ശരീരത്തെ കുറിച്ച് ഇന്‍സെക്യൂറായിരിക്കുമ്പോള്‍ ഇതൊക്കെ കേട്ടാല്‍ വേദന വരും; വിഷമത്തെ കുറിച്ച് നടി അനശ്വര രാജന്‍

മകന് പ്രേമിക്കാം, അപ്പന് പ്രേമിക്കാം, എന്നാല്‍ ഒരു അമ്മ പ്രേമമുണ്ടായിരുന്നു എന്ന് പറയുന്നത് പലര്‍ക്കും ദഹിക്കാന്‍ പറ്റാത്ത ഒന്നാണ്

ബാലതാരമായി വന്ന് മലയാള സിനിമയില്‍ നായികയായി മാറിയിരിക്കുകയാണ് അനശ്വര രാജന്‍. അടുത്ത കാലത്തായി നിരവധി ഹിറ്റ് സിനിമകളിലാണ് നടി അഭിനയിച്ചിരിക്കുന്നത്. എല്ലാം ഒന്നിനൊന്ന് മികവുറ്റ പ്രകടനം കാഴ്ച വെച്ച ചിത്രങ്ങളുമാണ്. എന്നാല്‍ സിനിമയ്ക്ക് പുറത്ത് സോഷ്യല്‍ മീഡിയകളില്‍ നിരന്തരം വിമര്‍ശനങ്ങളാണ് അനശ്വരയെ കാത്തിരിക്കുന്നത്.

പലപ്പോഴും വസ്ത്രത്തിന്റെ പേരിലും ശരീരത്തിന്റെ പേരിലുമൊക്കെ നടി വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വന്നിരുന്നു. മാത്രമല്ല ബോഡി ഷെയിമിങ്ങിനെ പറ്റി വ്യക്തമായ നിലപാട് പറഞ്ഞിട്ടുള്ള അനശ്വര ഇതേപ്പറ്റി പറയുന്ന വീഡിയോ വൈറലാവുകയാണ്. പ്രണയവിലാസം എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിയ്ക്ക് എത്തിയതായിരുന്നു താരം.

anaswara-rajan

സിനിമയില്‍ അഭിനയിച്ച താരങ്ങളും അണിയറ പ്രവര്‍ത്തകരുമെല്ലാം ചേര്‍ന്നിട്ടാണ് പരിപാടിയില്‍ പങ്കെടുത്തത്. അനശ്വരയുടെ വസ്ത്രത്തെ പറ്റിയും മറ്റുമൊക്കെ ഇതിനിടയില്‍ ചര്‍ച്ചകള്‍ വരികയും ചെയ്തു. അതേ സമയം മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കുന്നതിനിടയിലാണ് താനടക്കമുള്ളവര്‍ക്ക് നേരിടേണ്ടി വരുന്ന ബോഡി ഷെയിമിങ്ങിനെ കുറിച്ച് അനശ്വര സംസാരിച്ചിരിക്കുന്നത്.

'ബോഡി ഷെയിമിങ്ങിനെ പറ്റി എന്നോട് ചോദിക്കുന്നവരുടെ ഇടത്തൊക്കെ ഞാന്‍ പറയാറുണ്ട്. ബോഡി ഷെയിമിങ്ങ് കുറേ പേര്‍ നേരിടുന്നുണ്ടെങ്കിലും പലര്‍ക്കും അതിന്റെ അനന്തരഫലം അറിയാത്ത കാര്യമാണ്. തടിച്ചതിന്റെ പേരിലോ അല്ലെങ്കില്‍ ശരീരത്തില്‍ വരുന്ന മാറ്റങ്ങളുടെ പേരിലോ പലരും കമന്റ് പറയുമ്പോള്‍ എനിക്കും ബുദ്ധിമുട്ടുണ്ട്.

