മകള്‍ക്ക് ജാഡയാണല്ലേ! അഹങ്കാരം കുത്തി വെച്ചത് മാതാപിതാക്കളാണ്, പഴി കേള്‍ക്കുന്നതിനെ കുറിച്ച് അനശ്വര
വളരെ കുറഞ്ഞ കാലം കൊണ്ട് മലയാളക്കരയില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് അനശ്വര രാജന്‍. മഞ്ജു വാര്യരുടെ മകളായി ഉദാഹരണം സുജാത എന്ന സിനിമയിലൂടെയാണ് അനശ്വര വെള്ളിത്തിരയിലേക്ക് എത്തുന്നത്. ശേഷം തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലഭിനയിച്ച് പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ ഒരുപാട് സിനിമകളില്‍ നായികയായി അഭിനയിക്കുകയാണ് താരം.
സിനിമയിലെത്തിയതോടെ വിമര്‍ശനങ്ങളും അനശ്വരയുടെ പിന്നാലെയുണ്ട്. ആദ്യ സിനിമയില്‍ അഭിനയിച്ചതിന് ശേഷം ഒരു പൊതുപരിപാടിയില്‍ വന്ന ശേഷം പഴി കേള്‍ക്കേണ്ടി വന്ന അവസ്ഥയെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നടിയിപ്പോള്‍. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് മാതാപിതാക്കള്‍ക്കും തനിക്കും വിഷമമുണ്ടാക്കിയ സംഭവത്തെ കുറിച്ച് അനശ്വര പറഞ്ഞത്.
ഫോട്ടോസ്: അനശ്വര ഫേസ്ബുക്ക്

സിനിമാ നടിയായതിന് ശേഷം വിചാരിക്കാത്ത കാര്യങ്ങള്‍ക്ക് പഴിക്കേള്‍ണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് വിവാഹചടങ്ങുകളും മറ്റും ഭൂരിഭാഗവും ഒഴിവാക്കുകയാണ് ചെയ്യുന്നത്. കാരണം അത്തരം ഇടങ്ങളില്‍ പോയി വന്ന് കഴിഞ്ഞാല്‍ അച്ഛനും അമ്മയ്ക്കും ഫോണ്‍ കോളുകള്‍ വരും. മോള്‍ക്ക് ഭയങ്കര ജാഡയാണല്ലേ, ഞങ്ങളോട് സംസാരിച്ചില്ല, ഇങ്ങനെ പെരുമാറിയില്ല എന്നൊക്കെ പറഞ്ഞിട്ട്.

ഉദാഹരണം സുജാത ഇറങ്ങിയ സമയത്ത് അച്ഛന്റെ അടുത്ത ബന്ധുവിന്റെ വിവാഹത്തിന് പോയി. പൊതുവേ വിവാഹ ഫോട്ടോകളില്‍ നില്‍ക്കാന്‍ ഇഷ്ടമില്ലാത്ത ആളാണ് ഞാന്‍. വിവാഹ വീട്ടില്‍ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോള്‍ പയ്യന്റെ കൂടെ ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കാന്‍ എല്ലാവരെയും വിളിച്ചു. അയ്യോ ഞാനില്ല നിങ്ങളെടുക്കെന്ന് പറഞ്ഞ് മാറി കളഞ്ഞു. അതൊക്കെ കഴിഞ്ഞ് പിറ്റേ ദിവസം ഒരു സുഹൃത്ത് എനിക്കൊരു ഫേസ്ബുക്ക് പോസ്റ്റ് അയച്ച് തന്നു. തലേ നാള്‍ കണ്ട ഫോട്ടോഗ്രാഫറുടേതായിരുന്നു ആ പോസ്റ്റ്.

അതിങ്ങനെയായിരുന്നു. 'കഴിഞ്ഞ ദിവസം ഒരു വിവാഹത്തിന്റെ ഫോട്ടോ എടുക്കാന്‍ പോയപ്പോള്‍ അടുത്തിടെ ഇറങ്ങിയ ഒരു സിനിമയില്‍ അഭിനയിച്ച കുട്ടിയെ കണ്ടു. പത്ത് സിനിമയില്‍ അഭിനയിച്ച അഹങ്കാരത്തോടെ മുഖം വക്രിച്ച് എന്റെ ക്യാമറയ്ക്ക് മുന്നില്‍ നിന്ന് ആ കുട്ടി തിരിഞ്ഞു നടന്നു. കുട്ടിയുടെ മനസില്‍ അഹങ്കാരം കുത്തി വെച്ചത് സ്വപ്ന ലോകത്ത് നില്‍ക്കുന്ന മാതാപിതാക്കളാണ്'. ഇതായിരുന്നു ആ പോസ്റ്റിന്റെ ഉള്ളടക്കം. അതെനിക്കും കുടുംബത്തിനും വലിയ വിഷമമുണ്ടാക്കി എന്നും അനശ്വര പറയുന്നു.

ഉദാഹരണം സുജാതയിലെ ആതിര കൃഷ്ണനായിട്ടാണ് അനശ്വര രാജന്‍ വെള്ളിത്തിരയിലെത്തുന്നത്. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായി ലേഡീ സൂപ്പര്‍സ്റ്റാറിനൊപ്പമുള്ള അഭിനയം ഏറെ പ്രശംസ നേടി കൊടുത്തു. ശേഷം സമക്ഷം, എവിടെ, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, ആദ്യരാത്രി എന്നിങ്ങനെയുള്ള സിനിമകളിലും അഭിനയിച്ചിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ വേഷത്തിലെത്തിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലെ കീര്‍ത്തി എന്ന റോളാണ് അനശ്വരയ്ക്ക് ഏറ്റവുമധികം ആരാധകരെ നേടി കൊടുത്തത്. ആദ്യരാത്രി എന്ന ചിത്രത്തില്‍ നായികയായിട്ടും അഭിനയിച്ച് പ്രശസ്തിയിലേക്ക് എത്തിയിരിക്കുകയാണ്.


Click it and Unblock the Notifications











