»   » തമിഴ് സുന്ദരിയാണെങ്കിലും മലയാളികള്‍ക്ക് പ്രിയപ്പെട്ടവളാണ് ആന്‍ഡ്രിയ! ഗ്ലാമര്‍ ചിത്രങ്ങള്‍ ഇതാ...

തമിഴ് സുന്ദരിയാണെങ്കിലും മലയാളികള്‍ക്ക് പ്രിയപ്പെട്ടവളാണ് ആന്‍ഡ്രിയ! ഗ്ലാമര്‍ ചിത്രങ്ങള്‍ ഇതാ...

Posted By:
Subscribe to Filmibeat Malayalam

പിന്നണി ഗായികയായിട്ടാണ് ആന്‍ഡ്രിയ സിനിമയിലേക്കെത്തിയത്. നടി, ഡാന്‍സര്‍, മ്യൂസിക് കമ്പോസര്‍, മോഡല്‍ എന്നി നിലകളില്‍ തിളങ്ങി നില്‍ക്കുന്ന ആന്‍ഡ്രിയ ജെര്‍മിയ ഒരുപാട് സിനിമകളുടെ തിരക്കുകളിലാണ്. തമിഴ് സിനിമയില്‍ നിന്നാണ് കരിയര്‍ തുടങ്ങിയിരുന്നതെഹ്കിലും ഇപ്പോള്‍ മലയാളത്തിലും ആന്‍ഡ്രിയ സജീവ സാന്നിധ്യമാണ്.

താടി താരരാജാക്കന്മാര്‍ക്കും ഒരു അലങ്കാരമാണ്! ഇതില്‍ ആരുടെ താടിയാണ് സൂപ്പര്‍ ലുക്കിലുള്ളത്?

ഫഹദ് ഫാസിലിന്റെ അന്നയും റസൂലും എന്ന സിനിമയിലൂടെയായിരുന്നു ആന്‍ഡ്രിയ ആദ്യമായി മലയാളത്തില്‍ അഭിനയിച്ചിരുന്നത്. പിന്നീട് ലണ്ടന്‍ ബ്രിഡ്ജ്, ലോഹം, തോപ്പില്‍ ജോപ്പന്‍ എന്നീ സിനിമകളിലൂടെ മലയാളികളുടെ ഹൃദയത്തിലേക്കെത്തിയ ആന്‍ഡ്രിയ ബോലിവുഡ് സിനിമകളിലും അഭിനയിച്ചിരുന്നു.

ആന്‍ഡ്രിയയുടെ തുടക്കം

പിന്നണി ഗായികയായിട്ടായിരുന്നു ആന്‍ഡ്രിയയുടെ കരിയര്‍ തുടക്കം. പിന്നീട് നടി, ഡാന്‍സര്‍, മ്യൂസിക് കമ്പോസര്‍, മോഡല്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ച നടി മലയാള സിനിമയിലും സജീവ സാന്നിധ്യമായിരുന്നു.

ആദ്യ സിനിമ

തമിഴ് സിനിമയിലഭിനയിച്ചാണ് ആന്‍ഡ്രിയ കരിയര്‍ തുടങ്ങിയതെങ്കിലും മലയാളത്തില്‍ നാല് സിനിമകളിലും അഭിനയിച്ചിരുന്നു. ഫഹദ് ഫാസില്‍ നായകനായെത്തിയ അന്നയും റസൂലും എന്ന സിനിമയിലൂടെയായിരുന്നു ആദ്യമായി ആന്‍ഡ്രിയ മലയാളത്തില്‍ അഭിനയിച്ചിരുന്നത്.

പ്രിയപ്പെട്ടവള്‍

പ്രണയത്തിന് പ്രധാന്യം കൊടുത്ത് നിര്‍മ്മിച്ച അന്നയും റസൂലും എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറുന്നതിന് ആന്‍ഡ്രിയയ്ക്ക് അധികം സമയം വേണ്ടി വന്നിരുന്നില്ല.

അന്യഭാഷ ചിത്രങ്ങള്‍

2005 ല്‍ പുറത്തിറങ്ങിയ കണ്ട നാള്‍ മുതല്‍ എന്ന തമിഴ് സിനിമയിലൂടെയായിരുന്നു ആദ്യമായി ആന്‍ഡ്രിയ അഭിനയിച്ചിരുന്നത്. ശേഷം തമിഴില്‍ നിന്നുമാണ് ഏറ്റവുമധികം സിനിമകള്‍ ആന്‍ഡ്രിയ്ക്ക് കിട്ടിയിരുന്നത്. 2012 ല്‍ വിശ്വരൂപം എന്ന തമിഴ് സിനിമയിലും അതെ സിനിമയുടെ ഹിന്ദി പതിപ്പിലും ആന്‍ഡ്രിയ അഭിനയിച്ചിരുന്നു.

മറ്റ് സിനിമകള്‍

ഇപ്പോള്‍ ആന്‍ഡ്രിയയ്ക്ക് സിനിമകളുടെ തിരക്കാണ്. നിലവില്‍ നാല് സിനിമകളിലാണ് നടി അഭിനയിച്ച് കൊണ്ടിരിക്കുന്നത്. തമിഴിലും ഹിന്ദിയിലുമായി നിര്‍മ്മിച്ച വിശ്വാരൂപത്തിന്റെ രണ്ടാം ഭാഗത്തിലും ആന്‍ഡ്രിയ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

English summary
Andrea Jeremiah's Latest Photos

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam