​ഗേൾസ് സ്കൂളിലെ ടീച്ചർമാരാണ് ഇങ്ങനെ പറയുന്നത്; ആർത്തവ സമയത്തെ ബുദ്ധിമുട്ടുകളെക്കുറിച്ച് അനശ്വര

മലയാള സിനിമയിൽ ഇന്ന് യുവനിരയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട രണ്ട് നടിമാരാണ് അനശ്വര രാജനും മമിത ബൈജുവും. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെയാണ് അനശ്വര സിനിമാ രം​ഗത്ത് പ്രശസ്തയാവുന്നത്. ഷോർട്ട് ഫിലിമുകളിലും മറ്റുമഭിനമയിച്ച മമിത ബൈജുവിന് സൂപ്പർ ശരണ്യ എന്ന സിനിമയാണ് കരിയറിൽ ബ്രേക്ക് ആവുന്നത്.

സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമായിരുന്നെങ്കിലും മമിതയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. സൂപ്പർ ശരണ്യയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്.

ഓഫ് സ്ക്രീനിലും മമിതയും അനശ്വരയും അടുത്ത സുഹൃത്തുക്കളാണ്

അടുത്ത സുഹൃത്തുക്കളായാണ് സിനിമയിൽ രണ്ട് പേരും അഭിനയിച്ചത്. ഓൺ സ്ക്രീനിലേത് പോലെ തന്നെ ഓഫ് സ്ക്രീനിലും മമിതയും അനശ്വരയും അടുത്ത സുഹൃത്തുക്കളാണ്.

സൂപ്പർ ശരണ്യക്ക് ശേഷം ഇരുവരും ഒരുമിച്ചഭിനയിച്ച പുതിയ സിനിമയാണ് പ്രണയ വിലാസം. മമിത, അനശ്വര, അർജുൻ അശോകൻ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഫെബ്രുവരി 24 ന് സിനിമ റിലീസ് ചെയ്യും. പ്രണയകഥയാണ് സിനിമയുടെ ഇതിവൃത്തം. സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് താരങ്ങൾ. മൈൽ സ്റ്റോൺ മേക്കേർസിന് മമിതയും അനശ്വരയും നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ആർത്തവ വേദന അറിയേണ്ടതെന്നാണ് ഒരു ​ഗുണമെന്ന് മമിത പറഞ്ഞു

ഒരു ദിവസം ആൺകുട്ടിയായി മാറിയാലുള്ള ​ഗുണത്തെ പറ്റി രണ്ട് പേരും സംസാരിച്ചു. ആർത്തവ വേദന അറിയേണ്ടതെന്നാണ് ഒരു ​ഗുണമെന്ന് മമിത പറഞ്ഞു. 'എനിക്ക് ആകെപ്പാടെ തോന്നിയത് പീരിയഡ്സിന്റെ വേദന അറിയേണ്ടെന്നതാണ്. പീരിയഡ്സായി വീട്ടിൽ ചടച്ചിരിക്കുമ്പോൾ പിന്നെയും പെയ്ൻ വരും. ഒന്ന് പുറത്ത് പോയി വരുമ്പോൾ ആ ഒരു ഫേസങ്ങ് മാറിക്കിട്ടും,' മമിത പറഞ്ഞു. മമിതയുടെ അഭിപ്രായത്തോട് അനശ്വരയും യോജിച്ചു.

ഗേൾസ് സ്കൂളിൽ പഠിച്ച എന്നോട്  ടീച്ചർമാർ  ചോദിക്കാറുണ്ട്

'പീരിയഡ്സിന്റെ സമയത്ത് പുറത്തിറങ്ങാൻ പോലും പറ്റാത്തവരിൽ ഒരാളാണ് ഞാൻ. സൂപ്പർ ശരണ്യയുടെ ഷൂട്ടിന്റെ സമയത്ത് മമിതയായിരുന്നു എന്നെ നോക്കിക്കൊണ്ടിരുന്നത്. അന്ന് ഷൂട്ട് നിർത്തി വെച്ചിരിക്കുകയായിരുന്നു. കാരണം എനിക്ക് പറ്റുന്നില്ല. ​ഗേൾസ് സ്കൂളിൽ പഠിച്ച എന്നോട് ടീച്ചർമാർ ചോദിക്കാറുണ്ട് എല്ലാവർക്കും ഉണ്ടാവുന്ന വേദനയല്ലേയെന്ന്'

' ​ഗേൾസ് സ്കൂളിലെ ടീച്ചർമാരാണ് പറയുന്നത്. അവർക്ക് അറിയുമോ എന്നറിയില്ല, എല്ലാവർക്കും വരുന്ന വേദന വ്യത്യസ്തമാണ്. എന്റെ ഫ്രണ്ടിന് അറിയുക പോലുമില്ല. എനിക്ക് നേരെ തിരിച്ചാണ്. ഞാൻ പിരീയഡ്സായി കിടക്കുന്നത് നാട്ടുകാർ മാെത്തമറിയും,' അനശ്വര രാജൻ പറഞ്ഞു.

എല്ലാ പ്രായത്തിലുമുള്ളവർക്കുള്ള പ്രണയ കഥയാണ്

പ്രണയ വിലാസം എന്ന സിനിമയെക്കുറിച്ചും രണ്ട് പേരും സംസാരിച്ചു. എല്ലാ പ്രായത്തിലുമുള്ളവർക്കുള്ള പ്രണയ കഥയാണ് പ്രണയ വിലാസം. എല്ലാവർക്കും കണക്ട് ചെയ്യാൻ പറ്റുന്ന മൂവിയാണിതെന്ന് മമിത പറഞ്ഞു. നിഖിൽ മുരളിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.

ജ്യോതിഷ്, സുനു എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരുക്കുന്നത്. മിയ, ഹക്കിം ഷാ, മനോജ് കെയു തുടങ്ങിയവർ സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സിനിമകളിൽ തിരക്കേറി വരികയാണ് അനശ്വരയ്ക്കും മമിതയ്ക്കും. ബാം​ഗ്ലൂർ ഡെയ്സിന്റെ ഹിന്ദി റീമേക്കിൽ അനശ്വര അഭിനയിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോയ്ക്കെതിരെ അടുത്തിടെ അനശ്വരയ്ക്കെതിരെ സൈബറാക്രണം ഉണ്ടായിരുന്നു. ഇത്തരം അധിക്ഷേപങ്ങളെ കാര്യമാകകാറില്ലെന്നാണ് അനശ്വര പറയുന്നത്. നടിയെ പിന്തുണയ്ക്കുന്നവരും ഏറെയാണ്.

Read more about: anaswara rajan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X