For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിനീതേട്ടന്‍ ആള് കൂളാണ്! ലവ്‌ലെറ്റേഴ്‌സൊക്കെ വായിക്കുന്നത് അമ്മയാണെന്നും അനശ്വര രാജന്‍!

  |

  സമീപകാല സിനിമകളില്‍ മികച്ച പ്രതികരണം സ്വന്തമാക്കി മുന്നേറുകയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. പ്ലസ് ടു കാലഘട്ടം വിഷയമാക്കി നിരവധി സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും അവയില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുകയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. വിനീത് ശ്രീനിവാസന്‍, കുമ്പളങ്ങി ഫെയിം മാത്യു, അനശ്വര രാജന്‍ തുടങ്ങിയവരെക്കൂടാതെ നിരവധി പുതുമുഖങ്ങളാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. ജെയ്‌സണ്‍ എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ജീവിതത്തിലെ മൂന്ന് പ്രധാന പ്രശ്‌നങ്ങളും അത് പരിഹരിക്കുന്നതുമാണ് പ്രധാന വിഷയം. സ്‌കൂളില്‍ പുതുതായെത്തിയ മലയാളം അധ്യാപകന്‍ രവി പത്മനാഭനായിരുന്നു ആദ്യത്തെ പ്രശ്‌നം. ക്ലാസില്‍ ഒപ്പം പഠിക്കുന്ന കീര്‍ത്തി എന്ന പെണ്‍കുട്ടിയോട് തോന്നുന്ന പ്രണയമായിരുന്നു രണ്ടാമത്തെ വിഷയം. ജൂനിയര്‍ ക്ലാസിലെ പയ്യനുമായി നില്‍ക്കുന്ന പ്രശ്‌നമായിരുന്നു മൂന്നാമത്തെ വിഷയം.

  പ്രേക്ഷകരെ മുഷിപ്പിക്കാത്ത തരത്തിലുള്ള പ്രമേയവും അവതരണവുമാണ് ചിത്രത്തിലേതെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ഗിരീഷും ഡിനോയ് പൗലോസും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത സിനിമയിലെ അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് അനശ്വര രാജന്‍. ഉദാഹരണം സുജാതയില്‍ മഞ്ജു വാര്യരുടെ മകളായെത്തിയത് താരമായിരുന്നു. സിനിമയിലേക്ക് എത്തിയതിനെക്കുറിച്ചും ലൊക്കേഷനിലെ രസകരമായ അനുഭവത്തെക്കുറിച്ചുമൊക്കെ വാചാലയായി എത്തിയിരിക്കുകയാണ് ഈ താരം. ഇന്‍ഡ്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അനശ്വര വിശേഷങ്ങള്‍ പങ്കുവെച്ചത്.

  തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന പേരിനെക്കുറിച്ച് കേട്ടപ്പോള്‍ത്തന്നെ പ്രേക്ഷകര്‍ക്ക് ആകാംക്ഷയായിരുന്നു. സിനിമയുടെ പോസ്റ്ററും ഗാനങ്ങളുമൊക്കെ പുറത്തുവന്നപ്പോള്‍ പ്രതീക്ഷ വാനോളം ഉയരുകയായിരുന്നു. നല്ലൊരു തണ്ണിമത്തന്‍ കഴിച്ചതിന്റെ സുഖകരമായ അനുഭവവുമായാണ് പ്രേക്ഷകര്‍ തിയേറ്ററുകളില്‍ നിന്നും ഇറങ്ങിയത്. ജെയ്‌സണ്‍ എന്ന് പറയുന്ന വിദ്യാര്‍ത്ഥിയുടെ ജീവിതത്തിലെ മൂന്ന് പ്രശ്‌നങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ഉദാഹരണം സുജാതയ്ക്ക് ശേഷം അനശ്വര അഭിനയിച്ച ചിത്രം കൂടിയാണിത്. സുപ്രധാനമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഷൂട്ടിംഗ് തുടങ്ങുന്നതിന് 15 ദിവസം മുന്‍പാണ് തന്നെ ഈ ചിത്രത്തിലേക്ക് വിളിച്ചതെന്ന് താരം പറയുന്നു.

  ആ സമയത്ത് പരീക്ഷ നടക്കുകയായിരുന്നു. അതിനാല്‍ത്തന്നെ അഭിനയിക്കാന്‍ പറ്റുമോയെന്ന കാര്യത്തെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ തിരക്കഥ വായിച്ചപ്പോള്‍ ഒരുപാട് ഇഷ്ടം തോന്നി. ചിത്രത്തിലെ ഗാനം പുറത്തുവന്നപ്പോള്‍ നിരവധി പേരാണ് മെസ്സേജ് അയച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു സന്ദേശം അയച്ചത്. അഹാന ചേച്ചിയൊക്കെ മെസ്സേജ് അയച്ചിരുന്നു. ഒരുപാട് പേരാണ് മെസ്സേജ് അയച്ചത്. തങ്ങളുടെ പ്ലസ് ടു കാലം തിരിച്ചുകിട്ടിയെന്നായിരുന്നു പലരും പറഞ്ഞത്. ട്രെയിലര്‍ കണ്ടപ്പോള്‍ത്തന്നെ ഇത്തരത്തിലുള്ള പ്രതികരണമായിരുന്നു ലഭിച്ചത്.

