'ചെലക്കാതേ പോഡോ അവിടുന്ന്' ശശിയേട്ടന്റെ സൂപ്പര്‍ഹിറ്റ് ഡയലോഗ് അന്നും കൂടെയുണ്ട്; അനീഷ് ജി മേനോന്‍

നടന്‍ ശശികലിംഗയുടെ മരണ വാര്‍ത്തയുടെ ഞെട്ടലിലാണ് കേരളമിന്ന്. കരള്‍ രോഗബാധിതനായി ഏറെ നാള്‍ ചികിത്സയിലായിരുന്ന താരം ഇന്ന് പുലര്‍ച്ചേ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിക്കുന്നത്. താരത്തിന് ആദാരഞ്ജലികള്‍ അര്‍പ്പിച്ച് മലയാള സിനിമാലോകം ഒന്നടങ്കം എത്തിയിരിക്കുകയാണ്. നടന്‍ അനീഷ് ജി മേനോന്‍ കലിംഗ ശശിയെ ആദ്യമായി കണ്ട അനുഭവമാണ് ഫേസ്ബുക്കിലൂടെ എഴുതിയിരിക്കുന്നത്.

അനീഷ് ജി മേനോന്റെ കുറിപ്പ്

ശശിയേട്ടന്‍ യാത്രയായി. ആദ്യമായി കാണുന്നത് കോഴിക്കോട് സ്റ്റേജ് ഇന്ത്യയുടെ 'ഭഗ്യരേഖ' എന്ന നാടകത്തിലെ കോമഡി നടനായിട്ടാണ്. താടി നീട്ടി പിടിച്ച് ചുണ്ട് കൂര്‍പ്പിച്ച്. 'ചെലക്കാതേ പോഡോ അവിടുന്ന്..' എന്ന ശശിയേട്ടന്റെ സൂപ്പര്‍ഹിറ്റ് ഡയലോഗ് അന്നും കൂടെയുണ്ട്. ശശിയേട്ടന്‍ മുത്തശ്ശനും ഞാന്‍ അദ്ധ്യേഹത്തിന്റെ കൊച്ചുമോനും ആയി അഭിനയിച്ച മാഹി എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് അധ്യേഹത്തെ അവസാനമായി കാണുന്നത്.

 kalinga-sasi

ഒരുപാട് സംസാരിച്ചു. 'എടോ.. ഒരു മനുഷ്യന്റെ മനസ്സ് ആര്‍ക്കും കാണണ്ടഡോ ഓന്റെ ചുറ്റുപാടുകളെ കുറിച്ചാണ് എല്ലാവരുടെയും ആവലാതി. 'കുറച്ചു നേരം മിണ്ടാതിരുന്നിട്ട് ഉറക്കെ ചിരിച്ചു..പിന്നെ പറഞ്ഞു; 'ചെലക്കാതെ പോവാന്‍ പറയെഡൗ' ഞാന്‍ അധ്യേഹത്തില്‍ നിന്ന് ആദ്യമായി കേട്ട അതെ ഡയലോഗ്! ചന്ദ്രകുമാര്‍ എന്ന ശശി കലിംഗക്ക്, ആദരാഞ്ജലികള്‍. എന്നും അനീഷ് കുറിച്ചു.

നാടക വേദിയില്‍ നിന്നുമാണ് കലിംഗ ശശി വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഇരുപത്തിയഞ്ച് വര്‍ഷത്തോളം നാടക രംഗത്ത് പ്രവര്‍ത്തിച്ചു. 1998 ല്‍ തകരച്ചെണ്ട എന്ന സിനിമയില്‍ ഒരു ആക്രി കച്ചവടക്കാരന്റെ വേഷത്തിലാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. സിനിമയില്‍ പിന്നീട് കാര്യമായി വേഷങ്ങളൊന്നും ലഭിക്കാതെ വന്നതിനാല്‍ നാടകത്തിലേക്ക് തിരിച്ച് പോയി.

 kalinga-sasi

മമ്മൂട്ടി നായകനായി അഭിനയിച്ച പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയാണ് പിന്നീട് അഭിനയിക്കുന്നത്. ശേഷം മമ്മൂട്ടിയ്‌ക്കൊപ്പം തന്നെ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് എന്ന സിനിമയില്‍ അഭിനയിച്ച് പ്രേക്ഷക പ്രശംസ സ്വന്തമാക്കി. സ്വതസിദ്ധമായ ഭാഷാശൈലിയാണ് ശശി കലിംഗയുടെ വിജയരഹസ്യം. ഇരുന്നൂറ്റിയമ്പതില്‍ പരം സിനിമകളില്‍ അഭിനയിച്ച ശശി കൂടുതലും ഹാസ്യ കഥാപാത്രങ്ങളിലാണ് കൈയടി വാങ്ങിയത്.

പുലിമുരുകന്‍, കസബ, ആമേന്‍, അമര്‍ അക്ബര്‍ അന്തോണി, ഇന്ത്യന്‍ റുപ്പി എന്നിങ്ങനെയുള്ള സിനിമകൡലെല്ലാം ശശിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതായിരുന്നു. ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന ചിത്രത്തിലാണ് അവസാം അഭിനയിച്ചത്. ഇന്ന് ഉച്ചയ്ക്ക് കുന്നമംഗലത്ത് വെച്ച് സംസ്‌കാര ചടങ്ങുകള്‍ നടത്തുമെന്നാണ് അറിയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X