ഇതാണ് സുരാജിന്റെ യഥാർഥ കുഞ്ഞപ്പൻ! കുഞ്ഞ് റോബോയ്ക്കുള്ളിലെ വലിയ താരത്തെ പരിചയപ്പെടുത്തി നടൻ

പോയ വർഷം പുറത്തു വന്ന ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് സുരാജ് സൗബിൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ. മനുഷ്യനും റോബോർട്ടും തമ്മിലുളള ആത്മബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രം പ്രേക്ഷകർ ഇരു കൈകളും നീട്ടിയായിരുന്നു സ്വീകരിച്ചത് വയസ്സനായിട്ടുള്ള സുരാജിന്റെ പ്രകടനം പ്രേക്ഷകരുടെ മനസ്സുകളെ വികാരഭരിതരാക്കിയിരുന്നു. അതു പോലെ തന്നെ സൗബിന്റെ പ്രകടനവും പ്രേക്ഷകരെ മറ്റൊരു തലത്തിലേയ്ക്കായിരുന്നു ഇവർ കൂട്ടിക്കൊണ്ട് പോയത്.

റോബോർട്ടിന്റെ കഥ പറയുന്ന നിരവധി ചിത്രങ്ങൾ ഇതിനോടകം തന്നെ പുറത്തു വന്നിട്ടുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായിട്ടായിരുന്നു ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ. റോബേ കുഞ്ഞപ്പന്റെ പ്രകടനം ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇത് എങ്ങനെ സാധിച്ചുവെന്നായിരുന്നു പ്രേക്ഷകരുടെ ചോദ്യം. ഇപ്പോഴിത ആൻഡ്രോയ്ഡ് കുഞ്ഞപ്പന്റെ രഹസ്യ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ

    രഹസ്യം  പരസ്യമാക്കി സുരാജ്

ഒരു റോബോർട്ടിനെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. എല്ലാവർക്കും അറിയേണ്ടത് ആ റോബോർട്ടിനെ ചുറ്റിപ്പറ്റിയുള്ള ചോദ്യങ്ങളാണ്. ആ റോബോയ്ക്കുളളിൽ ആളുണ്ടോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്. ഇപ്പോഴിത ആ രഹസ്യം പരസ്യമാക്കിയിരിക്കുകയാണ് അണിയറ പ്രവർത്തർ. മനോരമ ഓൺലൈനും നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആൻഡ്രോയ്ഡ് കുഞ്ഞപ്പനുള്ളിൽ ഒരു കുഞ്ഞ് മനുഷ്യനുണ്ട്.

   നടൻ സൂരജ്

നടൻ സൂരജ് തേലക്കാട് യാഥാർഥ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ. ചാർലി, അമ്പിളി, തുടങ്ങിയ ചിത്രങ്ങളിലൂടേയും നിരവധി റിയാലിറ്റി ഷോകളിലൂടേയും പ്രേക്ഷകരുടെ ഇടയിൽ സുപരിചിതനാണ താരം. ഒരിക്കൽ പോലും കുഞ്ഞപ്പന് ഇങ്ങനെയൊര മുഖമുണ്ടായിരിക്കുമെന്ന് പ്രേക്ഷകർ ഒരിക്കൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. അതേസമയം ഈ വിവരം രഹസ്യമാക്കി സൂക്ഷിച്ചതിന്റെ കാരണവും അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്.

 സ്വന്തം മുഖം കാണിക്കാത കയ്യടി നേടി


സുരാജ്, സൗബിൻ, സൗജു കുറുപ്പ് എന്നിങ്ങനെ വൻ താരനിര ചിത്രത്തിൽ അണിനിരന്നെങ്കിലും സിനിമയിലെ താര കുഞ്ഞപ്പൻ തന്നെയാണ്. ടൈറ്റിൽ കഥാപാത്രവും കുഞ്ഞപ്പൻ തന്നെയാണ്. സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെ ഒരു സിനിമ സൂപ്പർ ഹിറ്റാക്കിയതിന്റെ സന്തോഷത്തിലാണ് സുരാജ്. സിനിമയുടെ ആസ്വാദനത്തിന് തടസമാകേണ്ടെന്ന് കരുതിയാണ് സുരജാണ് റോബോർട്ട് എന്നുള്ള കാര്യം വെളിപ്പെടുത്താതിരുന്നതെന്ന് സംവിധായകൻ രതീശ് പൊതുവാൾ പറഞ്ഞു. കുഞ്ഞപ്പന്റെ രണ്ടം ഭാഗം ഉണ്ടാകുമെന്നും എന്നാൽ ഉടനെയില്ലെന്നും സംവിധായകൻ വെളിപ്പെടുത്തിയിട്ടുണ്ട്.

പ്രേക്ഷകരുടെ കുഞ്ഞപ്പൻ

സയൻസ് ഫിക്ഷൻ ചിത്രമാണെങ്കിലും തമാശകളും വൈകാരിക നിമിഷങ്ങളു കോർത്തിണക്കി കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇത് പ്രേക്ഷകരുടെ ഹൃദയത്തിൽ സ്പർശിക്കുന്നുമുണ്ട്. വാർധക്യകാലത്ത് ഒറ്റപ്പെട്ട് പോയ ഒരു വൃദ്ധനും അയാൾക്ക് കൂട്ടായി എത്തിയ റോബോർട്ടും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം ചർച്ച ചെയ്യുന്നത്. വളരെ പോസിറ്റീവായ സംഗതി വളരെ മനോഹരമായി തന്നെ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

വീഡിയോ

കടപ്പാട്- മനോരമ ഓൺലൈൻ

More from Filmibeat

Read more about: suraj സുരാജ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X