twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അനശ്വരയുടെ ഫോട്ടോ കണ്ട് അച്ഛന്‍ പറഞ്ഞത് അതായിരുന്നു, ഞങ്ങള്‍ക്കില്ലാത്ത ടെന്‍ഷന്‍ നിനക്ക് വേണ്ട

    |

    മോഡേണ്‍ ലുക്കിലുള്ള ചിത്രങ്ങളുമായി താരങ്ങളെല്ലാം എത്താറുണ്ട്. പിറന്നാള്‍ ദിനത്തില്‍ പങ്കുവെച്ച ഫോട്ടോ കണ്ടതോടെയായിരുന്നു അനശ്വര രാജനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നത്. ഷോര്‍ട്‌സ് ധരിച്ചുള്ള ചിത്രങ്ങളായിരുന്നു താരം പോസ്റ്റ് ചെയ്തത്. ഉദാഹരം സുജാതയിലൂടെയായിരുന്നു അനശ്വര അഭിനയ രംഗത്തെത്തിയത്. ബാലതാരത്തില്‍ നിന്നും പിന്നീട് നായികയായി മാറുകയായിരുന്നു താരം. വിമര്‍ശനങ്ങള്‍ കടുത്തതോടെയായിരുന്നു അനശ്വര മറുപടി നല്‍കിയത്.

    പിറന്നാളിന് നിരവധി പേരായിരുന്നു അനശ്വരയ്ക്ക് ആശംസ അറിയിച്ചെത്തിയത്. എല്ലാവരോടും നന്ദി പറഞ്ഞതിന് പിന്നാലെയായാണ് ആഘോഷ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തത്. 18 വയസ്സാവാന്‍ കാത്തിരിക്കുകയായിരുന്നോ അനശ്വരയെന്നായിരുന്നു വിമര്‍ശകരുടെ ചോദ്യം. വിമര്‍ശകര്‍ക്ക് ചുട്ടമറുപടി നല്‍കിയായിരുന്നു അനശ്വര എത്തിയത്. താരങ്ങളില്‍ പലരും അനശ്വരയ്ക്ക് പിന്തുണ അറിയിച്ചെത്തിയിരുന്നു.

    ഇഷ്ടവസ്ത്രം

    ഇഷ്ടവസ്ത്രം

    പ്രിയപ്പെട്ട വസ്ത്രം ധരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. നിയമവിരുദ്ധമായ കാര്യമാണ് അതെന്നാണ് സൈബറിടത്തിലെ ആങ്ങളമാര്‍ പറയുന്നത്. ഇത്തരത്തിലുള്ള സദാചാര കാവല്‍ക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയായിരുന്നു സോഷ്യല്‍ മീഡിയയില്‍ യെസ് വി ഹാവ് ലെഗ്സ്' എന്ന ഹാഷ് ടാഗ് ക്യാംപയിന്‍ തുടങ്ങിയത്. നിരവധി താരങ്ങളായിരുന്നു പിന്തുണയുമായെത്തിയത്. കാലുകള്‍ കാണിച്ചുള്ള ചിത്രങ്ങളും താരങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.

    മറുപടി

    മറുപടി

    ഞാൻ എന്തുചെയ്യുന്നുവെന്ന് ആലോചിച്ചു നിങ്ങൾ വിഷമിക്കേണ്ട. ഞാൻ ചെയ്യുന്നതിനെക്കുറിച്ചാലോചിച്ചു നിങ്ങൾ വിഷമിക്കുന്നതെന്തിനാണെന്നായിരുന്നു താരം ചോദിച്ചത്. സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങളെക്കുറിച്ച് വീട്ടുകാരും അറിഞ്ഞിരുന്നുവെന്നും അടുത്ത പിറന്നാളിന് ഇതിലും ചെറിയ വസ്ത്രം വാങ്ങിത്തരാമെന്നുമായിരുന്നു മാതാപിതാക്കള്‍ പറഞ്ഞതെന്നും താരം പറഞ്ഞത്.

    ചേച്ചി തന്ന വസ്ത്രം

    ചേച്ചി തന്ന വസ്ത്രം

    പിറന്നാളിനു ചേച്ചി തന്ന സമ്മാനമായിരുന്നു ആ വസ്ത്രം. അതെനിക്കു ചേരുന്നുണ്ടെന്നു തോന്നിയപ്പോൾ ഫോട്ടോ എടുക്കാൻ തോന്നി. ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു. ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന സമയത്തു കൂട്ടുകാരിയാണ് എന്നോട് സൈബർ ആക്രമണത്തെക്കുറിച്ചു പറഞ്ഞതെന്നും അനശ്വര പറയുന്നു.

    പെണ്ണിനെപ്പോലെ കരയുന്നു

    പെണ്ണിനെപ്പോലെ കരയുന്നു

    അഭിപ്രായസ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. പക്ഷേ, വ്യക്തിഹത്യ നടത്താനോ റേപ് കൾച്ചർ പ്രോത്സാഹിപ്പിക്കാനോ പാടില്ലല്ലോ. അവരുടെ മാനസികപ്രശ്നമായിട്ടേ എനിക്കു തോന്നിയുള്ളൂ. ആൺകുട്ടി കര‍ഞ്ഞാൽ അയ്യേ, ഇവനെന്താ പെൺകുട്ടിയെപ്പോലെ എന്നു ചോദിക്കുന്നിടത്തുനിന്നു തുടങ്ങുന്നുണ്ട് പെണ്ണിനോടുള്ള വേർതിരിവ്. പെണ്ണിനെപ്പോലെ കരയുന്നു എന്നു പറയുന്നിടത്തു പെണ്ണ് രണ്ടാംതരക്കാരിയാകുന്നു. ബോഡി ഷെയിമിങ്ങിൽ തുടങ്ങി ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ചാൽ പോലും ലൈംഗിക വസ്തുവായി കാണുന്ന സംസ്കാരത്തിലേക്കാണു നമ്മൾ നീങ്ങുന്നതെന്നു തോന്നുന്നു.

    Recommended Video

    Anaswara Rajan Interview | ദുൽഖറുമായുള്ള ആ സുവർണ നിമിഷം പങ്കുവച്ച് അനശ്വര | FilmiBeat Malayalam
    നിനക്ക് ഇഷ്ടമുള്ളത്

    നിനക്ക് ഇഷ്ടമുള്ളത്

    വീട്ടുകാരും സുഹൃത്തുക്കളും നന്നായി പിന്തുണച്ചു. നിനക്കിഷ്ടമുള്ള വസ്ത്രം ധരിച്ചോളൂ, ഞങ്ങൾക്കില്ലാത്ത ടെൻഷൻ നിനക്കു വേണ്ടെന്നായിരുന്നു അച്ഛന്റെ പ്രതികരണം. സിനിമാമേഖലയിൽ നിന്ന് ഒട്ടേറെപ്പേർ വിളിച്ചിരുന്നു. അപ്പോൾ സന്തോഷം തോന്നി. എനിക്കെന്നല്ല, നാളെ ഒരാൾക്കും ഇത്തരത്തിലുള്ള സൈബർ ആക്രമണം നേരിടേണ്ടി വരരുതെന്നും താരം പറയുന്നു.

    English summary
    Anaswara Rajan talks about her life,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X