ഇപ്പോള്‍ സന്തോഷത്തോടെയാണ് പോവുന്നത്! എക്‌സ് ലവറിനെ കാണാന്‍ ആഗ്രഹമുണ്ടോയെന്ന ചോദ്യത്തിന് മറുപടി
ഭാഷാഭേദമന്യേ മികച്ച സിനിമകളുടെ ഭാഗമാവാനാണ് ആഗ്രഹം. മലയാള സിനിമ കണ്ടിട്ടാണ് മറ്റ് ഭാഷയില്‍ നിന്നും അവസരങ്ങള്‍ ലഭിക്കുന്നതെന്നും അനശ്വര രാജന്‍. പുതിയ തമിഴ് ചിത്രമായ വിത്ത് ലവ് പ്രമോഷനിടയിലായിരുന്നു താരം പുതിയ സിനിമകളെക്കുറിച്ചും, ഇപ്പോഴത്തെ വിശേഷങ്ങളുമെല്ലാം പങ്കുവെച്ചത്. സൗന്ദര്യ രജനികാന്തും, അഭിഷനുമടക്കമുള്ളവരും പ്രസ് മീറ്റില്‍ പങ്കെടുത്തിരുന്നു. സിനിമയുടെ ചിത്രീകരണം കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ ഇമോഷണലായിരുന്നു. പ്രിവ്യൂ കഴിഞ്ഞ് ഇറങ്ങുന്നവരുടെ മുഖത്തെ സന്തോഷം കണ്ടപ്പോഴും എനിക്ക് സമാധാനമായിരുന്നു. മനസിലൊരു ഗുഡ് ഫീലോടെയാണ് ചിത്രം ചെയ്തത്. അത് ആളുകള്‍ നല്ല രീതിയില്‍ സ്വീകരിക്കുന്നത് കാണുമ്പോഴും സന്തോഷം. ഇനി പ്രേക്ഷകരും നല്ലത് പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പഴയ ഓര്‍മ്മകള്‍ അയവിറക്കാന്‍ തോന്നിയിരുന്നോ, എക്‌സ് ലവറിനെ കാണാന്‍ ആഗ്രഹമുണ്ടോയെന്നും അനശ്വരയോട് ചോദിക്കുന്നുണ്ടായിരുന്നു. എന്റെ റൊമാന്‍സിനെക്കുറിച്ച് ഇപ്പോള്‍ പറയുന്നില്ല. അമ്മയും ചേച്ചിയും അവിടെ ഇരിക്കുന്നുണ്ട്. ഒരു നായകന്റെ സൈഡില്‍ നിന്നായിരിക്കും നമ്മള്‍ റൊമാന്‍സ് കാണുന്നത്. എന്നാല്‍ പെണ്‍കുട്ടികളുടെ സൈഡില്‍ നിന്നും വരുന്നത് കുറവായിരിക്കും. സ്‌കൂള്‍ കാലത്തെ ഓര്‍മ്മകളിലേക്ക് ചിത്രം കൊണ്ടുപോയെന്നും അനശ്വര പറയുന്നുണ്ടായിരുന്നു. നെസ്ലിന്‍, അനശ്വര, മമിത കോംപോയില്‍ ഇനി സിനിമ പ്രതീക്ഷിക്കാമോയെന്ന ചോദ്യവും ഉയര്‍ന്നിരുന്നു. നമ്മള്‍ മൂന്നും ഒരുമിച്ചുള്ള സ്‌ക്രിപ്റ്റ് ഇതുവരെ വന്നിട്ടില്ല. നല്ലൊരു സ്‌ക്രിപ്റ്റ് വന്നാല്‍ തീര്‍ച്ചയായും ചെയ്യും. അവരെ ശരിക്കും മിസ് ചെയ്യുന്നുണ്ട്.

മലയാളത്തില്‍ നിന്നും ഞാന്‍ ബ്രേക്കെടുത്തിട്ടില്ല. ബ്രേക്കെടുത്തിട്ട് എങ്ങോട്ട് പോവാനാണ്. നല്ല സിനിമകളുടെ ഭാഗമാവണം എന്നതാണ് ആഗ്രഹം. ബോധപൂര്‍വ്വമായി ബ്രേക്കെടുത്തതല്ല. റിയല്‍ ലൈഫില്‍ റൗഡി ബേബിയാണോ എന്ന് ചോദിച്ചപ്പോള്‍ അമ്മയും ചേച്ചിയുമൊക്കെ അതെ എന്ന് പറയുന്നു. കുറച്ച് എക്‌സ്ട്രീം എക്‌സ്‌ട്രോവേര്‍ട്ടായിട്ട്, കറങ്ങി നടക്കുന്നത് പോലെയായിരുന്നു സ്‌കൂള്‍ ലൈഫില്‍. എനിക്ക് കുറച്ചൂടെ കണക്ഷന്‍ കിട്ടുന്നുണ്ടായിരുന്നു. റിയല്‍ ലൈഫില്‍ എക്‌സിനെ കാണാന്‍ അവസരം കിട്ടിയാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് താല്‍പര്യമില്ല, ഞാന്‍ നല്ല സന്തോഷത്തിലാണ് ഇപ്പോള്‍ പോവുന്നത്.
തമിഴ് സിനിമയില്‍ നേരത്തെ അവസരം ലഭിച്ചപ്പോള്‍ അതങ്ങ് ചെയ്തു എന്നേയുള്ളൂ. അന്ന് റോളിനെക്കുറിച്ചൊന്നും കോണ്‍ഷ്യസായിരുന്നില്ല. ഒരു എക്‌സൈറ്റ്‌മെന്റില്‍ പോയി ചെയ്തതാണ്. ക്യാരക്ടറിനെക്കുറിച്ചും, പെര്‍ഫോമന്‍സിനെക്കുറിച്ചുമൊക്കെ നോക്കിത്തുടങ്ങിയത് ഇപ്പോഴാണ്. നേരത്തെ അങ്ങനെയൊരു ബുദ്ധിയുണ്ടായിരുന്നില്ല. ഇപ്പോഴാണ് അതിലൊക്കെ ബോധ്യം വരുന്നത്. ഈ വര്‍ഷം ഒരു മലയാള സിനിമ വന്നേക്കും. മലയാള സിനിമ ചെയ്യാന്‍ എനിക്കും ആഗ്രഹമുണ്ട്. ഷൂട്ട് കംപ്ലീറ്റ് ചെയ്ത സിനിമകളൊന്നുമില്ല മലയാളത്തില്‍.
ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ ബാലതാരമായാണ് അനശ്വര തുടക്കം കുറിച്ചത്. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെയായിരുന്നു നായികയായി അരങ്ങേറിയത്. പിന്നീടങ്ങോട്ട് നിരവധി മികച്ച അവസരങ്ങളായിരുന്നു അനുവിന് ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് അനശ്വര. സെലക്ടീവായി സിനിമ സ്വീകരിക്കാന്‍ തുടങ്ങിയത് ഇപ്പോഴാണ്. വിത്ത് ലവ് സിനിമയിലെ ക്യാരക്ടര്‍ അത്രയും ഇഷ്ടമായിരുന്നു. കഥ കേട്ടപ്പോള്‍ തന്നെ ഇത് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു താരം. സിനിമയുടെ പ്രമോഷന്‍ പരിപാടികളിലെല്ലാം സജീവമാണ് അനശ്വര.


Click it and Unblock the Notifications











