വീട് വച്ചു, കാർ വാങ്ങി, ഇനി കല്യാണം! പ്രേക്ഷകരെ ചിരിപ്പിച്ച് കുഞ്ഞപ്പൻ, ട്രോളി സുരാജ്...

2019 ൽ ഏറ്റവും കൂടുതൽ ചർച്ചയായ ചിത്രമായിരുന്നു ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ. മുനുഷ്യനും റോബോർട്ടും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രം പ്രേക്ഷകർ ഇരു കൈകളും നീട്ടിയായിരുന്നു സ്വീകരിച്ചത്. ചിത്രത്തിലെ താരങ്ങളുടെ പ്രകടനം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഒരു രംഗത്ത് പ്രത്യക്ഷപ്പെട്ട ആളുകൾ പോലും ചിത്രത്തിൽ ഗംഭീര പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

ചിത്രത്തിൽ പ്രേക്ഷകരെ ഏറെ അത്ഭുതപ്പെടുത്തിയത് ആൻഡ്രോയ്ഡ് കുഞ്ഞപ്പന്റെ പ്രകടനമായിരുന്നു. റോബോയ്ക്ക് പിന്നിൽ പ്രിയതാരം സൂരജ് തേലക്കാടാണെന്ന് വെളിപ്പെടുത്തിയതോടെ പ്രേക്ഷകുടെ അമ്പരപ്പ് വർധിക്കുകയായിരുന്നു. സിനിമയുടെ ആദ്യം മുതൽ അവസാനം വരെ റോബോയായിട്ടായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. കഥാപാത്രത്തിനായി നിരവധി കഷ്ടപ്പാടും വേദനകളും താരം സഹിച്ചിരുന്നു. ഇപ്പോഴിത ജിവിത്തിലെ ഒരു രസകരമായ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

ആഗ്രഹം  വെളിപ്പെടുത്തി സൂരജ്

മനോരമ ഓൺലൈന് നൽകിയ പ്രത്യേക പരിപാടിയിലായിരുന്നു യഥാർഥ കുഞ്ഞപ്പനെ അണിയ പ്രവർത്തകർ പരിചയപ്പെടുത്തിയത് . നടൻ സുരാജായിരുന്ന ആ രഹസ്യം പരസ്യമാക്കിയത്. ഇപ്പോഴിത രസകരമായ ഒരു ആഗ്രഹം പങ്കുവെച്ചിരിക്കുകയാണ് സൂരജ്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽതന്നെയായിരുന്നു ആ ആഗ്രംഹം വെളിപ്പെടുത്തിയത്. സുരാജ് വെഞ്ഞാറൻ മൂടിനോടാണ് സൂരജ് ഇക്കാര്യം പറഞ്ഞത്. വീട് വച്ചു, കാർ വാങ്ങി, മീശയും വന്നു, ഇനിയൊരു പെണ്ണു കെട്ടണം'.

  വിവാഹാലേചന ക്ഷണിക്കുന്നു

ഇത് കേട്ടതോടെ സുരാജ് സ്വതസിദ്ധമായ ഹാസ്യശൈലിയിൽ സൂരജിനെ കളിയാക്കാൻ തുടങ്ങി . സുരജിന്റെ വിവാഹത്തെ കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ആ വേദിയിൽ നടന്നു. ഒടുവിൽ സൂരജിനു വേണ്ടി വിവാഹാലോചനയുമായി സുരാജ് വെഞ്ഞാറൻ മൂട് തന്നെ രംഗത്തെത്തുകയായിരുന്നു. സുന്ദരികളായ പെൺകുട്ടികൾക്ക് സ്വാഗതം എന്നു പറഞ്ഞ് അനൗദ്യോഗിക വിവാഹാഭ്യർഥന നടത്തുകയും ചെയ്തു.

 സന്തോഷ പൂർവ്വം  സ്വീകരിച്ച  ഓഫർ‌

ചിത്രത്തിന്റെ ആദ്യം മുതൽ അവസാനം വരെ റോബോയുടെ ഗെറ്റപ്പിലായിരുന്നു സുരജ് പ്രത്യക്ഷപ്പെട്ടത്. കഥാപാത്രത്തിനായി നിരവധി വേദനകളും കഷ്ടപ്പാടു താരത്തിന് സഹിക്കേണ്ടി വന്നു. ആൻഡ്രോയ്ഡ് കുഞ്ഞപ്പനിൽ ഇത്തരത്തിൽ ഒരു വേഷം ചെയ്യാനായി വിളിച്ചപ്പോൾ‌ സന്തോഷത്തോടെയാണ് പോയി അഭിനയിച്ചത്. സിനിമയുടെ ഗുണത്തിനായിട്ടാണ് ഇത്രയും നാൾ സത്യം മറച്ചുവെച്ചതെന്നും സൂരജ് അഭിമുഖത്തിൽ വെളിപ്പെടുത്തി.

കുഞ്ഞപ്പൻ രണ്ടാം  ഭാഗം


സിനിമയുടെ ആസ്വാദനത്തിന് തടസമാകേണ്ടെന്ന് കരുതിയാണ് സുരജാണ് റോബോർട്ട് എന്നുള്ള കാര്യം വെളിപ്പെടുത്താതിരുന്നതെന്ന് സംവിധായകൻ രതീഷ് പൊതുവാളും പറഞ്ഞിരുന്നു. കൂടാതെ കുഞ്ഞപ്പന്റെ രണ്ടം ഭാഗം ഉണ്ടാകുമെന്നും സംവിധായകൻ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത് ഉടനെയില്ലെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. സുരാജ്, സൗബിൻ, സൗജു കുറുപ്പ് എന്നിങ്ങനെ വൻ താരനിര ചിത്രത്തിൽ അണിനിരന്നെങ്കിലും സിനിമയിലെ താരം റോബോ കുഞ്ഞപ്പൻ തന്നെയാണ്. സയൻസ് ഫിക്ഷൻ ചിത്രമാണെങ്കിലും തമാശകളും വൈകാരിക നിമിഷങ്ങളു കോർത്തിണക്കി കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

More from Filmibeat

Read more about: suraj സുരാജ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X