ഇടയ്ക്ക് വിഷ്ണുവിനെ ഞാൻ ബോയ്ഫ്രണ്ടാക്കും; അന്ന് പറഞ്ഞ വാക്ക് മൂലം ഭർത്താവിന് വന്ന ട്രോൾ; മീര
വിഷ്ണുവിനൊപ്പമുള്ള കുടുംബജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് മീര.
ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മീര അനിൽ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് നടി പ്രശസ്തിയിലേക്ക് കുതിക്കുന്നത്. വർഷങ്ങളോളം ഈ പ്രോഗ്രാമിന്റെ ആങ്കറായി മീര തിളങ്ങി. ചില അവാർഡ് ഷോകളിലും മീര അവതാരകയായി.
ലോക്ഡൗൺ സമയത്തായിരുന്നു മീരയുടെ വിവാഹം. മുല്ലപ്പള്ളി സ്വദേശിയായ വിഷ്ണുവാണ് മീരയെ വിവാഹം കഴിച്ചത്. മീരയുടെ വിവാഹ ദിനത്തിലെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു.

ലോക്ഡൗൺ സമയായിരുന്നതിനാൽ ആരെയും വിളിക്കാൻ പറ്റില്ലെന്ന് അറിയാമായിരുന്നെങ്കിലും വിവാഹവുമായി മുന്നോട്ട് പോവുകയായിരുന്നെന്നും മീര പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മീര.
ബിഹൈന്റ്വുഡ്സിനോട് സംസാരിക്കുകയായിരുന്നു മീര. വീട്ടുപറമ്പിൽ പച്ചക്കറികൾ കൃഷി ചെയ്യുന്ന മീരയും കുടുംബവും ഇതെല്ലാം പരിചയപ്പെടുത്തി. ഒപ്പം തന്റെ വിവാഹ ജീവിതത്തെക്കുറിച്ചും സംസാരിച്ചു.

'വിഷ്ണുവിന് വയറ് വരുന്നത് കല്യാണത്തിന് ശേഷമാണ്. അവിടെ അച്ഛനും അമ്മയും കളിയാക്കും. സാധാരണ പെൺപിള്ളേർക്കാണല്ലോ കല്യാണത്തിന് ശേഷം വയറ് വരിക, ഇവിടെ നിനക്കാണല്ലോ വയറെന്ന് പറഞ്ഞ്. ഞങ്ങൾക്ക് പ്രായ വ്യത്യാസം കുറവാണ്. ഞാൻ വിഷ്ണുവിനെ എടാ പോടായെന്നൊക്കെ വിളിക്കും'
പക്ഷെ പുറത്തിറങ്ങുമ്പോൾ എല്ലാവരും നോക്കും. ഞങ്ങൾ ചിലപ്പോൾ അളിയാ എന്നൊക്കെ വിളിക്കും. ഇടയ്ക്ക് ചെക്കൻമാരെയൊക്കെ കാണുമ്പോൾ വിഷ്ണു ബോയ്ഫ്രണ്ടാണെന്നാണ് ഞാൻ പറയാറ്.
പക്ഷെ നല്ല പയ്യൻമാരൊക്കെ വന്ന് ചേച്ചി കല്യാണം കണ്ടായിരുന്നെന്ന് പറയും. പിന്നെ നോക്കിയിട്ടും കാര്യമില്ലെന്ന് മീര തമാശയോടെ പറഞ്ഞു.

'അടുത്തിടെയായി വരുന്ന ട്രോളുകളെക്കുറിച്ചും മീര സംസാരിച്ചു. ഞാൻ എന്തെങ്കിലും സംസാരിക്കുമ്പോൾ വിഷ്ണു എന്നെ നോക്കും. പറയണോ വേണ്ടയോയെന്ന്. കാരണം എവിടെ നിന്നാണ് ട്രോളൻമാർ എടുക്കുന്നതെന്ന് അറിയില്ലല്ലോ'
'ഒരു വീഡിയോയിൽ ഞാൻ പറഞ്ഞു ചേട്ടൻ സ്ത്രീകളുടെ ബാക്ക് ശ്രദ്ധിക്കില്ല വണ്ടികളുടെ ബാക്കാണ് ശ്രദ്ധിക്കുന്നതെന്ന്. ഇന്നും പുറത്തിറങ്ങിയാൽ ദേ അഡാർ അലോയ് ചേട്ടൻ വരുന്നെന്ന് പറയും'
പക്ഷെ ആ സ്വഭാവത്തിന് മാറ്റമില്ല. ഭാര്യ ഇപ്പോൾ ബൈക്കുകളെ ഇഷ്ടപ്പെട്ട് തുടങ്ങിയെന്ന് വിഷ്ണുവും പറഞ്ഞു.
'കൊടൈക്കനാലിൽ ബൈക്കിൽ വാലന്റെെന്സ് ഡേ ട്രിപ്പുമായി പോയിരുന്നു. ഇങ്ങേരെ പ്രേമിച്ച് തുടങ്ങിയത് മുതലാണ് ബൈക്ക് പ്രേമം തുടങ്ങിയത്. കാരണം ഈ പുള്ളിയെ പ്രേമിക്കണമെങ്കിൽ ബൈക്കും കൂടെ പ്രേമിക്കണം. രണ്ടും കോംബോ ഓഫറാണ്.' മീര പറഞ്ഞു.
തന്റെ അമ്മ ടീച്ചറാണ്. അതിന്റെ ഗൗരവം എപ്പോഴുമുണ്ട്. ഒരിക്കൽ ടീച്ചറായാൽ പിന്നെ എപ്പോഴും ടീച്ചറാണെന്നും മീര അഭിപ്രായപ്പെട്ടു.

അടുത്തിടെ ബിഗ് ബോസ് താരം റിയാസ് സലീമിനോട് ചോദിച്ച ചോദ്യത്തിന്റെ പേരിൽ മീരയ്ക്കെത്രെ വിമർശനം വന്നിരുന്നു. സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണ് ചോദ്യമെന്ന് റിയാസ് സലീമും അന്ന് പറഞ്ഞു. സീരിയലിലൂടെയാണ് വിനോദ രംഗത്തേക്കുള്ള മീരയുടെ കടന്ന് വരവ്.
പിന്നീട് അവതാരകയായെത്തുകയായിരുന്നു. യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങളെല്ലാം മീര പങ്കുവെക്കാറുണ്ട്. അപ്രതീക്ഷിതമായാണ് മീര വിനോദ രംഗത്തേക്ക് കടന്ന് വരുന്നത്. ചാനലിൽ വർക്ക് ചെയ്യുന്ന സുഹൃത്തിനെ കൂട്ടാൻ പോയതായിരുന്നു.
അവിടെ വെച്ച് ഉണ്ണി ആറിനെ കണ്ടു. അദ്ദേഹം സീരിയലിലേക്ക് കഥാപാത്രത്തെ തിരയുന്ന സമയമായിരുന്നു. തന്നെ സ്ക്രീൻ ടെസ്റ്റ് ചെയ്യുകയും മിനി സ്ക്രീനിലേക്ക് എത്തുകയുമായിരുന്നെന്നാണ് മീര നേരത്തെ വ്യക്തമാക്കിയത്.


Click it and Unblock the Notifications











