For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയാണ് എൻ്റെ ധൈര്യം, കഴിഞ്ഞ നാല് വർഷമായി ഞാൻ ഡിപ്രഷൻ്റെ ചികിത്സയിലാണെന്ന് ലക്ഷ്മി മേനോൻ

  |

  മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനാണ് മിഥുൻ രമേശ്. വേറിട്ട അഭിനയ ശൈലിയിലൂടെയും അവതരണ ശൈലിയിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ ഒരിടം നേടിയെടുക്കാൻ മിഥുന് സാധിച്ചിട്ടുണ്ട്. മിഥുനെ പോലെ തന്നെ മിഥുന്റെ കുടുംബവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. വ്ലോ​ഗിങ്ങിലൂടെയും ടിക് ടോക്ക് വീഡിയോകളിലൂടെയും മിഥുനും ഭാര്യ ലക്ഷ്മിയും മകൾ തൻവിയും പ്രേക്ഷകരുടെ ഇഷ്ടം നേടിയവരാണ്.

  വളരെ രസകരമായ കോമഡി വീഡിയോകളാണ് മിഥുനും ഭാര്യ ലക്ഷ്മിയും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുള്ളത്. ഇവരുടെ വീഡിയോകൾ നിമിഷ നേരം കൊണ്ട് വൈറലാവുകയും ചെയ്യാറുണ്ട്. ഇവർ പങ്കുവെക്കുന്ന വീഡിയോസ് ഒരു പ്രേക്ഷകനിൽ ചിരിയുണർത്തും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഇവർക്കൊപ്പം വല്ലപ്പോഴും മകൾ തൻവിയും വീഡിയോസിൽ എത്താറുണ്ട്.

  സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി സംവദിക്കാറുണ്ട് ലക്ഷ്മി മേനോൻ. ഇൻസ്റ്റഗ്രാമിലൂടെ കഴിഞ്ഞ ദിവസം നടത്തിയക്യൂ ആൻഡ് സെക്ഷനിലൂടെ പ്രേക്ഷകരുമായി സംവധിച്ചപ്പോൾ ഡിപ്രഷനെക്കുറിച്ച് പറയുകയുണ്ടായി. ഡിപ്രഷനിലൂടെ കടന്നുപോവേണ്ടി വന്നിട്ടുണ്ടോ എന്നായിരുന്നു ഒരാൾ ചോദിച്ചത്. 'കഴിഞ്ഞ നാല് വർഷമായി ഞാൻ ചികിത്സയിലാണെന്നായിരുന്നു ലക്ഷ്മി മറുപടി പറഞ്ഞത്'. ടീനേജ് സമയത്ത് എന്തെങ്കിലും പേടി ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് 'അമ്മയാണ് ധൈര്യം തന്നത്. അമ്മ അന്നും ഇന്നും ശക്തയാണ്. അമ്മയാണ് എന്റെ സ്‌ട്രോംഗ് പില്ലറെന്നായിരുന്നു ലക്ഷ്മി പറഞ്ഞത്'.

  ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതുമായ സ്വഭാവത്തെക്കുറിച്ച് ഒരാൾ ചോദിച്ചു. പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവഴിക്കാൻ ഇഷ്ടമാണ്. എന്റെ മൂഡ് സ്വിംഗ്‌സാണ് എനിക്കിഷ്ടമല്ലാത്തത്.

  Also Read: 'കാത്തിരുന്ന ആദ്യത്തെ കൺമണി ഇങ്ങെത്തി', മൃദുലക്കും യുവക്കും പെൺകുഞ്ഞ് പിറന്നു

  മറ്റൊരു പ്രേക്ഷക ചേച്ചി വണ്ണം കുറക്ക്, നല്ല ഭംഗിയുണ്ടാവുമെന്ന് പറഞ്ഞു. അതിനും ലക്ഷ്മി മറുപടി നൽകി.എന്നോടുള്ള സ്‌നേഹം കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് എനിക്ക് മനസിലാവുന്നുണ്ട്. പക്ഷെ എന്റെ ശരീരത്തിൽ ഞാൻ സന്തോഷവതിയാണ്. ഈ ശരീരം വെച്ച് ക്യാമറയ്ക്ക് മുന്നിൽ വരുന്നതിനൊന്നും എനിക്കൊരു പ്രശ്‌നവുമില്, ലക്ഷ്മി വ്യക്തമാക്കി.