  തനിക്ക് വരുന്ന പ്രണയ സന്ദേശങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ചിരിയായിരുന്നു ആദ്യത്തെ മറുപടി. ഫേസ്ബുക്കില്‍ വരുന്ന സന്ദേശങ്ങളൊക്കെ കുത്തിയിരുന്ന വായിക്കുന്നത് അമ്മയാണ്. മകളുടെ ലവ്‌ലെറ്റേഴ്‌സൊക്കെ അമ്മയാണ് വായിക്കുന്നതെന്നും താരം പറയുന്നു. സിനിമ ഇറങ്ങിയതിന് ശേഷം നിരവധി പേരാണ് മെസ്സേജ് അയച്ചത്. ഇത്തരത്തിലുള്ള അഭിപ്രായത്തെക്കുറിച്ച് അറിയുമ്പോള്‍ സന്തോഷമാണ് തോന്നുന്നതെന്നും അനശ്വര പറയുന്നു.

  കുമ്പളങ്ങി നൈറ്റസ് കണ്ടിട്ടില്ലായിരുന്നു. ആദ്യം കണ്ടപ്പോള്‍ത്തന്നെ കമ്പനിയായിരുന്നു. അതിനാല്‍ത്തന്നെ ഒരുമിച്ചുള്ള രംഗങ്ങളെല്ലാം എളുപ്പമായിരുന്നു. ക്ലാസില്‍ പോവാറില്ലെന്നും സ്‌കൂളിലെ മാവേലിയാണ് താനെന്നും താരം പറയുന്നു. സ്‌കൂളില്‍ നിന്നും നല്ല സപ്പോര്‍ട്ടാണ് കിട്ടുന്നത്. ടെന്‍ഷനൊന്നുമാവണ്ട, എല്ലാ കാര്യത്തെക്കുറിച്ചും പറഞ്ഞ് തരാമെന്നും അവര്‍ പറഞ്ഞിരുന്നു. സുജാത മുതല്‍ത്തന്നെ സുഹൃത്തുക്കള്‍ നല്ല പിന്തുണയാണ് നല്‍കുന്നത്. സിനിമ ഇറങ്ങിയാല്‍ പോയി കാണുമെന്നും അവര്‍ പറഞ്ഞിരുന്നു.

  വിനീത് ശ്രീനിവാസനൊപ്പമുള്ള അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വിനീതേട്ടന്‍ ആള് കൂളാണെന്നായിരുന്നു താരം പറഞ്ഞത്. ഒരുപാട് സംസാരിക്കും, വെറുയെതിരിക്കുമ്പോള്‍ മൂളിപ്പാട്ടൊക്കെ പാടും. ബസ്സിലൊക്കെ പോവുമ്പോള്‍ പാട്ട് വെച്ചാല്‍ പുള്ളിയുടെ പാട്ടാണെങ്കില്‍ അത് മാറ്റൂ, താന്‍ പാടിയ പാട്ട് കേള്‍ക്കുമ്പോള്‍ എന്തോ പോലെ തൊന്നുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വിനീതേട്ടന്‍ പാടിയ പാട്ടുകളെല്ലാം തനിക്കേറെ ഇഷ്ടമായിരുന്നുവെന്നും താരം പറയുന്നു. ആ ശബ്ദം തനിക്ക് ഭയങ്കര ഇഷ്ടമാണ്.

  സിനിമ ചിത്രീകരിക്കുന്നതിനിടയില്‍ റീടേക്ക് വേണ്ടി വന്നിരുന്നുവെന്നും അനശ്വര പറയുന്നു. ഗാനരംഗത്തില്‍ തങ്ങള്‍ ഇരുവരും ജാതി തോട്ടത്തില്‍ ഇരിക്കുന്ന രംഗമായിരുന്നു. വലിയ ഡയലോഗായിരുന്നു അത്. ഒരു രംഗം ചിത്രീകരിക്കുന്നതിനായി 19 ടേക്ക് വരെ പോയിരുന്നു. ഇപ്പോള്‍ ചീത്ത കിട്ടും എന്നോര്‍ത്ത് നില്‍ക്കുന്നതിനിടയില്‍ എല്ലാവരും പോത്സാഹിപ്പിക്കുകയായിരുന്നു. പറ്റും എന്നാണ് സംവിധായകനും ക്യാമറാമാനും പറഞ്ഞത്.

  English summary
  Anaswara Rajan talking about Thannermathan Dinnagal.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X