ഇപ്പോള്‍ എന്റെ പരിചയത്തിലുള്ള ആളുകള്‍ തടിച്ചു എന്ന് പറയുന്നത് മാത്രമല്ല, പലരും മോശമായ കമന്റുകള്‍ പറയുമ്പോഴും ഞാന്‍ എന്റെ ബോഡിയില്‍ ഇന്‍സെക്യൂര്‍ ആയിരുന്ന സമയത്തും ഭയങ്കരമായി വിഷമിച്ചിട്ടുണ്ട്. അത്തരം സംസാരങ്ങളാണ് എന്നെ കൂടുതലായി വേദനിപ്പിച്ചിട്ടുള്ളത്.

anaswara-rajan

എതിര്‍ഭാഗത്തുള്ള ഒരാള്‍ക്ക് എങ്ങനെയത് ബാധിക്കുമെന്ന് അറിയാത്ത അത്രയും കാലത്തേക്ക് ഇങ്ങനെയുള്ള സെന്‍സിറ്റീവ് വിഷയങ്ങളെ കുറിച്ച് നമ്മള്‍ സംസാരിക്കാത്തതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നതെന്ന്', അനശ്വര പറയുന്നു. അതേ സമയം പ്രണയത്തെ കുറിച്ചുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപാടുകളെ പറ്റി നടി മിയ ജോര്‍ജും മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിച്ചിരുന്ന.

'പൊതുവേ നമ്മള്‍ സമൂഹത്തിലേക്ക് നോക്കുമ്പോള്‍ മകന് പ്രേമിക്കാം, അപ്പന് പ്രേമിക്കാം, എന്നാല്‍ ഒരു അമ്മ പ്രേമമുണ്ടായിരുന്നു എന്ന് പറയുന്നത് പലര്‍ക്കും ദഹിക്കാന്‍ പറ്റാത്ത ഒന്നാണ്. എനിക്ക് ഈ സിനിമയില്‍ ഏറ്റവും ഇഷ്ടമായി തോന്നിയ ഫാക്ടറും അതാണ്. സിനിമയിലാണെങ്കിലും മകന് പ്രേം എന്ന് പറയുമ്പോഴെക്കും അതിനെ എതിര്‍ത്തൊക്കെ പറും. അല്ലെങ്കില്‍ സപ്പോര്‍ട്ട് ചെയ്ത് പറയും. പക്ഷേ അമ്മയ്ക്ക് പ്രേമം ഉണ്ടായിരുന്നെന്ന കാഴ്ചപ്പാടില്‍ ഇതുവരെയും ഒരു സിനിമ പോലും വന്നതായി താന്‍ കണ്ടിട്ടില്ലെന്ന്', മിയ പറയുന്നു.

 miya

'അങ്ങനൊരു സിനിമ വന്നാല്‍ നന്നായിരിക്കുമെന്ന് തോന്നുന്നു. അതില്‍ ഒരു പുതുമ ഉണ്ടായിരിക്കുമെന്ന് ഈ സിനിമയുടെ കഥ കേട്ടപ്പോള്‍ എനിക്ക് മനസിലായി. മാത്രമല്ല ചിത്രത്തില്‍ താന്‍ അവതരിപ്പിച്ച മീര എന്ന കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോഴെക്കും ഇഷ്ടപ്പെട്ടു. അതാണ് സിനിമ ചെയ്യാനുള്ള കാരണം.

വളരെ പ്രധാന്യമുള്ള കഥാപാത്രമാണെങ്കിലും വളരെ കുറച്ച് സീനേ തനിക്ക് ചിത്രത്തിലുള്ളു. എങ്കിലും എല്ലാവരും ശ്രദ്ധിക്കപ്പെടുന്ന തരത്തിലുള്ള റോളാണ്. എല്ലാ കഥാപാത്രങ്ങളെയും ആ രീതിയിലാണ് എഴുതി വെച്ചിരിക്കുന്നത്. സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ ഇതൊരു നല്ല സംഭവമായി വരുമെന്ന് തനിക്ക് തോന്നിയതായി', മിയയും പറയുന്നു.

അനശ്വര രാജന്‍, അര്‍ജുന്‍ അശോകന്‍, മമിത ബൈജു, മിയ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുത്തന്‍ സിനിമയാണ് പ്രണയവിലാസം. നിഖില്‍ മുരളി സംവിധാനം ചെയ്ത സിനിമയ്ക്ക് തിയറ്ററുകളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X