  Also Read: പലപ്പോഴും ഒരു ആൺകുട്ടിയായി ജീവിക്കാൻ തോന്നിയിട്ടുണ്ടെന്ന് അനശ്വര രാജൻ

  താനിടുന്ന പോസ്റ്റുകൾക്ക് പോസിറ്റീവ് കമൻ്റും നെഗറ്റീവ് കമന്റും വരാറുണ്ട്. രൂക്ഷമായി വിമർശിക്കുന്ന കമന്റുകൾക്ക് അതേപോലെ തന്നെ മറുപടി നൽകാറുമുണ്ട്. കഴിഞ്ഞ ദിവസം മകൾ പ്രായപൂർത്തിയായ ചടങ്ങ് ആഘോഷിച്ചതിനെ വിമർശിച്ചയാൾക്ക് കിടിലൻ മറുപടിയും ലക്ഷ്മി നൽകി. പന്ത്രണ്ട് വയസ്സുകാരിയായ മകളുടെ വയസ്സറിയിക്കൽ ചടങ്ങ് കുട്ടി കല്യാണം പോലെ ആഘോഷമായിട്ടാണ് മിഥുനും കുടുംബവും നടത്തിയത്.

  ദാവണി ധരിച്ച്, മുല്ലപ്പൂവും ആഭരണങ്ങളുമെല്ലാം അണിഞ്ഞ് കൊച്ചു മണവാട്ടിയായാണ് തൻവി അണി‍ഞ്ഞൊരുങ്ങിയത്. കുടുംബാംഗങ്ങൾ എല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു. മിഥുനും ലക്ഷ്മിയും പങ്കുവച്ച ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ഒരുപാട് പേർ മകൾക്ക് ആശംസകൾ അറിയിച്ചു രംഗത്തെത്തിയിരുന്നു.

  Also Read: കോഴിക്കോട് ഇളക്കി മറിച്ച് ഡോക്ടർ മച്ചാൻ, എന്നെ വെറുക്കുന്നവരോട് എനിക്കൊരു ചുക്കുമില്ലെന്ന് റോബിൻ

  എന്നാൽ ഇതിനെ വിമർശിച്ചും ചിലർ രംഗത്തെത്തി. ഇങ്ങനെയൊരു കാര്യം മിഥുൻ ആഘോഷമാക്കുമെന്ന് കരുതിയില്ല. മുൻപൊക്കെ ഇത് ആഘോഷമാക്കിയതിന് പിന്നിൽ ചില കാര്യങ്ങളുണ്ടായിരുന്നു. കല്യാണത്തിന് തയ്യാറാണെന്ന് ഒരു പെൺകുട്ടി അനൗൺസ് ചെയ്യുന്ന നിമിഷമാണ് പ്രായപൂർത്തിയാവുന്നത്' എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.

  ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് ലക്ഷ്മി അയാൾക്ക് മറുപടി നൽകിയത്. ഇതിന്റെ സ്ക്രീന്ഷോട്ട് പങ്കുവച്ചു കൊണ്ടായിരുന്നു ലക്ഷ്‌മിയുടെ സ്റ്റോറി. 'മാനസികമായും ശാരീരികമായും ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്ന സമയമാണ്. മകളെ ചേർത്തുപിടിച്ച് അവളോടൊപ്പം നിൽക്കുകയാണ് ഞങ്ങളെല്ലാം. അമ്മാവൻ പറയുന്നത് പോലെ നോക്കുകയാണെങ്കിൽ എന്റെ മോളെ കെട്ടിക്കാൻ നിർത്തിയിരിക്കുന്നതല്ല. അമ്മാവൻ മരിച്ച് കഴിഞ്ഞാൽ പഴയകാല ആചാരമായ സഞ്ചയനവും പതിനാറടിയന്തിരവും നടത്തേണ്ടെന്നാണോ പറഞ്ഞുവരുന്നത്,' എന്നായിരുന്നു ലക്ഷ്മിയുടെ മറുപടി.

  Read more about: mithun ramesh
  English summary
  Anchor Mithun Ramesh's wife Lekshmi menon Open Ups About Depression stage in her life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X