'അവൾക്ക് വേണ്ടിയാണ് ഞാൻ ആദ്യമായി സ്യൂട്ടിട്ടത്'; മുൻ കാമുകിയുടെ വിവാഹത്തിന് എത്തി അന്തംവിട്ട കാർത്തിക് സൂര്യ!

സോഷ്യൽമീഡിയ ഉപഭോക്താക്കളായവർക്ക് യാതൊരു പരിചയപ്പെടുത്തലുകളുടെയും ആവശ്യം കാർത്തിക് സൂര്യയുടെ കാര്യത്തിൽ ഇല്ല. വ്ലോ​ഗർ, അവതാരകൻ തുടങ്ങി നിരവധി ടാ​ഗ് ലൈനുകൾ കാർത്തികിന്റെ പേരിനൊപ്പം ഉണ്ട്. താരത്തെ കുടുംബപ്രേക്ഷകർ ഇഷ്ടപ്പെട്ട് തുടങ്ങിയത് ഒരകു ചിരി ഇരു ചിരി ബംബർ ചിരിയുടെ ആങ്കറായി കാർത്തിക് എത്തിയശേഷമാണ്. യുട്യൂബിൽ ഇരുപത് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുള്ള കാർത്തികിന്റെ ആരാധകരിൽ ഏറെയും യൂത്താണ്.

ലൈഫ്സ്റ്റൈൽ വ്ലോ​ഗർ കൂടിയായ താരത്തിന്റെ ഓരോ വിശേഷങ്ങളും വീഡിയോയായി യുട്യൂബ് ചാനൽ വഴി ആരാധകരിലേക്ക് എത്തിക്കാറുണ്ട്. അടുത്തിടെ തന്റെ വിവാഹം മുടങ്ങിയതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ വിവരിച്ച് താരം പങ്കുവെച്ച വീഡിയോ വൈറലായിരുന്നു. വികാരഭരിതനായി കരഞ്ഞുകൊണ്ട് വിവാ​ഹത്തിന്റെ പടിവാതിൽ വരെ എത്തിയ പ്രണയം തകർന്നതിനെ കുറിച്ച് കാർത്തിക് വിവരിച്ചത്.

Karthik Surya

ജീവിതം തോൽപിക്കാൻ പലരും ശ്രമിക്കുമെന്നും എന്നാൽ തോൽക്കാൻ തനിക്ക് സൗകര്യമില്ലെന്നും പറഞ്ഞാണ് അന്ന് വീഡിയോയിൽ കാർത്തിക് സംസാരിച്ചത്. 'എന്റെ പാർട്ണറും ഞാനും ഓകെയാണെന്ന് തോന്നിയത് കൊണ്ടാണ് വീട്ടിൽ പറഞ്ഞതും വിവാഹവുമായി മുന്നോട്ട് പോയതും. പക്ഷെ കുറച്ച് കാലം കഴിഞ്ഞപ്പോൾ പരസ്പരം യോജിച്ച് പോകാൻ പറ്റില്ലെന്ന് മനസിലായി. ജനുവരിയിലാണ് ഞങ്ങൾ പിരിഞ്ഞത്.'

'നിങ്ങളുടെ മുന്നിൽ വന്ന് ഇത് പറയാൻ മാനസികമായി പറ്റാത്തതുകൊണ്ടാണ് ഇത്രയും വൈകിയതെന്നും കാർത്തിക് സൂര്യ പറഞ്ഞിരുന്നു. ക്യാമറയുടെ മുന്നിൽ വന്ന് നിൽക്കാൻ ഒരുപാട് ശ്രമിച്ചു. മൂന്ന് നാല് മാസമെടുത്തതിന് ശേഷമാണ് ഞാൻ അതിൽ നിന്ന് മൂവ് ഓൺ ചെയ്തതെന്നും', വീഡിയോയിൽ കാർത്തിക് സൂര്യ പറഞ്ഞിരുന്നു.

