For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ ടോപ്പും ഷോട്ട്‌സും ചേച്ചി വാങ്ങിയത്; ഓണ്‍ലൈനിലെ ആങ്ങളമാരോട് പറയാനിത്ര മാത്രം, അനശ്വര പറയുന്നു

  |

  ചെറിയ പ്രായത്തില്‍ തന്നെ സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് അനശ്വര രാജന്‍. ഉദാഹരണം സുജാത എന്ന സിനിമയിലൂടെ മഞ്ജു വാര്യരുടെ മകളുടെ റോളിലാണ് അനശ്വര ആദ്യമായി അഭിനയിക്കുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയിലൂടെ നായികയായി അഭിനയിച്ചതോടെ അനശ്വരയ്ക്ക് നിരവധി പ്രശംസകളും ലഭിച്ചു. എന്നാല്‍ അനശ്വരയുടെ പതിനെട്ടാം ജന്മദിനത്തോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയിയല്‍ നിന്നും മോശമായ പ്രതികരണമായിരുന്നു ലഭിച്ചത്.

  കഴിഞ്ഞ വര്‍ഷത്തെ ജന്മദിനത്തില്‍ അനശ്വര രാജന്‍ പങ്കുവെച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മോഡേണ്‍ സ്‌റ്റൈലിലുള്ള ഷോര്‍ട്ട്‌സ് ടോപ്പും ധരിച്ച് ഫോട്ടോയ്ക്ക് താഴെ വലിയ വിമര്‍ശനങ്ങളായിരുന്നു വന്നത്. കാല് കാണിച്ച് കൊണ്ടുള്ള ചിത്രമാണെന്ന് ആരോപിച്ച് അനശ്വരയ്ക്ക് സൈബര്‍ ആക്രമണങ്ങളും നടന്നിരുന്നു. പിന്നാലെ പ്രമുഖ നടിമാരടക്കം കാല് കാണിച്ച് കൊണ്ടുള്ള ഫോട്ടോസ് പുറത്ത് വിട്ട് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ അന്നത്തെ സംഭവങ്ങളെ കുറിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് നടി.

  മോഡേണ്‍ ലുക്കിലുള്ള ആ ഷോര്‍ട്ട് തനിക്ക് ഏറെ ഇഷ്ടപ്പെട്ട വസ്ത്രമായിരുന്നു എന്നാണ് അനശ്വര പറയുന്നത്. ഒപ്പം അത് വാങ്ങി തന്ന ആളാരാണെന്നും വ്യക്തമാക്കുന്നു. 'സെപ്റ്റംബര്‍ എട്ടിന് പതിനെട്ടാം പിറന്നാള്‍ ആയിരുന്നു. ഇത്തവണ കൊറോണയും പ്രശ്‌നങ്ങളുമൊക്കെ ആയത് കൊണ്ട് വീട്ടില്‍ തന്നെയായിരുന്നു. ചേച്ചി ഐശ്വര്യ സ്‌നേഹത്തോടെ സമ്മാനിച്ചതാണ് വിവാദങ്ങളില്‍ അകപ്പെട്ട് പോയ എന്റെ ഷോര്‍ട്ട്‌സും ടോപ്പും. പതിനെട്ടാമത്തെ ബര്‍ത്ത് ഡേയ്ക്ക് പതിനെട്ട് സമ്മാനങ്ങള്‍ ചേച്ചി തനിക്ക് വേണ്ടി ഒരുക്കി വെച്ചിരുന്നു. അതും പലപ്പോഴായി ഞാന്‍ ആഗ്രഹം പറഞ്ഞിട്ടുള്ള സാധനങ്ങള്‍ ചേര്‍ത്ത് വെച്ച്.

  ചേച്ചി ഇതൊക്കെ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യും. എന്നിട്ട് കൊറിയര്‍ വരുമ്പോള്‍ ഞാനറിയാതെ അടുത്ത വീട്ടില്‍ കൊണ്ട് പോയി വെക്കും. അങ്ങനെ ബെര്‍ത്ത് ഡേ യുടെ തലേനാള്‍ ഇതെല്ലാം നിരത്തി വച്ച് എനിക്കൊരു കിടിലന്‍ സര്‍പ്രൈസ് തന്നു. ഓരോ സമ്മാനവും പൊട്ടിക്കുമ്പോള്‍ സന്തോഷം കൊണ്ടെന്റെ മനസ് തുളുമ്പി. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സമ്മാനമായിരുന്നു ആ ടോപ്പും ഷോട്‌സും. പിറ്റേ ദിവസം ആ ഡ്രസ് അണിഞ്ഞ് ഒരു ഫ്രണ്ടിനെ വിളിച്ച് കുറച്ച് ചിത്രങ്ങള്‍ എടുപ്പിച്ചു. അതില്‍ ഒരെണ്ണം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു. അതോടെയാണ് കോലാഹലങ്ങളുടെ തുടക്കമെന്ന് അനശ്വര പറയുന്നു.

