ആ സമയത്ത് ജീവിച്ചിരിക്കുന്നതിന്റെ വിലയൊന്നും അറിയില്ല, നിരാശയായിരുന്നു! മറുപടിയുമായി ലക്ഷ്മി മേനോൻ

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് മിഥുനും ലക്ഷ്മിയും. സോഷ്യൽ മീഡിയയിൽ സജീവമായ ഇവരുടെ വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. തൻ്റെ ആരാധകരുമായി ഇടക്ക് ലക്ഷ്മി സംസാരിക്കാറുമുണ്ട്. ഇൻസ്റ്റഗ്രാമിലൂടെ കഴിഞ്ഞ ദിവസം നടത്തിയ ക്യൂ ആൻഡ് എ സെക്ഷനിലൂടെ പ്രേക്ഷകരുമായി സംവധിച്ചപ്പോൾ ഡിപ്രഷനെക്കുറിച്ച് പറയുകയുണ്ടായി. ഡിപ്രഷനെ അഭിമുഖീകരിച്ചിട്ടുണ്ടോ എന്ന ചോദ്യം വന്നപ്പോഴായിരുന്നു കഴിഞ്ഞ നാല് വർഷമായി ഞാൻ ചികിത്സയിലാണെന്ന് ലക്ഷ്മി പറഞ്ഞത്.

ലക്ഷ്മിയുടെ ഈ മറുപടി വൈറലായി മാറിയതിന് പിന്നാലെ ആളുകൾ വീണ്ടും ചോദ്യങ്ങളുമായെത്തി. ഡിപ്രഷൻ എങ്ങനെ തിരിച്ചറിഞ്ഞുവെന്നാണ് പ്രേക്ഷകരിൽ കൂടുതൽ പേരും ചോദിച്ചത്. എല്ലാം എഴുതാനായിട്ടില്ല, എങ്കിലും കുറച്ച് കാര്യങ്ങൾ എൻ്റെ സ്റ്റോറിയിലുണ്ട്. അത് ചെക്ക് ചെയ്യാനും ലക്ഷ്മി പറഞ്ഞു.

ഒന്നിനോടും താത്പര്യമില്ല

'ഡിപ്രഷൻ്റെ സമയത്ത് ഒന്നിനോടും താൽപര്യമുണ്ടായിരുന്നില്ല. അടിസ്ഥാനപരമായ കാര്യങ്ങളിൽപ്പോലും ശ്രദ്ധിച്ചിരുന്നില്ല. സ്‌കിൻ കെയറോ ഹെയർ കെയറോ അങ്ങനെ ഒന്നും ചെയ്യില്ലായിരുന്നു. ഞാനെന്തിനാണ് ജീവിച്ചിരിക്കുന്നത്, ഞാൻ മരിച്ചിട്ടില്ല ഇനിയും പോരാടി ജീവിക്കണമല്ലോ എന്നോർത്തുള്ള നിരാശയായിരുന്നു. ജീവിച്ചിരിക്കുന്നതിന്റെ വിലയൊന്നും അറിയില്ലായിരുന്നു. മറ്റുള്ളവരോട് സംസാരിക്കാനും പുറത്ത് പോകാനുമൊക്കെ താത്പര്യമല്ലായിരുന്നു'.

'കൂടാതെ ആ സമയങ്ങളിൽ പെട്ടെന്ന് പെട്ടെന്ന് ദേഷ്യം വരികയും ചെയ്യും. വീട്ടിലെ കാര്യങ്ങളിലൊന്നും ശ്രദ്ധയില്ലായിരുന്നു. ശൂന്യമായൊരു മനസും എനർജി ലെവലുമായപ്പോഴാണ് സുഹൃത്തായ ഡോക്ടറിനോട് എൻ്റെ ഈ അവസ്ഥയെക്കുറിച്ച് പറഞ്ഞതും ട്രീറ്റ്‌മെന്റ് തുടങ്ങിയതും', ലക്ഷ്മി പറഞ്ഞു.

മോശം കമൻ്റുകൾ

ലക്ഷ്മി പങ്കുവെക്കുന്ന പോസ്റ്റുകൾക്ക് നല്ലതും മോശവുമായ കമൻ്റുകൾ വരാറുണ്ട്. രൂക്ഷമായി വിമർശിക്കുന്ന കമന്റുകൾക്ക് അതേപോലെ തന്നെ മറുപടി നൽകാറുമുണ്ട്. കഴിഞ്ഞ ദിവസം മകൾ ഋതുമതിയായ ചടങ്ങ് ആഘോഷിച്ചതിനെ വിമർശിച്ചയാൾക്ക് കിടിലൻ മറുപടിയും ലക്ഷ്മി നൽകിയിരുന്നു. പന്ത്രണ്ട് വയസ്സുകാരിയായ മകളുടെ വയസ്സറിയിക്കൽ ചടങ്ങ് കുട്ടി കല്യാണം പോലെയാണ് മിഥുനും കുടുംബവും നടത്തിയത്. ദാവണി ധരിച്ച്, മുല്ലപ്പൂവും ആഭരണങ്ങളുമെല്ലാം അണിഞ്ഞ് കൊച്ചു മണവാട്ടിയായാണ് തൻവി അണി‍ഞ്ഞൊരുങ്ങിയത്.

