'വളരെ സങ്കടകരമായ അവസ്ഥയാണ്, മോഷണം ആയിരിക്കണം നടന്നത്, ക്യാമറ വെക്കാൻ പോവുകയാണ്'; ലക്ഷ്മി നായർ
പാചക പരീക്ഷണങ്ങളുമായി എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന അവതാരികയാണ് ലക്ഷ്മി നായർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ രുചി വിഭവങ്ങൾ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന ലക്ഷ്മിയുടെ പരിപാടിക്ക് ഒട്ടേറെ പ്രേക്ഷകരാണുള്ളത്.
യൂട്യൂബില്‍ വ്ലോഗറായും ലക്ഷ്മി നായര്‍ സജീവമാണ്. ലക്ഷ്മി നായര്‍ പങ്കുവയ്ക്കുന്ന വീഡിയോകൾ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഓരോ വീഡിയോയ്ക്കുമുള്ളത്.
ഇപ്പോഴിത തന്റെ വീട്ടിൽ സംഭവിച്ച സങ്കടകരമായ കാര്യങ്ങൾ വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് ലക്ഷ്മി നായർ. ലക്ഷ്മി തന്റെ വീട്ടിൽ വളർത്തിയിരുന്ന പക്ഷി കുഞ്ഞുങ്ങളിൽ ചിലതിനെ നഷ്ടപ്പെട്ടുവെന്നാണ് ലക്ഷ്മി നായർ സോഷ്യൽമീഡിയയിൽ പങ്കുവെച്ച പുതിയ വീഡിയോയിൽ പറയുന്നത്.
ഇഴജെന്തുക്കൾ പിടിക്കാൻ സാധ്യതയില്ലെന്നും മനുഷ്യർ തന്നെ മോഷ്ടിച്ചതാകുമെന്നുമാണ് ലക്ഷ്മി നായർ പറയുന്നത്. 'നമ്മുടെ കിളിക്കൂട്ടിൽ സാധാരണ ഞാൻ വരുമ്പോൾ ഇഷ്ടം പോലെ കിളികൾ ഇങ്ങനെ പറക്കുന്നത് കാണാം.'

'പക്ഷെ വളരെ കുറച്ച് കിളികളെ ഇപ്പോഴുള്ളു. എട്ട് കിളിയെ ഉള്ളു. ഡയമണ്ട് ഡോവ് തന്നെ മൂന്നെണ്ണമായി ചുരുങ്ങി. കുഞ്ഞുകിളികൾ മാത്രമെയുള്ളു. പത്ത് മുപ്പത്തിയഞ്ച് കിളികൾ ഉണ്ടായിരുന്നതാണ്. പക്ഷെ ഇപ്പോൾ എട്ടിന് താഴെയാണ് കിളികളുടെ എണ്ണം.'
'എന്ത് സംഭവിച്ചുവെന്ന് അറിയില്ല. ആരോ വന്ന് മോഷ്ടിച്ചിട്ട് പോയി എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. കാരണം ഡോർ പൂട്ടാറില്ല. വെറുതെ കുറ്റിയിടാറെയുള്ളു. കിളിയുടെ അവശിഷ്ടങ്ങൾ പോലും ഇല്ല.'

'ഇഴജന്തുകൾക്ക് കേറാനും പറ്റില്ല. വലിയ വിഷമം തോന്നുന്നു. ഭയങ്ക സങ്കടം തോന്നുന്നു. എന്ത് സംഭവിച്ചുവെന്നത് അന്വേഷിക്കേണ്ടതാണ്. ആര് ചെയ്തതാണേലും ഭയങ്കര സങ്കടമായിപ്പോയി.'
'പെയർ ആയി വിറ്റാൽ നല്ല വില കിട്ടും. അതിന് വേണ്ടി കൊണ്ടുപോയതായിരിക്കണം. രാത്രിയിൽ ആയിരിക്കണം മോഷ്ടിച്ചത്. വളരെ സങ്കടം തോന്നുന്നു. പ്ലാൻഡ് ഓപ്പറേഷനാണെന്ന് തോന്നുന്നു. അല്ലാതെ കിളികൾ നഷ്ടപ്പെടാൻ വേറൊരു വഴിയുമില്ല. ഇനി ക്യാമറ വെക്കാൻ പോവുകയാണ്.'

