ദിവ്യ പിള്ളയും ജിപിയും വിവാഹിതരായോ? താനിപ്പോഴും ക്രോണിക് ബാച്ചിലര്‍ ആണ്, വിവാഹ വാര്‍ത്തയോട് പ്രതികരിച്ച് ജിപി

അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യ വിവാഹിതനായി എന്ന തരത്തിലുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നത്. വാര്‍ത്ത ശരി വെക്കുന്ന തരത്തില്‍ വരണമാല്യം ചാര്‍ത്തി വധുവിനൊപ്പം നില്‍ക്കുന്ന ഫോട്ടോയും പ്രചരിച്ചിരുന്നു. ഇതോടെ വാര്‍ത്തയില്‍ എന്തോ കാര്യമുണ്ടെന്ന ചര്‍ച്ചകള്‍ക്കും കാരണമായി.

ജിപിയ്‌ക്കൊപ്പം ടെലിവിഷന്‍ ഷോ യില്‍ വിധികര്‍ത്താവായി ഇരിക്കുന്ന നടി ദിവ്യ പിള്ളയ്‌ക്കൊപ്പമുള്ള ഫോട്ടോയായിരുന്നു വൈറലായത്. ഇതോടെ ഇരുവരും പ്രണയത്തിലാണെന്ന് ആരും അറിഞ്ഞില്ലെന്നും വിവാഹക്കാര്യം ആരോടും പറയാത്തത് മോശമായി പോയെന്നുമടക്കമുള്ള പരിഭവങ്ങള്‍ വന്നു. ഒടുവില്‍ വിവാഹവാര്‍ത്തയോട് പ്രതികരിച്ച് ജിപി തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

വിവാഹ വാര്‍ത്തയില്‍ പ്രതികരിച്ച് ജിപി

സ്വകാര്യ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന മിസ്റ്റര്‍ ആന്‍ഡ് മിസിസ് റിയാലിറ്റി ഷോ യിലെ ഗ്രാന്‍ഡ് ഫിനാലെയുടെ ഭാഗമായുള്ള ഷൂട്ട്. അതിനിടയില്‍ എടുത്ത ചിത്രം. ആ ചിത്രം മുന്‍നിര്‍ത്തിയാണ് എന്റെ വിവാഹം സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്നത്. വര്‍ഷത്തില്‍ എന്നെ പല തവണ വിവാഹം കഴിപ്പിക്കുന്ന സോഷ്യല്‍ മീഡിയയോട് ഞാന്‍ വീണ്ടും പറയട്ടേ... ഞാനിപ്പോഴും ക്രോണിക് ബാച്ചിലറാണെന്നും വനിത ഓണ്‍ലൈന് നല്‍കിയ പ്രതികരണത്തില്‍ ജിപി വ്യക്തമാക്കി.

 വിവാഹ വാര്‍ത്തയില്‍ പ്രതികരിച്ച് ജിപി

എന്റെ പ്രിയപ്പെട്ട പല സുഹൃത്തുക്കളുമായി ചേര്‍ത്ത് എന്റെ പ്രണയകഥ പലതവണ പ്രചരിച്ചിട്ടുണ്ടെന്നാണ് ജിപി പറയുന്നത്. അതേ സുഹൃത്തുക്കളെ തന്നെ ജിപി ഇതാ കല്യാണം കഴിക്കാന്‍ പോകുന്നു എന്ന് പറഞ്ഞവരുമുണ്ട്. എന്തായാലും അങ്ങനൊരു നല്ല കാര്യം ഇപ്പോഴൊന്നും സംഭവിക്കാന്‍ ഇടയില്ല. എന്റെ വിവാഹം ആയാല്‍ ഗോസിപ്പുകാര്‍ക്ക് കൊത്താന്‍ കൊടുക്കാതെ ഞാന്‍ തന്നെ നേരിട്ട് അറിയിക്കുന്നതാണ്.

  വിവാഹ വാര്‍ത്തയില്‍ പ്രതികരിച്ച് ജിപി

എന്തേ ജിപി കല്യാണം കഴിക്കാത്തേ എന്ന് ചോദിക്കുന്നവരോട് ശരിക്കും കല്യാണം കഴിക്കാനുള്ള മൂഡ് ഇല്ലടോ.. പക്ഷേ വീട്ടുകാര്‍ എന്നെ പിടിച്ച് കെട്ടിക്കാനുള്ള പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട്. പട്ടാമ്പിയിലെ വീട്ടിലെത്തിയാല്‍ അപ്പോള്‍ എടുത്തിടും കല്യാണക്കാര്യം. അതുകൊണ്ട് ഇപ്പോള്‍ വീട്ടില്‍ പോകുന്നത് തന്നെ കുറവാണ്. സമയം വരട്ടേ എന്റെ ആളെ ഞാന്‍ തന്നെ പരിചയപ്പെടുത്താം എന്നും ജിപി പറയുന്നു. ഇതോടെ പ്രചരിച്ച വാര്‍ത്തകള്‍ക്കെല്ലാം അവസാനമായിരിക്കുകയാണ്.

Recommended Video

Priyamani Opens Up About Govind Padmasurya | Filmibeat Malayalam
  വിവാഹ വാര്‍ത്തയില്‍ പ്രതികരിച്ച് ജിപി

മിസ്റ്റര്‍ ആന്‍ഡ് മിസിസ് എന്ന റിയാലിറ്റി ഷോ യിലെ വിധികര്‍ത്താക്കളായി ജിപിയും ഡിപി എന്ന് വിളിക്കുന്ന ദിവ്യ പിള്ളയുമാണ്. ഇവര്‍ക്കൊപ്പം അവതാരകരായ ജീവ ജോസഫും ഭാര്യ അപര്‍ണ തോമസും ഉണ്ട്. അവധി ദിവസങ്ങള്‍ നാല് പേരും ഒത്തൊരുമിച്ച് നടത്താറുള്ള യാത്രകളും മറ്റുമൊക്കെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുമുണ്ട്. എന്തായാലും ജിപിയുടെ വിവാഹത്തിന് വേണ്ടി ആരാധകര്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X