For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'രൂപമാറ്റത്തിന് കാരണം പ്ലാസ്റ്റിക് സർജറി?'; അനശ്വര രാജൻ വെളിപ്പെടുത്തുന്നു

  |

  മഞ്ജു വാര്യരുടെ മകളായി വെള്ളിത്തിരയിലേക്ക് എത്തി ഇന്ന് മലയാളത്തിലെ യുവനടിമാരുടെ ലിസ്റ്റിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിയായി തീർന്നിരിക്കുകയാണ് അനശ്വര രാജൻ. ഉദാഹരണം സുജാത എന്ന സിനിമയിലൂടെയായിരുന്നു അനശ്വരയുടെ സിനിമയിലേക്കുള്ള വരവ്. ആതിര എന്ന കഥാപാത്രമായി അനശ്വര തിളങ്ങി. പിന്നാലെ തണ്ണീർ മത്തൻ ദിനങ്ങളിൽ നായികയാകാൻ അവസരം ലഭിച്ചു. സിനിമയിലെ മികവാർന്ന അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തു അനശ്വര. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഉദാഹരണം സുജാതയിൽ മഞ്ജുവാര്യരുടെ മകളായി അനശ്വര അഭിനയിച്ചത്.

  'ഉപേക്ഷിച്ച് പോയിട്ടില്ല.... ഇപ്പോഴും കൂടെയുണ്ട്'; കാമുകന്റെ കൈ ചേർത്ത് പിടിച്ച് ജൂഹി റുസ്ത​ഗി

  തണ്ണീർ മത്തൻ‌ ദിനങ്ങൾ ശേഷം ബിജു മേനോൻ-ജിബു ജേക്കബ് ടീമിന്റെ ആദ്യരാത്രിയിലും അനശ്വര അഭിനയിച്ചിരുന്നു. ഇപ്പോൾ ബോളിവുഡ് താരം ജോൺ എബ്രഹാം നിർമ്മാതാവാകുന്ന മലയാള സിനിമ മൈക്കിൽ അനശ്വര രാജനാണ് നായിക. പുതുമുഖ താരം രഞ്ജിത്ത് സജീവ് ആണ് നായകൻ. അടുത്തിടെ കൊച്ചിയിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ​ഗംഭീര പരിപാടിയിലൂടെ പുറത്തിറക്കിയിരുന്നു. പരിപാടിയിൽ മുഖ്യാതിഥിയായി ജോൺ അബ്രഹാമും ഒപ്പം ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും പങ്കെടുത്തിരുന്നു.

  'മീനാക്ഷി സിനിമയിലേക്ക്... ആരാധകർ കാത്തിരുന്ന ഉത്തരം'; മകളുടെ തീരുമാനത്തെ കുറിച്ച് ദിലീപ്!

  ചടങ്ങിൽ റെഡ് കളർ ഡ്രെസിൽ കിടിലൻ ലുക്കിലാണ് അനശ്വര എത്തിയത്. അന്ന് താര്തതിന്റെ വീഡിയോയും ഫോട്ടോകളും വൈറലായിരുന്നു. ബോളിവുഡ് നായികമാരോട് കിടപിടിക്കുന്ന തരത്തിൽ ​​ഗ്ലാമറസ് ആയിട്ടാണ് താരം എത്തിയത്. മഞ്ജുവിന്റെ മകളായി സ്ക്രീനിൽ തിളങ്ങിയ അനശ്വരയുടെ പെട്ടന്നുള്ള രൂപമാറ്റം ആരാധകരേയും അമ്പരപ്പിച്ചു. അനശ്വരയുടെ ചിത്രങ്ങൾ വൈറലായപ്പോൾ അനശ്വരയുടെ രൂപമാറ്റത്തെ സംബന്ധിച്ചും ​ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങി. ഏറ്റവും കൂടുതൽ പ്രചരിച്ച വാർത്ത അനശ്വര പ്ലാസ്റ്റിക്ക് സർജറിക്ക് വിധേയയാട്ടുണ്ട് എന്നാണ്. മുഖത്തിന്റെ ഭം​ഗി വർധിപ്പിക്കാൻ താരം പ്ലാസ്റ്റിക്ക് സർജറി ചെയ്തുവെന്നും അതിന്റെ ഫലമാണ് ഇപ്പോഴുള്ള ഭം​ഗി എന്നൊക്കെയായിരുന്നു പ്രചരിച്ച വാർത്തകൾ.

  പ്രചരിച്ച വാർത്തകളിലെ സത്യമെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ അനശ്വര രാജൻ. വാർത്തകൾ വായിച്ചപ്പോൾ അത്ഭുതപ്പെട്ടുവെന്നാണ് അനശ്വര രാജൻ പറയുന്നത്. 'ഞാൻ പ്ലാസ്റ്റിക്ക് സർജറി ചെയ്തിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് അത്തരമൊരു വാർത്ത വന്നത് എന്ന് അറിയില്ല. മുടി മാത്രമാണ് മുറിച്ചത്. പിന്നെ ഇങ്ങനെയുള്ള വാർത്തകൾ ഇറക്കുന്നവരോട് ഒന്നും പറയാനില്ല' അനശ്വര രാജൻ വ്യക്തമാക്കി. ക്യാമറക്ക് മുന്നിലും പിന്നിലും നിരവധി അതുല്യ പ്രതിഭകളെ അണിനിരത്തുന്ന ചിത്രമാണ് മൈക്ക്. അനശ്വര രാജൻ, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം, സിനി എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്റെ കഥ ആഷിഖ് അക്ബർ അലിയുടേതാണ്.

  Recommended Video

  Anaswara Rajan Interview | ദുൽഖറുമായുള്ള ആ സുവർണ നിമിഷം പങ്കുവച്ച് അനശ്വര | FilmiBeat Malayalam

  അർജുൻ റെഡ്ഡി, ഡാർലിംഗ് 2, ഹുഷാറു തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ രചിച്ച രഥൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. മൈക്കിന്റെ ചിത്രീകരണം കേരളത്തിന്റെ അകത്തും പുറത്തുമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ അനശ്വരയുടെ സൂപ്പർ ശരണ്യ എന്ന സിനിമയും റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. തണ്ണീർ മത്തൻ ദിനങ്ങളുടെ സംവിധായകൻ ഗിരീഷ്‌ എ.ഡി രചനയും സംവിധാനവും നിർവഹിച്ച സിനിമയാണ് സൂപ്പർ ശരണ്യ. അനശ്വര രാജൻ അവതരിപ്പിക്കുന്ന ശരണ്യയുടെ കലാലയജീവിതവും പ്രണയവും നർമ്മത്തിന്റെ പശ്ചാത്തലത്തിൽ കൂട്ടിചേർത്ത് ഒരു എന്റർടെയ്നറായാണ്‌ ചിത്രം ഒരുക്കിയിരിക്കുന്നത്‌. അർജുൻ അശോകനും അനശ്വരാ രാജനുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനീത് വിശ്വം, നസ്‌ലൻ, മമിത ബൈജു, ബിന്ദു പണിക്കർ, മണികണ്ഠൻ പട്ടാമ്പി തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

  Read more about: anaswara rajan
  English summary
  Anaswara Rajan Opens Up About Viral Rumours About Her Plastic Surgery
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X