'ഒരുപാട് പക്ഷികളുണ്ടായിരുന്നു. എല്ലാവരേയും മിസ് ചെയ്യുന്നു' ലക്ഷ്മി നായർ പറഞ്ഞു. മോളീസ് ഗാർഡൻ എന്ന വീടിനോട് ചേർന്നുള്ള സെക്ഷനിലാണ് പച്ചക്കറികളും പക്ഷികളേയുമെല്ലാം ലക്ഷ്മി നായർ വളർത്തുന്നത്.
അടുത്തിടെ തന്റെ പേരിൽ തമിഴ്നാട്ടിൽ അമ്പലമുണ്ടെന്ന് ലക്ഷ്മി വെളിപ്പെടുത്തിയത് വൈറലായിരുന്നു. സ്വകാര്യ ചാനലിലെ ഗെയിം ഷോയിലായിരുന്നു ലക്ഷ്മി നായരുടെ തുറന്ന് പറച്ചിൽ. തന്റെ പേരില്‍ തമിഴ്‌നാട്ടില്‍ ഒരാള്‍ അമ്പലം പണിതിട്ടുണ്ടെന്നാണ് ലക്ഷ്മി നായര്‍ പറഞ്ഞത്.

ലക്ഷ്മി നായരുടെ പേരില്‍ ഒരു അമ്പലമുണ്ടെന്ന് കേട്ടിട്ടുണ്ടെന്ന അവതാരകന്റെ ചോദ്യത്തിനാണ് താരം മറുപടി പറഞ്ഞത്. 'അങ്ങനെ ഒരു സംഭവമുണ്ട്. മുനിയാണ്ടി എന്നാണ് ആ പുള്ളിയുടെ പേര്. എന്റെ പിറന്നാള്‍ ദിനത്തില്‍ അവിടെ വലിയ ആഘോഷമാണ്.'
'പൂജയും പായസ വിതരണമൊക്കെ അവിടെ നടക്കാറുണ്ട്. ഇതുവരെ ക്ഷേത്രം കാണാനായിട്ടില്ല. ഒരു തവണ അവിടെ പോയിക്കാണമെന്നുണ്ടെന്നും' ലക്ഷ്മി നായർ പറഞ്ഞിരുന്നു. 'ചെറുപ്പം മുതലേ എനിക്ക് കുക്കിങ്ങിനോട് ഒരു പാഷന്‍ ഉണ്ടായിരുന്നു. മുതിർന്നവർ എങ്ങനെ ഭക്ഷണം ഉണ്ടാക്കുന്നു എന്നറിയാനുള്ള കൗതുകം ഉണ്ടായിരുന്നു.'

'സ്കൂളിൽ പഠിക്കുന്ന കാലത്തേ ഞാൻ അടുക്കളയിൽ കയറി ഭക്ഷണം തയാറാക്കുമായിരുന്നു. പിന്നീട് പുസ്തകം വായിക്കുന്ന അതേ ഇഷ്ടം പാചക പുസ്തകങ്ങളോടും തോന്നിത്തുടങ്ങി. നമ്മൾ ഒരു കാര്യം ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടാൽ നമ്മൾ അതിലേക്ക് എത്തപ്പെടുമെന്ന് പറയാറില്ലേ അങ്ങനെ സംഭവിച്ചതായിരിക്കണം.'
'ഞാൻ പാചകം ചെയ്തതിൽ വച്ച് എനിക്കേറ്റവും ഇഷ്ടപ്പെട്ട വിഭവം ഏതെന്ന് പലരും ചോദിക്കാറുണ്ട്. പക്ഷേ അത് എനിക്ക് പറയാൻ കഴിയില്ല. കാരണം അമ്മമാർക്ക് എല്ലാ മക്കളോടും ഒരുപോലെ സ്നേഹമല്ലേ.'
'അതുപോലെയാണ് ഞാൻ ഉണ്ടാക്കിയ ഭക്ഷണത്തിന്റെ കാര്യവും. രണ്ടായിരത്തിലധികം വിഭവങ്ങൾ ഇതിനോടകം ഉണ്ടാക്കിയിട്ടുണ്ട്' എന്നാണ് നിയമം പഠിച്ചയാൾ പാചകത്തിലേക്ക് എത്തിയതെങ്ങനെയെന്ന് ചോദിച്ചപ്പോൾ ലക്ഷ്മി നായർ മുമ്പൊരിക്കൽ പറഞ്ഞത്.


Click it and Unblock the Notifications