എപ്പോഴാണ് പ്രണയിച്ച് വീട്ടില്‍ നിന്നും ഇറങ്ങി പോവുക എന്നാണ് അമ്മയുടെ ടെന്‍ഷന്‍! പ്രണയത്തെ പറ്റി അനശ്വര രാജന്‍
ഈ വര്‍ഷം നടി അനശ്വര രാജന്റേത് കൂടിയാണെന്ന് പറയാം. നേര്, അബ്രഹാം ഓസ്ലര്‍ എന്നിങ്ങനെ ഈ വര്‍ഷം റിലീസിനെത്തിയ ഹിറ്റ് സിനിമകളിലൊക്കെ അനശ്വരയുടെ ഗംഭീര പ്രകടനമായിരുന്നു ഉണ്ടായിരുന്നത്. ഓരോ സിനിമകള്‍ കഴിയുംതോറും നടി അഭിനയത്തിലുള്ള കഴിവുകള്‍ മെച്ചപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഇതോടെ മുന്‍പുണ്ടായിരുന്ന പല വിമര്‍ശനങ്ങളെയുമാണ് നടി കാറ്റില്‍ പറത്തിയത്.
എന്നാല്‍ ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിന്റെ പേരില്‍ ഇപ്പോഴും കേള്‍ക്കേണ്ടി വരുന്നതിനെ പറ്റി മനസ് തുറക്കുകയാണ് നടിയിപ്പോള്‍. അഭിനന്ദിച്ചില്ലെങ്കിലും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിലേക്ക് കടന്ന് കയറുന്നത് എന്തിനാണെന്നാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ അനശ്വര ചോദിക്കുന്നത്.

'പുറത്തു നിന്നു നോക്കുന്നവര്‍ക്കു ബോള്‍ഡ് ആയി തോന്നുമെങ്കിലും ഓരോ വിവാദത്തിലും ഞാനും കുടുംബവും ഏറ്റവും മോശമായ അനുഭവങ്ങളിലൂടെ കടന്ന് പോകുന്നുണ്ടെന്നാണ് അനശ്വര പറയുന്നത്. 'യേസ് വി ഹാവ് ലെഗ്‌സ്' എന്ന ക്യാംപെയിനും ഐസോഗ്രാഫി ഫോട്ടോഷൂട്ടിന് ശേഷവും ചാന്‍സ് കിട്ടാനാണോ അനശ്വര ഇങ്ങനെ ചെയ്തതെന്ന് പലരും അച്ഛനോടും അമ്മയോടും ചോദിച്ചിരുന്നു. അനിയത്തിയ്ക്ക് വേണ്ടത് പറഞ്ഞ് കൊടുത്തൂടേ എന്നാണ് ചേച്ചിയോട് ചിലര്‍ പറഞ്ഞത്.
ഇന്ന് ഷോര്‍ട്ടസ് ഇടുന്നത് എനിക്കൊരു ബിഗ് ഡീല്‍ അല്ല. തുടക്കത്തില്‍ അങ്ങനെയായിരുന്നില്ല. ഇപ്പോള്‍ എന്ത് പറഞ്ഞാലും കുഴപ്പമില്ലെന്ന തലത്തിലേക്ക് വളര്‍ന്നു. ഗ്രാമത്തില്‍ നിന്നുള്ള സാധാരണ കുടുംബത്തില്‍ നിന്നും വന്ന പെണ്‍കുട്ടിയാണ് ഞാന്‍. കംഫര്‍ട്ടായ വസ്ത്രമാണെങ്കിലും ചില അവസരങ്ങളില്‍ ഷോര്‍ട്ട്‌സ് ധരിച്ച് നടക്കാന്‍ ധൈര്യം ഉണ്ടായിരുന്നില്ല. വിവാദമുണ്ടായതിന് ശേഷമാണ് ധൈര്യം വരുന്നത്.
അഭിനേതാവ് എന്ന നിലയില്‍ എന്നെ തന്നെ തൃപ്തിപ്പെടുത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ എനിക്ക് വഴങ്ങുമെന്ന് ബോധ്യപ്പെടുത്താനായി ലുക്കിലും കഥാപാത്രങ്ങളിലും പരീക്ഷണം നടത്തം. അത് ഞാന്‍ ചെയ്യുമ്പോള്‍ അതിനെ അഭിനന്ദിച്ചില്ലെങ്കിലും മോശം ഭാഷയില്‍ പ്രതികരിക്കേണ്ട കാര്യമില്ല. ഒരു വ്യക്തിയുടെ സ്വതന്ത്ര്യത്തില്‍ മറ്റുള്ളവര്‍ ഇത്രയധികം കടന്ന് കയറുന്നത് എന്തിനാണെന്ന് അനശ്വര ചോദിക്കുന്നു.

അതേ സമയം പ്രണയത്തെ കുറിച്ചുള്ള അഭിപ്രായവും നടി പങ്കുവെച്ചിരിക്കുകയാണ്. 'പ്രണയിക്കുകയാണെങ്കില്‍ ആഴത്തില്‍ പ്രണയിക്കാനാണ് ഇഷ്ടമെന്നും അനശ്വര പറയുന്നു. ചെറിയ പ്രായം മുതലേ പുസ്തകം വായിക്കുന്നതിലും സിനിമ കാണുന്നതായാലും പ്രണയകഥകളാണ് എനിക്കേറ്റവും ഇഷ്ടമുണ്ടായിരുന്നത്. എവിടെ പോയാലും എന്റെ ബാഗില്‍ ഒരു ലൗ സ്‌റ്റോറി ബുക്ക് ഉണ്ടായിരിക്കും.
മിക്കവാറും ഇംഗ്ലീഷ് പുസ്തകങ്ങളാണ്. വീ വേര്‍ ലവേഴ്‌സ് ആണഅ ഇപ്പോള്‍ വായിക്കുന്നത്. ചെറിയ പ്രണയങ്ങളൊക്കെ എനിക്ക് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആഴത്തിലുള്ള പ്രണയത്തിലേക്ക് ചെന്നുപെട്ടിട്ടില്ലെന്നും', നടി പറയുന്നു.
'എന്നെയോര്‍ത്ത് അമ്മയ്ക്ക് നല്ല പേടിയുണ്ട്. എപ്പോഴാണ് പ്രണയിച്ച് വീട്ടില്‍ നിന്നും ഇറങ്ങി പോവുക എന്നൊക്കെയാകും ചിന്ത. ട്രിപ്പ് എന്ന് പറഞ്ഞ് ഞാന്‍ പോകുന്നത് തന്നെ അമ്മയ്ക്ക് ടെന്‍ഷനാണ്. പക്ഷേ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. എങ്കിലും എന്നെ മനസിലാക്കുന്ന ആള്‍ അമ്മ തന്നെയാണ്. അങ്കണവാടി ടീച്ചറായ അമ്മ ലീവ് എടുത്ത് എന്റെയൊപ്പം ഉണ്ടെന്നും', നടി കൂട്ടിച്ചേര്‍ത്തു.
അനശ്വരയെ പോലെ അമ്മ ഉഷയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. മകളുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ക്ക് താഴെ കമന്റുമായി വന്ന് ഉഷ മുന്‍പ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.


Click it and Unblock the Notifications











