'ഭാവി എന്താണെന്ന് അറിഞ്ഞിരുന്നെങ്കില്‍... കല്യാണം തന്നെയാവും...'; കാമുകനൊപ്പം നിൽക്കുന്ന രഞ്ജിനിക്ക് കമന്റുകൾ

യാത്രകൾ നടത്താൻ ഏറെ ഇഷ്ടമുള്ളയാളാണ് രഞ്ജിനി ഹരിദാസ്. പല നാടുകളെപ്പറ്റി അറിയാനും പഠിക്കാനും അവിടുത്തെ കാഴ്ചകളാസ്വദിക്കാനുമൊക്കെ ഇഷ്ടമാണ്. ജോലി സംബന്ധമായും അല്ലാതെയും ധാരാളം യാത്ര ചെയ്യാറുണ്ട് താരം.

അവിടങ്ങളിലേക്ക് തന്റെ യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരെയും കൂട്ടികൊണ്ടുപോകാനും മറക്കാറില്ല താരം. മനസ് ആഗ്രഹിക്കുന്നിടത്തേക്കെല്ലാം യാത്രപോകണം എന്നാണ് രഞ്ജിനി പറയാറുള്ളത്. സാഹസിക യാത്രകളോടാണ് കൂടുതൽ ഇഷ്ടം.

പോകേണ്ട സ്ഥലത്തെക്കുറിച്ച് നന്നായി പഠിക്കും. അവിടുത്തെ സംസ്കാരം, ആളുകൾ, ഭക്ഷണം, അടുത്തുള്ള സ്ഥലങ്ങൾ, ചരിത്രം എന്നുവേണ്ട സകലതും ഇന്റർനെറ്റിലൂടെ അരച്ചുകലക്കി പഠിച്ചാണ് താരത്തിന്റെ യാത്ര. ഇപ്പോഴിതാ കാമുകൻ ശരത് പുളിമൂടിനൊപ്പമുള്ള ഒരു അവധിക്കാല യാത്രാ ചിത്രം പങ്കുവെച്ചിരിക്കുകയാണ് രഞ്ജിനി. ദുബായില്‍ നിന്നെടുത്ത ചിത്രങ്ങളാണ് പങ്കുവെച്ചിരിയ്ക്കുന്നത്.

Ranjini Haridas

ദുബായിലെ മ്യൂസിയം ഓഫ് ഫ്യൂച്ചറില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് രഞ്ജിനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിയ്ക്കുന്നത്. ശരത്തിന്റെ തോളില്‍ ചാഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങളില്‍ രഞ്ജിനി അതീവ സന്തോഷവതിയാണ്. ഭാവി എന്താണ് എന്ന് അറിഞ്ഞിരുന്നെങ്കില്‍... എന്ന ക്യാപ്ഷനോടെ ശരത്തിനെ ടാഗ് ചെയ്താണ് താരം ഫോട്ടോ പങ്കുവെച്ചരിയ്ക്കുന്നത്.

രഞ്ജിനിയുടെ ക്യാപ്ഷൻ വ്യത്യസ്തമായത് കൊണ്ട് തന്നെ നിരവധി രസകരമായ കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാവി ചിലപ്പോള്‍ കല്യാണം തന്നെയാവും എന്നാണ് ചിലർ കമന്റ് ചെയ്തത്. ഇതൊക്കെ മ്യൂസിയത്തില്‍ വയ്ക്കുമോ എന്നാണ് മറ്റ് ചിലർ കമന്റിലൂടെ ചോദിച്ചത്.

ഭാവി എന്ത് തന്നെയായാലും എന്നും ഇതുപോലെ കൈ ചേര്‍ത്ത്... തോള്‍ ചേര്‍ന്ന് നില്‍ക്കണം എന്നാണ് വേറെ ചിലർ ആശംസിച്ചത്. നാൽപ്പത്തിയൊന്നുകാരിയായ രഞ്ജിനിയുടെ വിവാഹം എല്ലാ ആരാധകരും ഏറെ ആ​ഗ്രഹത്തോടെ കാണാൻ കാത്തിരിക്കുന്ന ഒന്നാണ്. 2021ലെ പ്രണയ ദിനത്തിലാണ് രഞ്ജിനി തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.

