മോൻ അവിടെ വെച്ചേക്ക്, അവൾ ചെയ്യും; പുറത്ത് നിന്നുള്ളവരാണ് ഈ പറയുന്നത്; അനുഭവം പങ്കുവെച്ച് അനശ്വര
ട്രോളിയവരെക്കൊണ്ട് കൈയടിപ്പിക്കാൻ കഴിഞ്ഞ മലയാളത്തിലെ ചുരുക്കം നടിമാരിൽ ഒരാളാണ് അനശ്വര രാജൻ. അടുത്തിടെയിറങ്ങിയ നേര്, എബ്രഹാം ഒസ്ലർ എന്നീ സിനിമകളിൽ മികച്ച പ്രകടനമാണ് അനശ്വര കാഴ്ച വെച്ചത്. പ്രത്യേകിച്ചും നേരിലെ പ്രകടനം നടിക്ക് വൻ ജനപ്രീതി നേടിക്കൊടുത്തു. കരിയറിലെ തുടക്ക കാലം മുതൽ ഹിറ്റുകൾ ലഭിച്ച നടിയാണ് അനശ്വര. എന്നാൽ നടിയെ പ്രേക്ഷകരെല്ലാവരും അംഗീകരിക്കാൻ നേര് വഹിച്ച പങ്ക് ചെറുതല്ല.
അഭിപ്രായങ്ങൾ തുറന്ന് പറയാൻ അനശ്വര മടിക്കാറില്ല. ആൺ, പെൺ വേർതിരിവിനെക്കുറിച്ച് ധന്യ വർമയുമായുള്ള അഭിമുഖത്തിൽ അനശ്വര പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കുട്ടിക്കാലത്തെ അനുഭവങ്ങളാണ് അനശ്വര അഭിമുഖത്തിൽ പങ്കുവെച്ചത്. അയൽക്കാരിൽ നിന്നുണ്ടായ അനുഭവം നടി തുറന്ന് പറഞ്ഞു.

ചെറുപ്പത്തിൽ എന്റെ അമ്മയുടെ ചേച്ചിയുടെ മകൻ വീട്ടിൽ വന്നു. അച്ഛനും അമ്മയും ജോലിക്ക് പോയിട്ടുണ്ടായിരുന്നു. വീട് വൃത്തിയാക്കണം. ഞാൻ അകത്ത് വൃത്തിയാക്കാം നീ പുറത്ത് വൃത്തിയാക്കെന്ന് അവനോട് പറഞ്ഞു. അവൻ മുറ്റമടിച്ച് വാരുന്നു. ഞാൻ കിടക്കയൊക്കെ വിരിച്ച് സെറ്റ് ചെയ്യുന്നു. അപ്പുറത്തുള്ളവർ വന്ന് അതെന്താ മോനേ നീ അടിച്ച് വാരുന്നതെന്ന് ചോദിച്ചു. അനു അകത്ത് വൃത്തിയാക്കുകയാണെന്ന് അവൻ പറഞ്ഞു. അവൾ വൃത്തിയാക്കും, മോനത് അവിടെ വെച്ചേക്കെന്ന് അവർ. പുറത്ത് നിന്നുള്ള ആളുകളാണ് പറയുന്നത്.
ചെയ്യുന്നത് തെറ്റാണോ എന്ന് അവനും എനിക്കും അറിയില്ല. ചെറുപ്രായത്തിലെ ഇത് പെൺകുട്ടിയുടെ ജോലിയാണ്, ഇത് ആൺകുട്ടിയുടെ ജോലിയാണെന്ന് ഫീഡ് ചെയ്യുന്നു. ഇത് ശരിയല്ലല്ലോ ഇത് അവൻ ചെയ്താൽ എന്താണെന്ന് എനിക്ക് തോന്നി. എന്റെ നാട്ടിൽ എനിക്കറിയാവുന്ന ചേച്ചിയുണ്ടായിരുന്നു. എന്റെ ചെറുപ്പത്തിൽ റോൾ മേഡൽ എന്ന് പറയാൻ പറ്റുന്ന ആൾ. അപ്പോഴൊക്കെ ആൾ ജീൻസൊക്കെ ഇട്ട് നടക്കുമ്പോൾ ആളുകൾ പറയുമായിരുന്നു. അതെനെന്താണെന്ന് എനിക്ക് തോന്നും. എനിക്ക് അന്നൊന്നും പേഴ്സണൽ സ്പേസിനെക്കുറിച്ച് അറിയില്ല.

ആ ചേച്ചിയുടെ ചേച്ചിക്ക് വന്ന കത്ത് അമ്മ തുറന്ന് നോക്കിയപ്പോൾ എന്തിനാണ് തുറന്ന് നോക്കുന്നത് ചേച്ചിക്ക് വന്ന കത്തല്ലേ എന്ന് അവർ ചോദിച്ചു. പേഴ്സണൽ സ്പേസിനെക്കുറിച്ചും ബൗണ്ടറിയെക്കുറിച്ചും ആദ്യമായി കേൾക്കുന്നത് ഈയൊരു ചേച്ചിയുടെ അടുത്ത് നിന്നാണ്. അവരെന്നെ ഒരുപാട് ഇൻഫ്ലുവൻസ് ചെയ്തിട്ടുണ്ട്. ഇപ്പോഴെന്നെ ഒരുപാട് സ്വാധീനിക്കുന്നത് എന്റെ ചേച്ചിയാണ്. ഒരുപാട് പാറ്റേൺ ബ്രേക്ക് ചെയ്യണമെന്ന് തനിക്ക് പണ്ടേയുണ്ടായിരുന്നെന്നും അനശ്വര രാജൻ വ്യക്തമാക്കി.
അടുത്തിടെ നൽകിയ മറ്റൊരു അഭിമുഖത്തിൽ സൈബർ ആക്രമണങ്ങളെക്കുറിച്ച് അനശ്വര സംസാരിക്കുകയുണ്ടായു വിമർശനം ഒരുപാടായപ്പോൾ ഉൾവലിഞ്ഞ് പോയി. ആത്മവിശ്വാസത്തെ ബാധിച്ചു. എല്ലാത്തിനോടും ദേഷ്യവും സങ്കടവുമായി. ആ സമയം വളരെ മോശമായിരുന്നു. ഈയടുത്താണ് നന്നായി സംസാരിക്കാൻ തുടങ്ങിയതെന്ന് അനശ്വര വ്യക്തമാക്കി.
ഇനിയും ആളുകൾ നല്ലതും മോശവും പറയും. എന്നാൽ അതിലൊന്നും തനിക്ക് പരാതിയില്ലെന്നും അനശ്വര രാജൻ പറഞ്ഞു. അനശ്വരയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. തുടരെ രണ്ട് ഹിറ്റ് സിനിമകൾ ലഭിച്ചതോടെ അനശ്വരയുടെ പുതിയ സിനിമകൾ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയുണ്ട്.


Click it and Unblock the Notifications