എന്റെ പിരീഡ്‌സ് ഡേറ്റ് വരെ അച്ഛന് അറിയാം, ഞാന്‍ പോലും മറന്നു പോകുമായിരുന്നു; ചേച്ചിയില്ലാതെ ജീവിതമില്ല
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനശ്വര രാജന്‍. വളരെ ചെറിയ പ്രായത്തില്‍ തന്നെ തന്നിലെ പ്രതിഭയെ അടയാളപ്പെടുത്താനും മലയാള സിനിമയിലെ മുന്‍നിര നായികയായി മാറാനും അനശ്വരയ്ക്ക് സാധിച്ചിട്ടുണ്ട്. ബാലതാരമായി സിനിമയിലെത്തിയ അനശ്വര ഇന്ന് മലയാളത്തിലെ മിന്നും താരമാണ്. തുടരെ തുടരെ ഹിറ്റുകള്‍ സമ്മാനിച്ച് നിറഞ്ഞു നില്‍ക്കുകയാണ് അനശ്വര.
ഇതിനിടെ ഇപ്പോഴിതാ തന്റെ അച്ഛനേയും ചേച്ചിയേയും കുറിച്ച് അനശ്വര പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. പെണ്‍കുട്ടികളാണെന്ന് കരുതി,മറ്റൊരു വീട്ടില്‍ പോകാനുള്ളതാണെന്ന് പറഞ്ഞല്ല തങ്ങളെ വളര്‍ത്തിയതെന്നാണ് അനശ്വര പറയുന്നത്. സ്വന്തം കാലില്‍ നില്‍ക്കണം. മറ്റൊരാളെ ആശ്രയിക്കേണ്ടി വരരുതെന്നാണ് അച്ഛനും അമ്മയും തങ്ങളെ പഠിപ്പിച്ചിട്ടുള്ളതെന്നാണ് അനശ്വര പറയുന്നത്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ്അനശ്വര മനസ് തുറന്നത്.

തന്റെ അച്ഛനുമായുള്ള ആത്മബന്ധത്തെക്കുറിച്ചും അനശ്വര സംസാരിക്കുന്നുണ്ട്. ''മൂന്ന് പെണ്‍കുട്ടികളുടെ ഇടയില്‍ അച്ഛന്‍ ട്രാപ്പ്ഡ് ആയി. ശരിക്കും അതാണ് അവസ്ഥ. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ ഞങ്ങളുടെ എല്ലാകാര്യങ്ങളും അച്ഛന് അറിയാം. എന്റെ പിരീഡ്‌സിന്റെ ഡേറ്റ് വരെ അറിയാം. ഞാന്‍ പോലും മറക്കും. അച്ഛന്‍ ഓര്‍മ്മിപ്പിക്കും. എനിക്ക് ഭയങ്കരമായി ക്രാംപ്്‌സ് വരുന്നതാണ്. അതിനാല്‍ അച്ഛന്‍ വന്ന് ഓര്‍മ്മപ്പെടുത്തും. ക്രാംപ്്‌സ് വരുമ്പോള്‍ അച്ഛന്‍ ഓടിപ്പോയി ഫ്രൂട്ട്‌സും സാധനങ്ങളുമൊക്കെ വാങ്ങിവന്ന് എന്നെ നോക്കും. അച്ഛന് എല്ലാം അറിയാം. പുള്ളി അങ്ങനെയാണ്.'' അനശ്വര പറയുന്നു.
തന്റെ ചേച്ചിയെക്കുറിച്ച് പലപ്പോഴായി അനശ്വര വാചാലയായിട്ടുണ്ട്. ചേച്ചി തനിക്ക് അമ്മയെ പോലെ തന്നെയാണെന്നാണ് അനശ്വര പറയുന്നത്. താന്‍ ആദ്യമായി സിനിമയുടെ ഓഡിഷന് പോകുന്നത് പോലും ചേച്ചി കാരണമാണെന്നാണ് താരം പറയുന്നത്. ചേച്ചിയില്ലാത്തൊരു ദിവസം പോലും തനിക്ക് ചിന്തിക്കാനാകുന്നില്ലെന്നും താരം പറയുന്നുണ്ട്.
''ചേച്ചിയില്ലാത്ത ജീവിതം ഭയങ്കര ബുദ്ധിമുട്ടാണ് എനിക്ക്. ഒരു ഡ്രസ് ഇടുമ്പോള്‍ പോലും ഞാന്‍ ആദ്യം വിളിച്ച് ചോദിക്കുന്നത് അവളോടാണ്. എല്ലാ കാര്യത്തിലും ഞാന്‍ അവളില്‍ വല്ലാതെ ആശ്രയിക്കുന്നുണ്ട്. പണ്ട് അവള്‍ ബാങ്ക് കോച്ചിംഗ് പോയ സമയത്ത് ഞാന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുകയാണ്. എനിക്ക് ആ സമയത്ത് വീട്ടില്‍ നില്‍ക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അലമാരയിലൊക്കെ എനിക്ക് കത്തെഴുതി വച്ചിട്ടാണ് പോയത്. ഞാന്‍ തിരികെ വന്ന ശേഷം ഇരുന്ന് കരയുകയായിരുന്നു. ഇപ്പോഴും അങ്ങനെയാണ്.'' അനശ്വര പറയുന്നു.

''ഇപ്പോള്‍ ഞങ്ങള്‍ എപ്പോഴും ഒരുമിച്ചായിരിക്കില്ല. ഞാന്‍ ഷൂട്ടിലും അവള്‍ ജോലിയിലുമായിരിക്കും. ഒരുമിച്ച് നില്‍ക്കുന്നത് വളരെ കുറച്ച് സമയമാണ്. പക്ഷെ എന്ത് സാഹചര്യം വന്നാലും ആദ്യം വിൡക്കുക അവളെയാകും. അതിപ്പോള്‍ ഡ്രസ് ഇടുമ്പോഴും ആഭരണം ഇടുമ്പോഴും വരെ. ഇത് ഓക്കെയല്ലേ എന്ന് ചോദിക്കും. അവള്‍ മാറ്റിക്കോ എന്ന് പറഞ്ഞാല്‍ എന്റെ ആത്മവിശ്വാസം പോകും. അവളില്ലാത്ത ഒരു ദിവസമോ ജീവിതമോ എനിക്ക് ചിന്തിക്കാന്‍ പറ്റില്ല.'' അനശ്വര പറയുന്നു.
രേഖാചിത്രമാണ് അനശ്വരയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ആസിഫ് അലി ആയിരുന്നു ചിത്രത്തിലെ നായകന്‍. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയമായിരിക്കുകയാണ്. പോയവര്‍ഷം ഓസ്ലറിലൂടെ വിജയക്കുതിപ്പ് ആരംഭിച്ച അനശ്വര ഈ വര്‍ഷം രേഖാചിത്രത്തിലൂടേയും ആ വിജയം ആവര്‍ത്തിച്ചിരിക്കുകയാണ്.


Click it and Unblock the Notifications