കുടുംബാംഗങ്ങൾ എല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു. മിഥുനും ലക്ഷ്മിയും പങ്കുവച്ച ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ഒരുപാട് പേർ മകൾക്ക് ആശംസകൾ അറിയിച്ചു രംഗത്തെത്തിയിരുന്നു.

മകളേ ചേർത്തു പിടിച്ച്

എന്നാൽ ഇതിനെ വിമർശിച്ചും ചിലർ രംഗത്തെത്തി. ഇങ്ങനെയൊരു കാര്യം മിഥുൻ ആഘോഷമാക്കുമെന്ന് കരുതിയില്ല. മുൻപൊക്കെ ഇത് ആഘോഷമാക്കിയതിന് പിന്നിൽ ചില കാര്യങ്ങളുണ്ടായിരുന്നു. കല്യാണത്തിന് തയ്യാറാണെന്ന് ഒരു പെൺകുട്ടി അനൗൺസ് ചെയ്യുന്ന നിമിഷമാണ് പ്രായപൂർത്തിയാവുന്നത്' എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് ലക്ഷ്മി അയാൾക്ക് മറുപടി നൽകിയത്. ഇതിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചു കൊണ്ടായിരുന്നു ലക്ഷ്‌മിയുടെ സ്റ്റോറി.

'മാനസികമായും ശാരീരികമായും ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്ന സമയത്ത് മകളെ ചേർത്തുപിടിച്ച് അവളോടൊപ്പം നിൽക്കുകയാണ് ഞങ്ങളെല്ലാം. അമ്മാവൻ പറയുന്നത് പോലെ നോക്കുകയാണെങ്കിൽ എന്റെ മോളെ കെട്ടിക്കാൻ നിർത്തിയിരിക്കുന്നതല്ല. അമ്മാവൻ മരിച്ച് കഴിഞ്ഞാൽ പഴയകാല ആചാരമായ സഞ്ചയനവും പതിനാറടിയന്തിരവും നടത്തേണ്ടെന്നാണോ പറഞ്ഞുവരുന്നത്,' എന്നായിരുന്നു ലക്ഷ്മിയുടെ മറുപടി നൽകിയത്.

ജീവിതം

വേറിട്ട അഭിനയ ശൈലിയിലൂടെയും അവതരണ ശൈലിയിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ ഒരിടം നേടിയെടുത്ത താരമാണ് മിഥുൻ. വ്ലോഗിങ്ങിലൂടെയും ടിക് ടോക്ക് വീഡിയോകളിലൂടെയും മിഥുനും ഭാര്യ ലക്ഷ്മിയും മകൾ തൻവിയും പ്രേക്ഷകരുടെ ഇഷ്ടം നേടിയവരാണ്.

ഇടയ്ക്ക് ചില സിനിമകളിലും ലക്ഷ്മി അഭിനയിച്ചിരുന്നു. മുൻപൊരിക്കൽ അഭിനയിക്കാനായി സംവിധായകരെ സമീപിച്ചുവെങ്കിലും കൃത്യമായ മറുപടിയൊന്നും ലഭിച്ചിരുന്നില്ലെന്നും ഇപ്പോൾ അങ്ങനെയൊരു പാഷനുമില്ലെന്നും ലക്ഷ്മി വ്യക്തമാക്കിയിരുന്നു.

മിഥുൻ നിരവധി സിനിമകളിൽ തിളങ്ങിയെങ്കിലും പ്രേക്ഷകർക്ക് അദ്ദേഹത്തിന്റെ അവതരണ ശൈലിയോടാണ് കൂടുതൽ ഇഷ്ടം. സീരിയൽ താരമായും ഡബിങ് ആർട്ടിസ്റ്റും റേഡിയോ ജോക്കിയും അവതാരകനും ഒക്കെയായി താരം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താറുണ്ട്. മോഹൻലാൽ ഫാസിൽ കൂട്ടുകെട്ടിൽ ഒന്നിച്ച ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ആ ചിത്രത്തിനുശേഷം ദിലീപ് നായകനായി എത്തിയ വെട്ടം എന്ന ചിത്രത്തിൽ അഭിനയിച്ചു. ചെറുതും വലുതുമായി ഇരുപത്തിയഞ്ചോളം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: mithun ramesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X