എല്ലാ ബിഗ് ഇവന്റുകളിലും അവതാരകൻ, 47ലും ചെറുപ്പവും ചുറുചുറുക്കം, എഞ്ചിനീയറിങ് വിട്ട് ആങ്കറങിലേക്കെത്തിയ രാജേഷ്!
കഴിഞ്ഞ ദിവസം മലയാളികളെ ഏറെ സങ്കടപ്പെടുത്തിയ ഒരു വാർത്തയായിരുന്നു കേരളത്തിൽ അറിയപ്പെടുന്ന അവതാരകനായ രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണെന്നത്. കേരളത്തിൽ ഏത് ബിഗ് ബജറ്റ് സിനിമകളുടെ പ്രീ റിലീസ് ഇവന്റ് നടന്നാലും അതിന്റെ ഹോസ്റ്റ് രാജേഷ് കേശവായിരുന്നു. കഴിഞ്ഞ ദിവസവും അതുപോലൊരു ഇവന്റിൽ പങ്കെടുത്തശേഷമാണ് രാജേഷ് കുഴഞ്ഞ് വീണത്. ഞായറാഴ്‌ച്ച രാത്രി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന പരിപാടിയുടെ അവസാനം രാജേഷ് തളർന്ന് വീണു.
ഉടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീണപ്പോള്‍ ഹൃദയാഘാതം ഉണ്ടായി. അതിനാൽ ആഞ്ചിയോപ്ലാസ്റ്റിക്കും രാജേഷിനെ വിധേയനാക്കി. വെന്റിലേറ്റർ സഹായത്തോടെ ജീവൻ നിലനിർത്തുന്ന രാജേഷ് ചെറിയ രീതിയിൽ പ്രതികരിച്ച് തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രിയപ്പെട്ടവന്റെ തിരിച്ച് വരവിന് വേണ്ടി പ്രാർത്ഥനയിലാണ് സുഹൃത്തുക്കളും വേണ്ടപ്പെട്ടവരും.

നാൽപ്പത്തിയേഴുകാരനായ രാജേഷ് കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി മലയാളം ടെലിവിഷനിൽ സജീവമാണ്. അങ്ങ് ബോളിവുഡ് മുതൽ ഇങ്ങ് മോളിവുഡിലുള്ള സൂപ്പർസ്റ്റാറുകളെ വരെ ഇന്റർവ്യു ചെയ്യാനുള്ള അവസരം രാജേഷിന് ലഭിച്ചിട്ടുണ്ട്. എഞ്ചിനീയറിങ് പ്രൊഫഷനും നല്ല സാലറിയും ഉപേക്ഷിച്ചാണ് ആങ്കറങിലേക്ക് രാജേഷ് എത്തിയത്. നടനാവുക സംവിധാനം ചെയ്യുക എന്നതെല്ലാം ആയിരുന്നു എന്റെ പാഷൻ. സോഫ്റ്റ് വെയർ എഞ്ചിനീയറാണ് ഞാൻ.
ഒരു സമയത്ത് ഒരു എംഎൻസിയിൽ വർക്ക് ചെയ്തിരുന്നു. പിന്നീട് അത് വിട്ട് പൂർണ്ണമായും അവതാരകനിലേക്കും ഈ ഇന്റസ്ട്രിയിലുമാണ് ശ്രദ്ധ കൊടുക്കുന്നത്. എന്നെ ബിഗ് സ്ക്രീനിലും ആങ്കറിങ് പ്രൊഫഷനിലും കാണുമ്പോൾ എനിക്കൊപ്പം പഠിച്ചവർക്കെല്ലാം സർപ്രൈസായിരിക്കും.
കാരണം പഠന കാലത്ത് സ്റ്റേജിൽ പോലും കയറാൻ താൽപര്യമില്ലാത്ത ഇൻട്രോവേർട്ട് സ്റ്റുഡന്റായിരുന്നു ഞാൻ. വെസ്റ്റേൺ ഡാൻസ് കളിക്കുമായിരുന്നു. ഒരു ടീമിലെ അംഗവുമായിരുന്നു. ഒരു ഷോയിൽ വിജയിച്ചപ്പോഴാണ് ഏഷ്യാനെറ്റിലേക്ക് അവസരം ലഭിക്കുന്നത്. അങ്ങനെയാണ് ടെലിവിഷൻ ഹോസ്റ്റ് സ്ക്രീനിങിൽ പങ്കെടുക്കാൻ പോകുന്നത്. അതിൽ വിജയിച്ചു.
അങ്ങനെയാണ് എന്റർടെയ്ൻമെന്റ് മേഖലയിലേക്ക് വരുന്നത്. ആ സമയത്തും എഴുത്തെല്ലാം ഉണ്ടായിരുന്നു. ഈ മേഖലയിലേക്ക് വന്നശേഷം വർക്ക് ചെയ്യുന്നുവെന്ന ഫീൽ ഉണ്ടായിട്ടില്ല. പാഷനേറ്റായി ചെയ്യുന്നതുകൊണ്ടാകും. എഞ്ചോയ് ചെയ്യുമായിരുന്നു. അങ്ങനെയാണ് കോളേജ് കാലത്ത് പോക്കറ്റ് മണി സമ്പാദിച്ചിരുന്നത്. നല്ല അവസരങ്ങൾ വന്നപ്പോഴാണ് എഞ്ചിനീയറിങ് ജോലി ഉപേക്ഷിച്ച് പൂർണ്ണമായും ആങ്കറിങിലേക്ക് ഇറങ്ങിയത്.

