പേരില്‍ മാത്രമേ മാധൂരിന്നുളളു, ആളിത്തിരി കയ്പാ!! മഞ്ജു വാര്യരെ അഭിനന്ദിച്ച് അനശ്വര രാജന്‍

By Midhun Raj

ഉദാഹരണം സുജാതയിലൂടെ മലയാളത്തില്‍ ഒന്നിച്ചവരാണ് മഞ്ജു വാര്യരും അനശ്വര രാജനും. ഇരുവരും അമ്മയും മകളുമായി എത്തിയ സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഉദാഹരണം സുജാതയ്ക്ക് പിന്നാലെയാണ് അനശ്വരയുടെ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തരംഗമായി മാറിയത്. മഞ്ജു വാര്യരുടെ പുതിയ ചിത്രം പ്രതി പൂവന്‍ കോഴിയെ പ്രശംസിച്ചുകൊണ്ടുളള നടിയുടെ പുതിയ പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു.

manju warrier-anaswara rajan

സിനിമയില്‍ മഞ്ജു ചേച്ചി പൊളിച്ചു എന്നു കുറിച്ചുകൊണ്ടാണ് അനശ്വര രാജന്റെ പുതിയ പോസ്റ്റ് വന്നിരിക്കുന്നത്. പേരില്‍ മാത്രമേ മാധൂരിന്നുളളു, ആളിത്തിരി കയ്പാ,മഞ്ജു ചേച്ചി, മാധുരി പൊളിച്ചു. പ്രതി പൂവന്‍ കോഴി കിടിലന്‍. അനശ്വര ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം റോഷന്‍ ആന്‍ഡ്രൂസാണ് മഞ്ജുവാര്യരുടെ പുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംവിധാനത്തിന് പുറമെ സിനിമയില്‍ വില്ലനായും റോഷന്‍ എത്തുന്നുണ്ട്.

ഉണ്ണി ആറിന്റെ കഥയിലാണ് സംവിധായകന്‍ ചിത്രമൊരുക്കിയിരിക്കുന്നത്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ്പി ശ്രീകുമാര്‍, ഗ്രേസ് ആന്റണി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന സിനിമയ്ക്ക് ശേഷമാണ് മഞ്ജു വാര്യരും റോഷന്‍ ആന്‍ഡ്രൂസും മലയാളത്തില്‍ വീണ്ടും ഒന്നിച്ചിരിക്കുന്നത്.

More from Filmibeat

Read more about: manju warrier anaswara rajan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X