ഭാര്യ പുതുക്കത്തില്‍ പറഞ്ഞതല്ലേ അതൊരിക്കല്‍ നടക്കുമെന്ന് തനിക്കും വിശ്വാസമുണ്ടെന്ന് അനീഷ് ജി മേനോന്‍
ഇത്തവണത്തെ മഴവില്‍ മനോരമയുടെ പുരസ്‌കാര വിതരണം കഴിഞ്ഞിരുന്നു. മികച്ച നടന്മാര്‍ക്കും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കെല്ലാം അംഗീകാരം ലഭിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നടന്‍ അനീഷ് ജി മേനോന്‍ സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ട കുറിപ്പ് തരംഗമാവുകയാണ്. തനിക്ക് ഇത്തവണ പുരസ്‌കാരം ഒന്നും കിട്ടിയില്ലെങ്കിലും അത് കിട്ടിയ സിനിമകളില്‍ താനും അഭിനയിച്ചിട്ടുണ്ടെന്നാണ് താരം പറയുന്നത്. എന്നെങ്കിലും തനിക്കും ഇതുപോലെ മുന്നില്‍ ഇരിക്കാന്‍ പറ്റുമോ എന്ന് ചിന്തിച്ചിരുന്നപ്പോള്‍ ഭാര്യ ചോദിച്ച ചോദ്യത്തെ കുറിച്ചാണ് താരം പങ്കുവെച്ചിരിക്കുന്നത്.
അനീഷ് ജി മേനോന്റെ വാക്കുകളിലേക്ക്
'തോറ്റ് പോയവരാണ് ചരിത്രം സൃഷ്ടിച്ചിട്ടുള്ളത്..' മികച്ച സിനിമ- ഞാന്‍ പ്രകാന്‍, മികച്ച സംവിധായകന്‍-പൃഥ്വിരാജ് സുകുമാരന്‍, മികച്ച നടന്‍-ഫഹദ് ഫാസില്‍, ടൊവിനോ തോമസ്, മികച്ച വില്ലന്‍-സണ്ണി വെയിന്‍, മികച്ച കോമഡി നടന്‍ ഹരീഷ് കണാരന്‍. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായ ഇവരെല്ലവരും മഴവില്‍ എന്റര്‍ടെയിന്‍മെന്‍ അവാര്‍ഡ് വാങ്ങിക്കുമ്പോള്‍ വിവേക് മുഴക്കുന്നിന്റെ ക്ഷണം സ്വീകരിച്ച് നാലാമത്തെ വരിയില്‍ ഇരിക്കുന്ന എനിക്കും സന്തോഷിക്കാന്‍ വകയുണ്ട്. ഈ അവാര്‍ഡ് ലിസ്റ്റിലെ സിനിമകളിലെല്ലാം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ എനിക്കും ഭാഗ്യം കിട്ടിയിരിക്കുന്നു.

ചിന്താഗമത്കണ്ടനായ എന്നെ ശ്രദ്ധിച്ച് നോക്കികൊണ്ട് ഭാര്യ ചോദിച്ചു:- 'ഒരു ദിവസം ഇങ്ങിനെയൊരു വേദിയില്‍ അഭിമാനത്തോടെ നില്‍കണ്ടെയെന്ന്.. 'സത്യം പറയാലോ.. മുന്‍ നിരയിലെ സോഫാകളിലോന്നില്‍ കണ്ണുടക്കി 'എന്നാണ് പടച്ചോനെ നമുക്കൊക്കെ അവിടെ ഇരിക്കാന്‍ സമയം തെളിയുന്നത്' എന്ന് ചിന്തിച്ചിരിക്കയായിരുന്നു ഞാനും. വലിയ ജ്ഞാനിയെ പോലെ ഞാന്‍ മൊഴിഞ്ഞു:- 'മോളു.. ഈ സോഫയില്‍ ഇരുന്ന് മുന്നോട്ട് നോക്കുമ്പോള്‍ എണ്ണം വിരലില്‍ തിട്ടപ്പെടുത്താന്‍ ഈസിയായി തോന്നും, നീ പുറകോട്ട് ഒന്ന് നോക്കിയേ. ഇതുപോലെ സ്വപ്നം കാണുന്ന പതിനായിരങ്ങളാണ് പുറകില്‍.
'അപ്പോ അവള് പറയാ.. ഇത്രയും കാലം പുറകോട്ട് നോക്കി ഓടിയത് കൊണ്ടാണ് പലപ്പോഴും വീണുപോയത്.. ഇനി മുന്നോട്ട് നോക്കി ഓടി നോക്കൂ എന്ന്.
ശരിയാ.. കുറെ വീണപ്പോള്‍ ആ പേടിയങ്ങോട്ട് പോയി. വീണാല്‍ ഇത്രയേ ഉള്ളോ. ഹിഹി.. '1% സാധ്യത ഉള്ളിടത്തോളം കാലം 99% വിശ്വാസം എനിക്കുണ്ട്..'ഭാര്യ പുതുക്കത്തില്‍ പറഞ്ഞതല്ലേ.. because.. സ്ത്രീകള്‍ക്ക് അത്യാവശ്യം സ്വാതന്ത്രം കൊടുക്കുന്ന ഒരു മോഡേണ്‍ ഫാമിലി ആണ് ഞങ്ങളുടേത്. എന്നും പറഞ്ഞാണ് അനിഷ് ജി മേനോന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications











