിയായി മാറുന്നതെന്നു 'അനസൂയ കൂട്ടിച്ചേർത്തു.

തെന്നിന്ത്യൻ താരം

അവതാരകയാണ് അനസൂയ കരിയർ ആരംഭിക്കുന്നത്. ഡബ്ബിംഗ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്. നാഗ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അഭിനയജീവിതം ആരംഭിക്കുന്നത്.
നാഗർജുന ചിത്രമായ സുഗഡ് ചിന്നി നയനാണ് നടിയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രം. കൂടാതെ രാംചരണും സാമന്തയും പ്രധാന വേഷത്തിലെത്തിയ രംഗസ്ഥലം എന്ന ചിത്രത്തിലെ നടിയുടെ കഥാപാത്രവും പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആചാര്യ, അല്ലു അർജുൻ ചിത്രം പുഷ്പ എന്നിവയിലും അനസൂയ അഭിനയിച്ചിരുന്നു.

Recommended Video

ബിലാലിൽ മമ്മുക്കയുടെ വില്ലൻ ജോൺ എബ്രഹാമോ? | FilmiBeat Malayalam
ഭീഷ്മ പർവ്വം

ഭീഷ്മ പർവ്വത്തിൽ മമ്മൂട്ടിക്കൊപ്പം വൻ താരനിരയാണ് അണിനിരക്കുന്നത്. നദിയാ മൊയ്തു, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ലെന എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നണ്ട്. 10 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും നദിയ മൊയ്തുവും ഒരുമിച്ച് അഭിനയിക്കുന്നത്. 2011ല്‍ പുറത്തിറങ്ങിയ ഡബിള്‍സ് എന്ന ചിത്രത്തിലാണ് അവസാനം ഇരുവരും ഒന്നിച്ചെത്തിയത്. ദിവസങ്ങൾക്ക് മുൻപായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവന്നത്. താടിയും മുടിയും നീട്ടിയുള്ള മമ്മൂട്ടിയുടെ ലുക്ക് പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X