'മോളെ കണ്ടിട്ട് രണ്ടര വർഷമായി... ബർത്ത് ഡെയ്ക്ക് മാത്രമാണ് ഞാൻ അവളെ വിളിക്കാറ്, അവൾ സന്തോഷമായി ഇരുന്നാൽ മതി'

മലയാളത്തിലെ സെലിബ്രിറ്റി ഫോട്ടോ​ഗ്രാഫേഴ്സിൽ പ്രധാനിയാണ് സംവിധായകൻ കൂടിയായ അനീഷ് ഉപാസന. നടൻ മോഹൻലാലിന്റെ ഒട്ടുമിക്ക ഫോട്ടോഷൂട്ടുകളും ചെയ്യുന്നത് അനീഷാണ്. മോഹൻലാലിന്റെ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ ബറോസിന്റെ പിന്നണിയിലും അനീഷ് പ്രവർത്തിച്ചിട്ടുണ്ട്. നീല​ഗിരിയിൽ ജനിച്ച് വളർന്ന അനീഷ് ​ഗോഡ്ഫാദേഴ്സ് ഇല്ലാതെയാണ് സിനിമാ മേഖലയിലേക്ക് എത്തിയത്. 2000 രൂപ മാസ ശമ്പളത്തിൽ സിനിമാ മാഗസീനുകളുടെ ഫാഷൻ ഫോട്ടോഗ്രാഫറായി തുടങ്ങിയ അനീഷ് ഉപാസന ഇന്ന് തിരക്കുള്ള സെലിബ്രിറ്റി ഫോട്ടോ​ഗ്രാഫറാണ്. മാറ്റിനിയാണ് അനീഷ് ആദ്യമായി സംവിധാനം ചെയ്തത്.

പിന്നീട് സെക്കന്റ്സ്, പോപ്കോൺ, ജാനകി ജാനേ തുടങ്ങിയ സിനിമകളും സംവിധാനം ചെയ്തു. നടി അഞ്ജലി നായരെ ആയിരുന്നു അനീഷ് വിവാഹം ചെയ്തത്. ഇരുവർക്കും പിറന്ന മകളാണ് എആർഎം, ഫീനിക്സ് തുടങ്ങിയ സിനിമകളിലൂടെ വിസ്മയിപ്പിക്കുന്ന പ്രകടം കാഴ്ചവെച്ച ബാലതാരം ആവണി. അനീഷുമായുള്ള ബന്ധം വേർപ്പെടുത്തിയശേഷം അഞ്ജലി മറ്റൊരാളെ വിവാഹം ചെയ്തു. ആ ബന്ധത്തിലും അഞ്ജലിക്ക് ഒരു പെൺകുഞ്ഞുണ്ട്.

Aneesh Upasana Daughter Aavni

ഇരുവരും വിവാഹമോചിതരായശേഷം അഞ്ജലിയുടെ സംരക്ഷണയിലാണ് മകൾ ആവണി. ഇപ്പോഴിതാ മകളെ കുറിച്ച് ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അനീഷ് ഉപാസന പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മകളെ പിറന്നാളിന് മാത്രമെ താൻ വിളിക്കാറുള്ളുവെന്നും കണ്ടിട്ട് രണ്ടര വർഷമായിയെന്നും അനീഷ് പറയുന്നു. മോളെ കണ്ടിട്ട് കുറേയായി. രണ്ടര വർഷമൊക്കെയായി.

ബർത്ത് ഡെയ്ക്ക് മാത്രമാണ് ഞാൻ അവളെ കോൺടാക്ട് ചെയ്യുക. അവൾ അങ്ങനെ ഫോണൊന്നും എടുക്കില്ല. ഏപ്രിൽ പത്തിനാണ് പിറന്നാൾ. അന്ന് അവൾ ഫോൺ എടുക്കും. ഞാൻ വിഷ് ചെയ്യും... കഴിഞ്ഞു. പിന്നെ അടുത്ത ഒരു കൊല്ലം വെയിറ്റ് ചെയ്യണം സംസാരിക്കണമെങ്കിൽ. നമ്മളങ്ങോട്ട് പോകുമ്പോൾ അവർ ഡിസ്റ്റർബ്ഡാണെങ്കിൽ നമ്മൾ അങ്ങോട്ടെന്നല്ല എങ്ങോട്ടും പോകാതിരിക്കുന്നതാണ് നല്ലത്.

അവരിപ്പോൾ നല്ല ഹാപ്പിയായിട്ട് പോകുന്നുണ്ട്. അവർ ഹാപ്പിയായി പോകുന്നതുകൊണ്ട് മകളും ഓക്കെയാണ്. അവൾ സിനിമയിലൊക്കെ അഭിനയിക്കുന്നുണ്ട്. പിന്നെ നമ്മൾ അങ്ങോട്ട് പോയാൽ ചിലപ്പോൾ അത് ഒരു അധിക പറ്റാകും... ഡിസ്റ്റർബ്ഡാകും. ചുമ്മാ എന്തിനാണ് അതൊക്കെ... അവരും നന്നായി ഇരിക്കുന്നു... ഞാനും ഇവിടെ നന്നായി ഇരിക്കുന്നു. കുറച്ചാകുമ്പോൾ വരണമെങ്കിലും കാണണമെങ്കിലും ഞാൻ ഇവിടെയുണ്ടല്ലോ.