ഒരുപാട് ആർട്ടിസ്റ്റുകൾക്കൊപ്പം ലോകം മുഴുവൻ സഞ്ചരിക്കാൻ കഴിഞ്ഞു. ലെജന്റ്സിനൊപ്പം സമയം ചിലവഴിക്കാൻ സാധിച്ചു. അതൊരു നല്ല എക്സ്പീരിയൻസായിരുന്നു. നയൻതാരയെ അഭിമുഖം ചെയ്തുകൊണ്ടാണ് സെലിബ്രിറ്റി ഇന്റർവ്യുവിലേക്ക് കടക്കുന്നത്. പിന്നീട് മോഹൻലാൽ, മമ്മൂട്ടി, ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ തുടങ്ങി കുറേ ലെജന്ററി ആർട്ടിസ്റ്റുകളെ ഇന്റർവ്യു ചെയ്തിട്ടുണ്ട്.
റെഗുലർ ഷോ ചെയ്യുന്നതിനേക്കാശ്‍ ഇവന്റ്സിൽ അവതാരകനാകാനായിരുന്നു എനിക്ക് താൽപര്യം. പ്രിപ്പറേഷനൊന്നും പലപ്പോഴും സമയം കിട്ടാറില്ല. അതുകൊണ്ട് തന്നെ അവരുമായുള്ള ഇന്ററാക്ഷൻ ചലഞ്ചിങ് തന്നെയായിരുന്നു. പക്ഷെ എല്ലാം ബാലൻസ് ചെയ്ത് കൊണ്ടുപോകാൻ എനിക്ക് ഇഷ്ടമായിരുന്നു എന്നാണ് ഒരിക്കൽ ലൈഫ് സ്റ്റോറി പങ്കിട്ട് രാജേഷ് പറഞ്ഞത്.
താരത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട സോഷ്യൽമീഡിയ പോസ്റ്റുകൾക്കെല്ലാം താഴെ അതിവേഗത്തിൽ സുഖം പ്രാപിച്ച് ജീവിതത്തിലേക്ക് തിരിച്ച് വരാനുള്ള ആശംസകളും പ്രാർത്ഥനകളും നേർന്നുള്ളതാണ്. പലർക്കും രാജേഷിനെ പോലെ ആരോഗ്യവാനായ ഒരു ചെറുപ്പക്കാരന് ഇങ്ങനൊരു അവസ്ഥയുണ്ടായി എന്നത് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ഹൃദയാഘാതം രാജേഷിന്റെ തലച്ചോറിനെയും ബാധിച്ചുവോയെന്നതും ന്യൂറോ സംബന്ധമായ വിഷയങ്ങളും ഡോക്ടർമാരുടെ വിദഗ്ദ്ദസംഘം പരിശോധിച്ച് വരികയാണ്.


Click it and Unblock the Notifications