ബിസിനസുകാരനാണ് ശരത്ത് പുളിമൂട്. രഞ്ജിനിയുടെ വളരെ അടുത്ത സുഹൃത്തായിരുന്നു ശരത്ത്. 16 വര്‍ഷമായുള്ള സൗഹൃദത്തിനൊടുവിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. കോവിഡ് കാലത്താണ് രഞ്ജിനി തന്റെ പ്രണയം വെളിപ്പെടുത്തിയത്. വര്‍ഷങ്ങളായുള്ള രഞ്ജിനിക്ക് ശരത്തിനെ പരിചയമുണ്ട്. ആ സമയത്ത് ശരത്ത് വിവാഹിതനായിരുന്നു.

ranjini haridas

രഞ്ജിനി മറ്റൊരു റിലേഷന്‍ഷിപ്പിലായിരുന്നു. പിന്നീട് ശരത്ത് വിവാഹമോചിതനായി. രഞ്ജിനി നേരത്തെ ഉണ്ടായിരുന്ന റിലേഷന്‍ഷിപ്പ് അവസാനിപ്പിച്ചു. അങ്ങനെ ശരത്തും രഞ്ജിനിയും അടുപ്പത്തിലായി. എന്നാല്‍ ഈ പ്രണയം വിവാഹത്തിലേക്ക് എത്തുമോ എന്ന് അറിയില്ലെന്നും രഞ്ജിനി പിന്നീട് പറഞ്ഞിരുന്നു. ശരത്തുമായുള്ള ചിത്രങ്ങള്‍ രഞ്ജിനി ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.

'എന്റെ എല്ലാ കഴിഞ്ഞുപോയ പ്രണയങ്ങളുമാണ് ഓര്‍മ വരുന്നത്. വളരെ മനോഹരമായ ഒരു വികാരം ആണ് അത്. എല്ലാവരും ഏറ്റവും കൂടുതല്‍ അനുഭവിയ്ക്കാന്‍ ആഗ്രഹിക്കുന്ന ഒരു വികാരം ആണല്ലോ പ്രണയം. എനിക്കും അത് അങ്ങനെ തന്നെയാണ്.'

'ഒരു രീതിയില്‍ നോക്കുകയാണ് എങ്കില്‍ പ്രണയം വളരെ സിംപിളാണ്. അതില്‍ വലിയ കാര്യങ്ങളൊന്നും ചെയ്യാനില്ല. പക്ഷെ മനുഷ്യര്‍ക്ക് ഒരു സ്വഭാവമുണ്ട് എന്തും കോംപ്ലിക്കേറ്റഡ് ആക്കുക എന്നത്. പ്രണയം സിംപിളായി ഹോണസ്റ്റായി പ്യുയര്‍ ആയി ചെയ്യുക എന്നേയുള്ളു. പക്ഷെ അതൊന്ന് ചെയ്ത് ഫലിപ്പിക്കാന്‍ വളരെ അധികം പ്രയാസമാണ്.'

'പ്രണയത്തിന്റെ കോണ്‍സപ്റ്റില്‍ പ്രതീക്ഷ എന്ന വാക്കില്ല. പക്ഷെ നമ്മള്‍ പ്രണയിക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ അത് വരും. കൊടുത്തത് തന്നെ തിരിച്ച് കിട്ടണം. അല്ലെങ്കില്‍ അതില്‍ കൂടുതല്‍. കുറഞ്ഞത് ഒന്നുമില്ല. എന്നെ സംബന്ധിച്ച് എന്നോട് ഒരു ഇഷ്ടം കാണിച്ചാല്‍ മാത്രമെ ഞാന്‍ തിരിച്ച് കാണിക്കൂ അല്ലെങ്കില്‍ എനിക്ക് ഭയങ്കര ഈഗോയാണ്', എന്നാണ് പ്രണയത്തെ കുറിച്ച് സംസാരിച്ച് ഒരിക്കൽ രഞ്ജിനി പറഞ്ഞത്.

Read more about: ranjini haridas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X