ഭൂലോക മണ്ടത്തരങ്ങൾ ഇനിയാവർത്തിക്കരുത്, രജിത് കുമാറിനെ സ്വീകരിക്കാനെത്തിയവരെ വിമർശിച്ച് അനീഷ് അൻവർ

ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി, മുൻ ബിഗ് ബോസ് താരം ഡോക്ടർ രജിത് കുമാറിന് കൊച്ചി വിമാനത്താവളത്തിൽ നൽകിയ സ്വീകരണം സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയമായിരിക്കുകയാണ്. ഇപ്പോഴിത സംഭവത്തിൽ രൂക്ഷ വിമർശനവുമായി സംവിധായകൻ അനീഷ് അൻവർ. ഫേസ് ബുക്ക് പേജിലൂടെയായിരുന്നു സംവിധായകൻ പ്രതികരണം.

rejith-aneesh anwar

സംവിധായകൻ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
270 ബവറേജസ് !! സർവീസ്. സഹകരണ ബാങ്ക് ഇലക്ഷഷൻ !! രജിത് സാറിനുള്ള സ്വീകരണം !! മാസക്ക് ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള അന്തിചർച്ചകളും , കൈകഴുകകുന്നതിന്റെ വ്യത്യസ്ത വീഡിയോകളും മന്ത്രിമാരുടെയും ബന്ധപ്പെട്ടവരുടേയും പ്രസ്മീറ്റുകളും ഇവിടെ വെറും പ്രഹസനങ്ങളാവുകയാണ് . കൊറോണ ഇവിടെ വ്യക്തികളിൽ നിന്ന് വ്യക്തികളിലേയ്ക്കല്ല അല്ല വ്യക്തികളിൽ നിന്ന് കമ്മ്യൂണിറ്റിയിലേയ്ക്കാണ് ആവുകയാണ്. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ സാധ്യതയുള്ള നമ്മുടെ നാട്ടിൽ ബ്രേക്ക് ദ് ചെയിനിന് എന്തു പ്രസക്തി !! കർശനമായ നടപടി ഉണ്ടാവണം .

ഇത്തരം ഭൂലോക മണ്ടത്തരങ്ങൾ ഇനിയാവർത്തിക്കാത്ത വിധം!! ഇല്ലെങ്കിൽ പുതിയ പുതിയ റൂട്ട് മാപ്പുകളും പോസിറ്റീവ്, നെഗറ്റീവ്, കണക്കുകളുമായി നമ്മൾ മുമ്പോട്ട് പോവും !! അതൊരു പക്ഷെ, നമ്മളദ്ദേശിക്കുന്ന നമ്പറുകളിൽ ചെന്നു നിന്നെന്ന് വരില്ലെന്നും സംവിധായകൻ പറയുന്നുണ്ട്.

സഹ മത്സരാർഥിയുടെ കണ്ണിൽ മുളക് തേച്ചതിനെ തുടർന്ന് ഷോയിൽ അപ്രതീക്ഷിതമായി പുറത്താക്കപ്പെട്ട ഡോക്ടർ രജിത് കുമാർ ഇന്നലെ രാത്രിയോടെയായിരുന്നു നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. രജിത് എത്തുന്ന വിവരമറിഞ്ഞ് വന്‍ ജനക്കൂട്ടം വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയിരുന്നു. കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ സന്ദര്‍ശകര്‍ക്ക് ഇരു ടെര്‍മിനല്‍ കെട്ടിടത്തിലും സിയാല്‍ ഏര്‍പ്പെടുത്തിയ വിലക്ക് ലംഘിച്ചാണ് രജിത് കുമാര്‍ ആരാധകരെന്ന പേരില്‍ ഒരു കൂട്ടം ആളുകള്‍ വിമാനത്താവളത്തിലെത്തിയത്. കൂട്ടമായെത്തിയ ഇവര്‍ ടെര്‍മിനല്‍ കെട്ടിടത്തില്‍ കൂടി നിന്ന് മുദ്രാവാക്യങ്ങള്‍ മുഴക്കി. പോലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ആള്‍ക്കൂട്ടം പിരിഞ്ഞ് പോകാന്‍ തയ്യാറായില്ല.

മുൻ ബിഗ് ബോസ് താരം ഷിയാസ് കരീമും ഡോക്ടറെ സ്വീകരിക്കാനായ നെടുമ്പാശ്ശേരിയിൽ എത്തിയിരുന്നു. ഇയാൾക്കെതിരേയും രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിലൂടെ ഉയരുന്നത്. താൻ അദ്ദേഹത്തെ വിളിച്ചു കൊണ്ട് വരാന്‍ ആവശ്യപ്പെട്ടതിനെ തുടർന്ന് പോയതാണെന്നും അദ്ദേഹത്തെ ഒരു സഹോദരനെ പോലെ കാണുന്നത് കൊണ്ടും മാത്രമാണ് ഞാന്‍ ഇന്നലെ പോയതെന്നും ഷിയാസ് ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തി. രാവിലെ മുതല്‍ ഉള്ള ഫോണ്‍ കോളിന് ഉള്ള മറുപടിയാണ് ഈ വീഡിയോ. ഇന്നലത്തെ ജനക്കൂട്ടം ഒന്നും ന്യായീകരണം അര്‍ഹിക്കുന്ന ഒന്നല്ല.' വീഡിയോ പങ്കുവെച്ച് ഷിയാസ് കുറിച്ചു. കഴിഞ്ഞ ദിവസം വിമാനത്താവളത്തിലുണ്ടായ സംഭവത്തിൽ പേരറിയാവുന്ന നാല് പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 75 പേര്‍ക്കെതിരെയും നിയമലംഘനത്തിന് കേസ് ജില്ലാകളക്ടർ കേസ് എടുത്തിട്ടുണ്ട്.

aneesh anwar

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X