ഞാനയാളുടെ കൂടെ കിടക്കണമെന്ന്, പണവുമായി ഹോട്ടൽ മുറിയിൽ, അയാളുടെ വീട്ടിൽ പോയപ്പോൾ...; രഞ്ജിനി ഹരിദാസ്

തന്നെ മോശമായി ഒരാൾ സമീപിച്ച സംഭവം ഓർത്തെടുത്ത് പ്രമുഖ ആങ്കർ രഞ്ജിനി ഹരിദാസ്. ഇത്തരമൊരു അനുഭവം ആദ്യമായിരുന്നെന്ന് രഞ്ജിനി തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. കണ്ണൂരിൽ ഒരു ആഡ്. നല്ലൊരു പേയ്മെന്റ്. എല്ലാം വിളിച്ച് കൺഫോം ചെയ്തു. ഞങ്ങൾ പോയി ആഡൊക്കെ ഷൂട്ട് ചെയ്തു. ക്ലെെന്റ് വന്ന് സംസാരിച്ചു. പാക്കപ്പ് ചെയ്ത് പോകുകയാണെന്ന് ഞാൻ പറഞ്ഞപ്പോൾ നിന്നൂടെ എന്ന് അയാൾ. എന്റെ കൂടെ ഡ്രെെവർ ആഷിഖ് ഉണ്ട്. സ്റ്റാർ സിം​ഗർ തൊട്ട് അഞ്ചെട്ട് വർഷം അവനായിരുന്നു എന്റെ കൂടെ ഓൾ ഇൻ ഓൾ ആയി. റൂമിലേക്ക് പോയപ്പോൾ അയാൾ പേയ്മെന്റ് തരാൻ റൂമിലേക്ക് വന്നു. പേയ്മെന്റ് തന്നപ്പോൾ താങ്ക് യൂ പറഞ്ഞു. പിന്നെയും അയാൾ നിൽക്കുന്നില്ലേ എന്ന് ചോദിച്ച് കൊണ്ടിരുന്നു. എനിക്ക് മനസിലാകുന്നില്ല, ഞാനെന്തിനാണ് നിൽക്കുന്നതെന്ന് ഞാൻ ചോദിച്ചു.

ഇന്നലെ കരച്ചിൽ ഇന്ന് കൂത്ത്, ആ സങ്കടം വീഡിയോ കോളിലൂടെ തീർത്തു; പ്രഹസനമെന്ന് പരിഹസിച്ചവർക്ക് രേണുവിന്റെ മറുപടി!
ഇന്നലെ കരച്ചിൽ ഇന്ന് കൂത്ത്, ആ സങ്കടം വീഡിയോ കോളിലൂടെ തീർത്തു; പ്രഹസനമെന്ന് പരിഹസിച്ചവർക്ക് രേണുവിന്റെ മറുപടി!

അതും ഇതിന്റെ ഭാ​ഗമാണെന്ന് അയാൾ. അയാൾ പറഞ്ഞ് വരുന്നത് ഞാനയാളോടൊപ്പം കിടക്കണമെന്നാണ്. ഇത്രയും നേരിട്ട് എന്റെ ജീവിതത്തിൽ ആരും ചോദിച്ചിട്ടില്ല. കോർഡിനേറ്റർ പറഞ്ഞെന്നാണ് അയാൾ പറയുന്നത്. ‍ഞാനയാളെയും കൂട്ടി കോർഡിനേറ്ററുടെ അടുത്തെത്തി. ആഷിഖിനെയും വിളിച്ചു. ഹോട്ടലിന് പുറത്തായിരുന്നു ഞങ്ങൾ. താനാണോ ഇയാളോ‌ട് പറഞ്ഞത് ഞാനയാളുടെ കൂടെ കിടന്നുറങ്ങുമെന്ന് എന്ന് ഞാൻ ചോദിച്ചു. പറഞ്ഞിട്ടില്ലെന്ന് കോർഡിനേറ്റർ. രണ്ട് പേരും പരുങ്ങി. ഞാനത് മറക്കില്ല.

Ranjini Haridas

വീട്ടിൽ വരണം, ഭാര്യയും മക്കളും ഡിന്നറുണ്ടാക്കിയി‌ട്ടുണ്ട് എന്നയാൾ നേരത്തെ പറഞ്ഞിരുന്നു. പോകുന്ന വഴി ഭാര്യയെയും മക്കളെയും കണ്ടിട്ട് പോകാം എന്ന് വരെ ഞാൻ പറഞ്ഞതാണ്. ഈ സംഭവം നടന്നതോടെ താനെന്നെ വീട്ടിൽ കൊണ്ട് പോകണമെന്ന് ഞാൻ പറഞ്ഞു. എനിക്ക് കലി വന്നിരിക്കുകയാണ്. അയാളെയും കൊണ്ട് എന്റെ വണ്ടിയിൽ അയാളുടെ വീട്ടിൽ പോയി. കുടുംബം ഞാനായിട്ട് നശിപ്പിക്കേണ്ടെന്ന് തോന്നി. വീട്ടിൽ അയാളുടെ ഭാര്യയും മക്കളും സഹോദരങ്ങളുമെല്ലാം ഉണ്ടായിരുന്നു. അവർ സ്നേഹത്തോടെ സ്വീകരിച്ചു. ‌വളരെ നല്ല ആളുകൾ. ഇതെല്ലാം കണ്ട് ഞാനയാളെ നോക്കി. താൻ കുറച്ച് കഴിഞ്ഞ് ആ വീട്ടിൽ നിന്ന് ഇറങ്ങിയെന്നും രഞ്ജിനി ഹരിദാസ് ഓർത്തു.

Read more about: ranjini haridas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X