പാടാത്ത പൈങ്കിളി നായകനെക്കുറിച്ച് മീര അനിലിന്‍റെ കമന്‍റ്, ചിരിച്ച് കരയുന്ന നിമിഷമെന്ന് സൂരജ്
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരങ്ങളിലൊരാളാണ് സൂരജ്. പാടാത്ത പൈങ്കിളിയെന്ന പരമ്പരയില്‍ നായകനായദേവയെ അവതരിപ്പിക്കുന്നത് സൂരജാണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നായകനായി മാറുകയായിരുന്നു സൂരജ്.
ദേവയായുള്ള വരവിന് പിന്നിലെ കാര്യങ്ങളെക്കുറിച്ചും പ്രേക്ഷകരുടെ പിന്തുണയെക്കുറിച്ചും, ലൊക്കേഷനിലെ കാര്യങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞ് താരമെത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സൂരജ് പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.
അടുത്തിടെ കോമഡി സ്റ്റാര്‍സ് പരിപാടിയില്‍ അതിഥിയായി താരം പങ്കെടുത്തിരുന്നു. സഹതാരമായ അര്‍ച്ചന സുശീലനും താരത്തിനൊപ്പമുണ്ടായിരുന്നു. പാടാത്ത പൈങ്കിളിയിലെ നായകനേയും വില്ലത്തിയേയും ഒരുമിച്ച് കണ്ട സന്തോഷം പങ്കുവെച്ച് ആരാധകരെത്തിയിരുന്നു. തട്ടീം മുട്ടീമിന്റെ സ്വന്തം താരമായ മഞ്ജുപിള്ളയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. തങ്ങള്‍ മൂവരും ഒരുമിച്ച് കോമഡി സ്റ്റാര്‍സിലേക്ക് എത്തുന്നുണ്ടെന്ന് ഇവര്‍ പറഞ്ഞിരുന്നു.

കോമഡി സ്റ്റാര്‍ വേദിയില്‍ അവതാരകയായ മീര അനില്‍ തന്നെക്കുറിച്ച് വാചാലനാവുന്നത് കണ്ട് സന്തോഷത്തോടെ നില്‍ക്കുന്ന സൂരജിന്‍റെ വീഡിയോയുമായി ആരാധകരെത്തിയിരുന്നു. ഫാന്‍സ് ഗ്രൂപ്പുകളിലൂടേയും പേജുകളിലൂടേയുമായി പ്രചരിക്കുന്ന വീഡിയോയുമായാണ് താരമെത്തിയത്. മീര പറഞ്ഞത് ശരിവെക്കുകയായിരുന്നു ആരാധകരും.
Recommended Video
ചില നിമിഷങ്ങൾ നമ്മളെ ചിരിച്ചുകൊണ്ട് കരയിപ്പിക്കും. ഈ കോമഡി സ്റ്റാർസ് വേദിയിൽ നിൽക്കുമ്പോൾ ഇപ്പോൾ പറഞ്ഞ ആ വാക്ക്കേൾക്കുമ്പോൾ എനിക്ക് ഞാൻ കഷ്ട്ടപെട്ട, സഹിച്ച വിഷമങ്ങൾ എല്ലാം ഒരു നിമിഷകൊണ്ട് ഇല്ലാതായി. നന്ദി ആരോടും പറയും ഇന്ന് ചോദിച്ച തീരില്ല എന്റെ മാറ്റങ്ങളെ പ്രേഷകരുടെ മുന്നിലെത്തിച്ച ഏഷ്യാനെറ്റ്, പാടാത്ത പൈങ്കിളി, അംബിക ചേച്ചി,ഡയറക്ടർ സുധീഷ് ശങ്കർ സർ, പ്രൊഡ്യൂസര്‍ മുരുകന്‍ സാര്‍ എല്ലാവരോടും നന്ദിയെന്നുമായിരുന്നു സൂരജ് കുറിച്ചത്.


Click it and Unblock the Notifications