ജാഡയാണെന്ന് പറയുന്നവരോട് അനശ്വരയുടെ മറുപടി, തന്നെ കുറിച്ച് ഒന്നുമറിയാത്തവരാണ് അങ്ങനെ പറയുന്നത്

By Midhun Raj

ഉദാഹരണം സുജാത, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് അനശ്വര രാജന്‍. പ്ലസ്ടു പശ്ചാത്തലത്തില്‍ ഒരുക്കിയ തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ വിജയമാണ് നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കിയിരുന്നു. അതേസമയം കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നടി മുന്നേറികൊണ്ടിരിക്കുന്നത്. മലയാളത്തിന് പുറമെ അടുത്തിടെ തമിഴിലും അരങ്ങേറ്റം കുറിച്ചിരുന്നു താരം.

കോളിവുഡില്‍ നടി തൃഷയ്‌ക്കൊപ്പം റാംഗി എന്ന ചിത്രത്തിലാണ് അനശ്വര അഭിനയിച്ചത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് അനശ്വര. തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് നടി എത്താറുണ്ട്. അനശ്വര രാജന്റെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം വൈറലാകാറുണ്ട്.

അടുത്തിടെ 18ാം പിറന്നാളിന്

അടുത്തിടെ തന്‌റെ പതിനെട്ടാം പിറന്നാള്‍ കഴിഞ്ഞ് പങ്കുവെച്ച ഒരു ചിത്രത്തിന് പിന്നാലെയാണ് നടി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. അതേസമയം അനശ്വരയ്ക്ക് ഭയങ്കര ജാഡയാണെന്ന് ചിലരെങ്കിലും പറയുന്നുണ്ട് എന്ന ചോദ്യത്തിന് നടി നല്‍കിയ മറുപടി വൈറലായി മാറിയിരുന്നു. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് അനശ്വര രാജന്‍ ഇതേ കുറിച്ച് സംസാരിച്ചത്.

അങ്ങനെ പറയുന്നവര്‍

അങ്ങനെ പറയുന്നവര്‍ എന്നെ കുറിച്ച് ഒന്നുമറിയാത്തവരാണെന്ന് നടി പറയുന്നു. സ്‌ക്രീനില്‍ കണ്ട എന്തെങ്കിലും കൊണ്ടോ നമ്മള്‍ മനപൂര്‍വ്വമല്ലാതെ പറയുന്ന എന്തെങ്കിലും ആയിരിക്കാം ജാടയാണെന്ന തോന്നല്‍ അവര്‍ക്കുണ്ടാക്കിയിട്ടുളളത്. ഉദാഹരണം സുജാത കഴിഞ്ഞ് എന്റെ ഒരു ബന്ധുവിന്റെ കല്യാണത്തിന് പോയപ്പോള്‍ എനിക്ക് അത്തരമൊരു അനുഭവമുണ്ടായി. ആദ്യ സിനിമ കണ്ട് ഒരുപാട് പേര്‍ നല്ല അഭിപ്രായം പറഞ്ഞതിന്റെ ഹാങ് ഓവറിലായിരുന്നു ഞാന്‍.

ഫോട്ടോയ്ക്ക്

ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പണ്ടേ ഇഷ്ടമല്ല. ഫോട്ടോയെടുക്കാന്‍ വിളിച്ചപ്പോള്‍ എല്ലാവരും പുറത്തേക്ക് പോകാന്‍ തുടങ്ങുകയായിരുന്നു. അയ്യോ ഞാനില്ലായെന്ന് പറഞ്ഞ് ഞാനും പുറത്തേക്ക് പോയി. പിറ്റേ ദിവസം ആ ഫോട്ടോഗ്രാഫര്‍ എഫ്ബിയില്‍ പോസ്റ്റിട്ടു. ഒരു സിനിമയില്‍ അഭിനയിച്ച കുട്ടിയെ കണ്ടു. ഫോട്ടോയെടുക്കാന്‍ വിളിച്ചപ്പോള്‍ ആയിരം സിനിമയില്‍ അഭിനയിച്ച ജാഡയോടെ ആ കുട്ടി മുഖം വക്രിച്ച് തിരിഞ്ഞ് നടന്നു.

സ്വപ്ന ലോകത്ത് നില്‍ക്കുന്ന

സ്വപ്ന ലോകത്ത് നില്‍ക്കുന്ന മാതാപിതാക്കളായിരിക്കണം കുട്ടിക്ക് വിഷം കുത്തിനിറയ്ക്കുന്നത് എന്നൊക്കെ ആയിരുന്നു പോസ്റ്റ്. അത് കണ്ട് എനിക്ക് ഭയങ്കര വിഷമമായി. അമ്മയ്ക്കും വിഷമമായി. പോസിറ്റീവായിട്ടുളള കാര്യങ്ങള്‍ മാത്രമറിഞ്ഞിരുന്ന ഞാന്‍ അപ്പോഴാണ് നെഗറ്റീവ് വശവും അറിഞ്ഞ് തുടങ്ങിയത്. നമ്മള്‍ ചെയ്യുന്നതെല്ലാം ശ്രദ്ധിക്കാനും വിമര്‍ശിക്കാനും കുറപ്പേരുണ്ടെന്ന് മനസിലായി.

ഞാന്‍ അത്യാവശ്യം ബോള്‍ഡ്

ഞാന്‍ അത്യാവശ്യം ബോള്‍ഡ് ആയിട്ടുളള ആളാണെന്നും നടി പറയുന്നു. എനിക്കിഷ്ടമില്ലാത്ത എന്തെങ്കിലും അവസരങ്ങളില്‍ നോ പറയേണ്ടിടത്ത് നോ പറയും. ഏറെക്കുറെ ഞാന്‍ ഉദാഹരണം സുജാതയിലെ ആതിര കൃഷ്ണനെ പോലെയാണ്. അഭിമുഖത്തില്‍ അനശ്വര രാജന്‍ പറഞ്ഞു.

Read more about: anaswara rajan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X