ഡോർ തുറന്നാണ് കിടക്കുന്നത് എപ്പോൾ വേണമെങ്കിലും ഇങ്ങോട്ട് വരാം. ആവണി എന്നുള്ള പേര് മകൾ‌ക്കിട്ടത് സുരേഷ്​ ​ഗോപി ചേട്ടനാണ്. ഞങ്ങൾ വേറെ കുറേപ്പോരൊക്കെ നോക്കി കുറച്ച് ലിസ്റ്റൊക്കെയായി ചേട്ടന്റെ അടുത്ത് പോയി. സുരേഷേട്ടൻ അഞ്ജലിയുടെ ഫാമിലി ഫ്രണ്ടാണ്. അങ്ങനെയാണ് എനിക്ക് പരിചയം. കോടീശ്വരൻ നടക്കുന്ന സമയമാണ്.

Aneesh Upasana Daughter Aavni

അങ്ങനെ അദ്ദേഹത്തിന് അടുത്ത് പോയി പേരുകൾ പറഞ്ഞപ്പോൾ ആവണിയെന്ന് വെച്ചാൽ മതിയെന്ന് അ​ദ്ദേഹം പറഞ്ഞു. എന്നെ കാണമെന്നുള്ള ആ​ഗ്രഹം മകൾക്കുണ്ടോയെന്ന് എനിക്ക് അറിയില്ല. ചിലപ്പോൾ ഇല്ലായിരിക്കാം. അല്ലെങ്കിൽ ഞാൻ ഇവിടെ ഇല്ലെന്നാകും പറഞ്ഞിട്ടുണ്ടാവുക... എനിക്ക് അറിയില്ല എന്താണ് സംഭവമെന്ന്.

വർഷത്തിൽ ഒരിക്കലാണ് വിളിക്കാറ്. ആ ‍ഡേറ്റ് കഴിഞ്ഞ് പിന്നെ വിളിച്ചാൽ അവർ ഫോണെടുക്കാറില്ല. ആവണിക്ക് ഫോണുണ്ടെന്നാണ് ഞാൻ കേട്ടത്. പിന്നെ ഞാൻ നോക്കിയപ്പോൾ അവരൊക്കെ ഹാപ്പിയായിട്ടാണ് പോകുന്നത്. സോഷ്യൽമീഡിയയിലാണ് കാണാൻ പറ്റുന്നത്.

അവർ നന്നായിട്ടാണ് പോകുന്നത്. അതിന്റെ ഇടയിൽ എന്റെ ഫോൺ എന്താണ് എടുക്കാത്തതെന്ന് ചോദിച്ച് തർക്കം കൂട്ടുന്നതിനേക്കാൾ നല്ലത്... ഞാൻ ഇവിടെയുണ്ടെന്ന് അവർക്ക് അറിയാമല്ലോ. അവർ എപ്പോഴെങ്കിലും വിളിച്ചോളും. ഞാൻ മൊത്തത്തിൽ ഈ പ്രശ്നങ്ങൾക്ക് പോകാത്തൊരാളാണ്. മാറി നിൽക്കും. എന്തിനാണ് ഡിസ്റ്റർബ് ചെയ്യുന്നത്.

നന്നായിട്ട് പോകുന്ന ഒരു ഫാമിലിയുടെ ഇടയിൽ ഞാൻ പോയി ബഹളം ഉണ്ടാക്കിയാൽ അത് മൊത്തത്തിൽ താളം തെറ്റും. അത് കുഞ്ഞിനും വലിയ ബു​ദ്ധിമുട്ടാകും. വരാന്ന് പറയാറുണ്ട്... പക്ഷെ വരാറില്ല. അതിലൊന്നും പരാതിയില്ല. ഓക്കെയാണ്.... മറ്റൊരു വിവാഹം എന്നതിനെ കുറിച്ച് അമ്മ എപ്പോഴും പറയാറുണ്ട്. അതുകൊണ്ട് ഇപ്പോൾ അമ്മയുടെ അടുത്ത് പോകാറില്ല. വീട്ടിൽ ഓപ്പൺ കിച്ചണായതുകൊണ്ട് അമ്മ ഇങ്ങോട്ട് വരാറുമില്ലെന്നുമാണ് മകളെ കുറിച്ച് സംസാരിക്കവെ അനീഷ് ഉപാസന പറഞ്ഞത്.

More from Filmibeat

Read more about: aneesh upasana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X