ഈ സിനിമയിലെ നിവിനെ പോലെ ഒരാള്‍ എന്റെ പിറകെ യഥാര്‍ത്ഥത്തില്‍ വന്നിട്ടുണ്ട്, അനശ്വര പറയുന്നു

വളരെ കുറഞ്ഞ കാലത്തെ അഭിനയം കൊണ്ട് തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ഒരു മികച്ച സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ച നടിയാണ് അനശ്വര രാജന്‍. 2017ല്‍ പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ പഠിക്കാന്‍ മടിയുള്ള പത്താം ക്ലാസുകാരിയായാണ് അനശ്വര അഭിനയിക്കുന്ന കഥാപാത്രം. അവിടെ നിന്ന് ഏറ്റവും അടുത്ത് പുറത്തിറങ്ങിയ ഗുരുവായൂര്‍ അമ്പല നടയില്‍ വരെ ഒരു പിടി നല്ല കഥാപാത്രങ്ങള്‍ അനശ്വര ചെയ്തു.

ഉദാഹരണം സുജാതയ്ക്ക് ശേഷമാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, ആദ്യരാത്രി, വാങ്ക്, അവിയല്‍, മൈക്ക്, പ്രണയവിലാസം, പദ്മിനി, എബ്രഹാം ഓസ്ലര്‍, തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ അനശ്വര തിളങ്ങിയിട്ടുണ്ട്. അനശ്വരയുടേതായി ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതും മികച്ച പ്രതികരണം കിട്ടിയതുമായ കഥാപാത്രം നേര് എന്ന സിനിമയില്‍ കാഴ്ച പരിമിതിയുള്ള പെണ്‍കുട്ടിയുടേതാണ്.

anaswara

ഇപ്പോഴിതാ അടുത്തിടെ പുറത്തിറങ്ങിയ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രത്തിലും അനശ്വര ഒരു കഥാപാത്രം ചെയ്തിട്ടുണ്ട്. കൃഷ്ണ എന്ന കഥാപാത്രമായാണ് അനശ്വര മലയാളി ഫ്രം ഇന്ത്യയില്‍ അഭിനയിച്ചത്. സിനിമയിലെ കൃഷ്ണ എന്ന പാട്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ഗാനത്തില്‍ നിവിന്‍ പോളിയുടെ കഥാപാത്രം ധ്യാന്‍ ശ്രീനിവാസനൊപ്പം അനശ്വരയുടെ കൃഷ്ണ എന്ന കഥാപാത്രത്തിന് പിന്നാലെ നടന്ന് ശല്യം ചെയ്യുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഇതുപോലെ ആരെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ തന്റെ പിന്നാലെ നടന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് അനശ്വര പറഞ്ഞ മറുപടി വൈറല്‍ ആവുകയാണ്. തന്റെ പിന്നാലെ അത്തരത്തില്‍ ഒരാള്‍ നടന്നെന്നാണ് അനശ്വര പറഞ്ഞത്. റെഡ് എഫ്. എം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം തുറന്നു പറഞ്ഞത്.

' ആ പാട്ടിലെ പോലെ ഒരാള്‍ യഥാര്‍ത്ഥത്തില്‍ പിന്നാലെ നടന്നിട്ടുണ്ട്. ഇപ്പോഴൊന്നുമല്ല, സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ്. അയാള്‍ ഇപ്പോള്‍ എന്ത് ചെയ്യുന്നു, എവിടെയാണ് എന്നതിനെക്കുറിച്ചൊന്നും അറിയില്ല. ചിലപ്പോള്‍ എവിടെയെങ്കിലും ജീവിക്കുന്നുണ്ടാകാം,' എന്നാണ് അനശ്വര പറയുന്നത്.

anaswara

അഭിമുഖത്തില്‍ മോഹന്‍ലാലിനെക്കുറിച്ചും മഞ്ജു വാര്യരെക്കുറിച്ചും അനശ്വര മനസുതുറന്നു. മോഹന്‍ലാല്‍ എന്ന നടനില്‍ നിന്ന് താന്‍ പകര്‍ത്താന്‍ ആഗ്രഹിക്കുന്ന ക്വാളിറ്റി എന്ന് പറയുന്നത്, വെഴ്‌സറ്റാലിറ്റിയാണ്. ചിരിച്ചും കളിച്ചും നില്‍ക്കാനും എന്നാല്‍ സ്‌പോട്ടില്‍ കാരക്ടറാകാനും ഒക്കെ ഉള്ള അദ്ദേഹത്തിന്റെ കഴിവ് കിട്ടിയാല്‍ നല്ലതാണെന്ന ആഗ്രഹം തനിക്കുണ്ടെന്ന് അനശ്വര രാജന്‍ പറഞ്ഞു.

മഞ്ജു ചേച്ചി, ഭയങ്കര സ്വീറ്റ് ആണ്, ജെന്റില്‍ ആ വ്യക്തിയാണ് എന്നും അനശ്വര പറയുന്നു. ഇതുവരെ അഭിനയിച്ചതില്‍ തനിക്ക് ഏറ്റവും കൂടുതല്‍ ഗ്രാറ്റിറ്റിയൂഡ് ഉള്ള വ്യക്തി മഞ്ജു വാര്യര്‍ ആണ്. ഭയങ്കര സ്വീറ്റസ്റ്റ് ഹഗ് തരുന്ന വ്യക്തിയാണെന്നും അനശ്വര അഭിമുഖത്തില്‍ പറഞ്ഞു. പൃഥ്വിരാജിനെക്കുറിച്ച് പറയുമ്പോള്‍ പ്രൊഫഷണലിസമാണ് തനിക്ക് മനസില്‍ വരികയെന്നും ധ്യാന്‍ ഹ്യൂമര്‍സെന്‍സ് ആണെന്നും അനശ്വര രാജന്‍ പറഞ്ഞു.

Read more about: anaswara rajan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X