  എനിക്ക് സ്വന്തമായി ഫോണ്‍ ഇല്ല. അമ്മയുടെ ഫോണില്‍ ഇന്‍സ്റ്റാഗ്രാം മാത്രം ഉപയോഗിക്കും. ഞങ്ങളുടെ വീടിനടുത്ത് തന്നെയുള്ള എന്റെയൊരു കസിന്റെ കല്യാണം ആയിരുന്നു. ഫോട്ടോ പോസ്റ്റ് ചെയ്ത് ഞാന്‍ കല്യാണ പരിപാടികളുടെ തിരക്കിലായി. ഇതിനിടയില്‍ അമ്മയ്ക്ക് പല വിളികളും വരുന്നുണ്ട്. അമ്മ എന്നോട് ഒന്നും പറഞ്ഞതുമില്ല. പിന്നീട് അറിഞ്ഞത് ചാനലില്‍ നിന്ന് വരെ വിളിച്ചു. എന്റെ ഫോട്ടോയ്ക്ക് താഴെ അത്രയും മോശം കമന്റുകള്‍ നിറഞ്ഞിരുന്നു. സൈബര്‍ അറ്റാക്കിങ് എന്നൊക്കെ പറഞ്ഞില്ലേ, അതുതന്നെ. പ്രശ്‌നം കുറച്ച് കൂടി വലുതായപ്പോള്‍ അമ്മ എന്നോട് കാര്യം പറഞ്ഞു. പക്ഷേ എനിക്ക് ചിരിയാണ് വന്നത്. അപ്പോള്‍ മനസിലൂടെ വന്ന കാര്യമാണ് രണ്ടാമത്തെ ചിത്രത്തില്‍ പങ്കുവെച്ചത്.

  വേദികയുടെ ചതി ഭര്‍ത്താവിലേക്കും എത്തുന്നു; കുടുംബവിളക്കില്‍ ഇനിയും സുമിത്രയെ നന്മമരമാക്കരുതെന്ന് ആരാധകർ

  Recommended Video

  അവരെ അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല പറഞ്ഞതെന്ന് സ്‌നേഹ| Filmibeat Malayalam

  അതേ സമയം ഓണ്‍ലൈന്‍ ആങ്ങളമാരോട് പറയാനുള്ളതിനെ കുറിച്ചും അനശ്വര വ്യക്തമാക്കി. 'ഞങ്ങളെ കൂടി നിങ്ങളൊന്ന് മനസിലാക്കിയാല്‍ സന്തോഷം. കുറേ പേര്‍ എന്റെ പ്രായം ഒരു പ്രശ്‌നമാക്കുകയായിരുന്നു. അവരുടെ മനസില്‍ ഈ പ്രായത്തിലുള്ളവര്‍ ധരിക്കേണ്ട വസ്ത്രത്തെ കുറിച്ച് മുന്‍വിധികളുണ്ടാകാം. പക്ഷേ, അത് മറ്റുള്ളവരുടെ സ്വപ്‌നത്തിലേക്ക് സ്വാതന്ത്യത്തിലേക്കുമുള്ള കടന്ന് കയറ്റമാണെന്ന് മനസിലാക്കണം. ഞാനിനിയും ഇത്തരം വസ്ത്രങ്ങള്‍ അണിയുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. എനിക്ക് പ്രധാനം മറ്റുള്ളവര്‍ എന്തു വിചാരിക്കുമെന്നതല്ല, എന്റെ കംഫര്‍ട്ടാണ്.

  ദീപിക പദുക്കോണിന് മുന്‍ കാമുകന്റെ ആശംസകള്‍; നടിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസിനീയമാണെന്ന് സിദ്ധാര്‍ഥ് മല്യ

  English summary
  Anaswara Rajan Opens Up About The Dress Issue And A Request To Netizens
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X