തന്റെ കാമുകിയെ പറ്റിയുള്ള വിശേഷങ്ങളും കല്യാണ ഒരുക്കങ്ങളുമെല്ലാം കാർത്തിക് നേരത്തെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ കാമുകിയുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ തന്റെ മുൻ കാമുകിയുടെ വിവാ​ഹത്തിൽ പങ്കെടുക്കാൻ പോയതിന്റെ വിശേഷങ്ങളാണ് വീഡിയോയായി കാർത്തിക് പങ്കുവെച്ചിരിക്കുന്നത്.

എന്നാൽ അടുത്തിടെ പിരിഞ്ഞ കാമുകിയുടെ വിവാഹമല്ലെന്നും കോളേജ് കാലത്ത് ഒരു സീരിയസ് റിലേഷൻഷിപ്പുണ്ടായിരുന്നുവെന്നും അവളുടെ വിവാഹത്തിലാണ് താൻ പങ്കെടുത്തതെന്നും തുടക്കത്തിൽ തന്നെ കാർത്തിക് പറയുന്നുണ്ട്.

Karthik Surya

'ലൈഫിൽ ആദ്യമായി ഉണ്ടായ സീരിയസ് റിലേഷൻഷിപ് ആയിരുന്നു. പല യുട്യൂബ് വീഡിയോയിലും ആ ബന്ധത്തെ കുറിച്ച് ഞാൻ പറഞ്ഞിട്ടുണ്ട്. ഡൽഹിക്കാരിയായിരുന്നു പെൺകുട്ടി. ഹിന്ദിക്കാരിയാണ്. ഡൽഹിയിൽ പിജിയ്ക്ക് പഠിക്കുമ്പോഴുള്ള ബന്ധമാണ്. അവളെ ഇംപ്രസ് ചെയ്യാൻ വേണ്ടിയാണ് വീട്ടിൽ നിന്ന് പതിനാലായിരം രൂപ കൊണ്ടുവന്ന് ത്ര പീസ് സ്യൂട്ട് വാങ്ങിച്ച് ആദ്യമായി ഞാൻ ധരിച്ചത്.'

'ആദ്യമായിട്ടായിരുന്നു ഒരു പെണ്ണുമായി അത്രയും ക്ലോസ് ആകുന്നത്. അന്ന് എനിക്ക് 21 വയസ് മാത്രമായിരുന്നു പ്രായം. ഇപ്പോൾ ഞങ്ങൾ കണ്ടുമുട്ടിയിട്ട് എട്ട് വർഷത്തോളമായി. ഈ അടുത്ത് അവളെന്നെ വിളിച്ചിട്ട് ചോദിച്ചു എന്റെ കല്യാണമാണ് നീ വരുന്നോ എന്ന്. ഞാൻ വരാം എന്ന് അപ്പോൾ തന്നെ പറഞ്ഞ് അഖിലേഷിനെയും കൂട്ടി അവളുടെ കല്യാണത്തിന് പോയിയെന്നും', കാർത്തിക് പറയുന്നു.

അത്യാഢംബരപൂർവം രാജകീയമായിട്ടായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. രാജകീയ വിവാഹം കണ്ട് താൻ അന്തംവിട്ടുവെന്ന് കാർത്തിക്കും വീഡിയോയിൽ പറയുന്നുണ്ട്. 'അതൊരു ഗംഭീര കല്യാണം തന്നെയായിരുന്നു. യാഷ് രാജിന്റെയെല്ലാം ഫിലിം സെറ്റിൽ പോയതുപോലെയായിരുന്നു ആ കല്യാണ മണ്ഡപം.'

'ഒരു രഥത്തിലാണ് പെണ്ണ് മണ്ഡപത്തിലേക്ക് വന്നത്. ഇതൊക്കെ കണ്ട് ഞാനും അഖിലേഷും (സുഹൃത്ത്) അതിശയിച്ചുപോയി. അവളുടെ കല്യാണത്തിന് പോയതും അവളെ കണ്ടതും എല്ലാം വലിയ സന്തോഷം ആയിരുന്നുവെന്നും', കാർത്തിക് പറഞ്ഞു.

More from Filmibeat

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X