ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു, എന്റെ ജീവിതവും അങ്ങനെയായേനെ; വർഷങ്ങൾക്ക് ശേഷം ആൻഡ്രിയ
സിനിമാ പ്രേക്ഷകർക്ക് മറക്കാനാകാത്ത സിനിമകളിലൊന്നാണ് അന്നയും റസൂലും. ഫഹദ് ഫാസിൽ, ആൻഡ്രിയ ജെർമിയ എന്നിവർ പ്രധാന വേഷം ചെയ്ത അന്നയും റസൂലും സംവിധാനം ചെയ്തത് രാജീവ് രവിയാണ്. നെഗറ്റീവ് റോളിൽ ഷെയിൻ നിഗവും കയ്യടി നേടി. അന്നയും റസൂലും ഷൂട്ടിനിടെ ഫഹദും ആൻഡ്രിയയും പ്രണയത്തിലായിരുന്നെന്ന് ഗോസിപ്പുകൾ വന്നിരുന്നു. ഇപ്പോഴിതാ അന്നയും റസൂലിന്റെയും ഷൂട്ടിംഗ് ഓർമകൾ പങ്കുവെക്കുകയാണ് ആൻഡ്രിയ. ഗലാട്ട തമിഴിൽ സംസാരിക്കുകയായിരുന്നു നടി.
എനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമയാണ് അന്നയും റസൂലും. ഈ പടത്തിൽ മാത്രമാണ് എനിക്കിങ്ങനെയൊരു റോൾ ലഭിച്ചത്. തമിഴിൽ നിന്ന് ആരും ഇത്തരം റോൾ തരുന്നില്ല. ബോൾഡ് റോളുകൾ മാത്രമാണ് ലഭിക്കുന്നത്. അന്നയും റസൂലും ചെയ്യുമ്പോൾ ഞാനൊരുപാട് ആസ്വദിച്ചു. ഈ സിനിമ എന്റെ ഹൃദയത്തോട് വളരെയധികം ചേർന്ന് നിൽക്കുന്നു. ഫോർട്ട് കൊച്ചി, വെെപ്പിൻ ഏരിയയിലാണ് പൂർണമായും ഷൂട്ട് ചെയ്തത്. ഈ സ്ഥലത്ത് സമയമേ വേറെ രീതിയിലാണ് മൂവ് ചെയ്തത്. ചെറിയ കുട്ടിയായിരുന്നപ്പോൾ ഏഴ് വർഷത്തോളം ഞാൻ അരക്കോണം എന്ന സ്ഥലത്താണ് വളർന്നത്. ചെന്നെെയിലേക്ക് വരാതെ അവിടെ തന്നെ താമസിച്ചിരുന്നെങ്കിൽ എന്റെ ജീവിതവും അന്നയുടേത് പോലെയായെനെ എന്ന് ഞാൻ ചിന്തിച്ചിരുന്നു. എല്ലാ പെൺകുട്ടികൾക്കുള്ളിലും അന്നയുണ്ടെന്നും ആൻഡ്രിയ ജെർമിയ അഭിപ്രായപ്പെട്ടു.

ആൻഡ്രിയയോട് ഫഹദിന് ഷൂട്ടിനിടെ കടുത്ത പ്രണയം തോന്നിയതും അക്കാലത്ത് വാർത്തയായിരുന്നു. ആൻഡ്രിയയോട് തനിക്കുണ്ടായിരുന്ന ഇഷ്ടത്തെക്കുറിച്ച് പിന്നീടൊരിക്കൽ ഫഹദ് ഫാസിൽ സംസാരിച്ചിട്ടുമുണ്ട്. എന്നാൽ താനും ഫഹദും ഡേറ്റിംഗിൽ അല്ലെന്ന് ആൻഡ്രിയ വ്യക്തമീക്കി. 2013 ലാണ് അന്നയും റസൂലും റിലീസ് ചെയ്യുന്നത്. 2014 ൽ ഫഹദ് നസ്രിയ നസീമിനെ വിവാഹവും ചെയ്തു.
തമിഴ്നാട്ടിലെ ആംഗ്ലോ ഇന്ത്യൻ കുടുംബത്തിലാണ് ആൻഡ്രിയ ജനിച്ചത്. പിതാവ് മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രവർത്തിച്ചിട്ടുണ്ട്. 39 കാരിയായ ആൻഡ്രിയ ഇതുവരെ വിവാഹിതയായിട്ടില്ല. വിവാഹം മാത്രമല്ല ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യമെന്നാണ് ആൻഡ്രിയ പറയുന്നത്.

ഇരുപതുകളുടെ അവസാനത്തിൽ തനിക്ക് പങ്കാളിയില്ലെന്ന ആശങ്ക തോന്നിയിട്ടുണ്ട്. എന്നാൽ പിന്നീട് വിവാഹം ചെയ്തവരെല്ലാം സന്തോഷത്തിൽ അല്ലെന്നും വിവാഹം കഴിക്കാതെയും ഒരുപാട് പേർ സന്തോഷത്തോടെ ജീവിക്കുന്നുണ്ടെന്നും മനസിലാക്കി. തന്റെ സന്തോഷത്തിന്റെ ഉത്തരവാദിത്തം തനിക്ക് തന്നെയാണെന്നും ആൻഡ്രിയ ജെർമിയ വ്യക്തമാക്കി.


Click it and Unblock the Notifications











