'അനുഷ്കയുടെ കുട്ടിക്കാലം എന്ന രീതിയിൽ ഈ ഫോട്ടോ പ്രചരിച്ചപ്പോൾ ഞാൻ തകർന്നുപോയി... പക്ഷെ പ്രതികരിക്കാൻ പോയില്ല'

മലയാളത്തിലും തമിഴിലും മികച്ച ഒരു പിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയനടിയായി മാറിയ താരമാണ് അഞ്ജലി നായർ. ടെലിവിഷൻ ഷോ ആങ്കറിങ്, മോഡലിങ് എന്നീ മേഖലകളിൽ നിന്നാണ് അഞ്ജലി നായർ സിനിമയിലേക്കെത്തുന്നത്. മുപ്പത്തിയാറുകാരിയായ താരം ചിറ്റ എന്ന സിദ്ധാർത്ഥിന്റെ തമിഴ് ചിത്രത്തിൽ അഭിനയിച്ചശേഷം തമിഴിലും ഏറെ തിരക്കുള്ള അഭിനേത്രിയായി മാറി കഴിഞ്ഞു. അഞ്ജലി അഭിനയിച്ച മലയാള സിനിമകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ഒന്ന് ദൃശ്യം 2 ആയിരുന്നു.

കൊച്ചാൾ, മണിയറയിലെ അശോകൻ, വികൃതി, ഒപ്പം തുടങ്ങി നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള അഞ്ജലി മാനത്തെ വെള്ളിത്തേര് എന്ന ചലച്ചിത്രത്തിൽ ബാലതാരമായാണ് അഭിനയിച്ച് തുടങ്ങുന്നത്. സിനിമയ്ക്ക് പുറമെ നിരവധി ഷോട്ട് ഫിലിമുകളിലും പരസ്യ ചിത്രങ്ങളിലും അ‍ഞ്ജലി അഭിനയിച്ചിട്ടുണ്ട്.

Aneesh Upasana Daughter

ഇത്രയും കാലത്തെ സിനിമാ ജീവിതത്തിനിടയിൽ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരമടക്കം നിരവധി അം​ഗീകാരങ്ങളും താരത്തിന് ലഭിച്ചിട്ടുണ്ട്. അഞ്ജലിയുടെ ആദ്യ വിവാഹം സംവിധായകനും സെലിബ്രിറ്റി ഫോട്ടോ​ഗ്രാഫറുമായ അനീഷ് ഉപാസനയുമായിട്ടായിരുന്നു. മോഹൻലാൽ, ജയസൂര്യ, ദിലീപ് തുടങ്ങി മലയാള സിനിമയിലെ സൂപ്പർ താരങ്ങളുടെയെല്ലാം ഫോട്ടോഷൂട്ടുകൾ മിക്കപ്പോഴും പകർ‌ത്താറുള്ളത് അനീഷാണ്.

നാലോളം സിനിമകളും സംവിധാനം ചെയ്തിട്ടുള്ള അനീഷ് മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭം ബറോസിന്റെ പിന്നണിയിലും പ്രവർത്തിച്ചിട്ടുണ്ട്. 2011ൽ ആയിരുന്നു അ‍ഞ്ജലിയുടേയും അനീഷിന്റെയും വിവാഹം. ശേഷം ഇരുവർക്കും ആവണി എന്നൊരു മകൾ പിറന്നു. പിന്നീട് വ്യക്തിപരമായ കാരണങ്ങളാൽ ഇരുവരും വേർപിരി‍ഞ്ഞു. വിവാഹമോചനം നേടിയശേഷം മകളുടെ സംരക്ഷണ ചുമതല അ‍ഞ്ജലിക്കാണ്.

പിറന്നാൾ ദിവസം ആശംസകൾ നേരാൻ മാത്രമാണ് അനീഷ് മകളെ വിളിക്കാറുള്ളത്. രണ്ടര വർഷമായി മകളെ നേരിട്ട് കണ്ടിട്ട് എന്നാണ് പുതിയ അഭിമുഖത്തിൽ അനീഷ് പറഞ്ഞത്. അടുത്തിടെയാണ് അനീഷ് കൊച്ചിയിലെ പുതിയ ഫ്ലാറ്റിലേക്ക് താമസം മാറിയത്. ഫോട്ടോ​ഗ്രാഫറായതുകൊണ്ട് തന്നെ ഫ്ലാറ്റിൽ ഏറെയും മകൾ ആവണി ഒപ്പമുണ്ടായിരുന്നപ്പോൾ പകർത്തിയ ചിത്രങ്ങൾക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

അക്കൂട്ടത്തിൽ മാസ്റ്റർ ബെഡ്റൂമിലുള്ള മകളുടെ ഏഴ് മാസം മാത്രം പ്രായമുള്ളപ്പോഴുള്ള ഫോട്ടോയുമുണ്ട്. മഞ്ഞ നിറത്തിലുള്ള ഉടുപ്പിട്ട് ആദ്യമായി വന്ന നാല് പല്ലുകൾ കാട്ടി ചിരിക്കുന്ന ആവണിയാണ് വർഷങ്ങൾ‌ പഴക്കമുള്ള ഫോട്ടോയിലുള്ളത്. ആ ഫോട്ടോയെ കുറിച്ചുള്ള ഒരു രസകരമായ കഥയും ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ പുതിയ അഭിമുഖത്തിൽ അനീഷ് പങ്കിട്ടു.

Aneesh Upasana Daughter

അനുഷ്കയുടെ കുട്ടിക്കാലം എന്ന തലക്കെട്ടോടെ മകളുടെ ഈ ഫോട്ടോ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നുവെന്നാണ് അനീഷ് പറഞ്ഞത്. മകൾക്ക് ഏഴോ, എട്ടോ മാസം മാത്രം പ്രായമുള്ളപ്പോഴുള്ള ഫോട്ടോയാണിത്. ഇത് ഒരിക്കൽ സോഷ്യൽമീഡിയയിൽ അനുഷ്കയുടെ ചെറുപ്പകാലം കണ്ടോയെന്ന് ചോദിച്ച് വന്നു. അത് കണ്ടതും ഞാൻ തകർന്നുപോയി.

പക്ഷെ ഞാൻ പ്രതികരിക്കാനൊന്നും പോയില്ല. അനുഷ്ക എന്ന പേരിനൊപ്പമാണ് ഫോട്ടോ പ്രത്യക്ഷപ്പെട്ടത് എന്നതുകൊണ്ട് തന്നെ ഭയങ്കര വൈറലായി എന്നാണ് അനീഷ് പറഞ്ഞത്. അച്ഛന്റെയും അമ്മയുടേയും പാത പിന്തുടർന്ന് മകൾ ആവണിയും സിനിമയിലേക്ക് അരങ്ങേറി കഴിഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ അജു വർ​ഗീസ് ചിത്രം ഫീനിക്സ് സിനിമയിൽ പ്രകടനം കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചത് ആവണിയായിരുന്നു.

അ‍ഞ്ച് സുന്ദരികൾ എന്ന സിനിമയിൽ തൊട്ടിലിൽ കിടക്കുന്ന കുട്ടിയായി അഭിനയിച്ചുകൊണ്ടായിരുന്നു ആവണിയുടെ അഭിനയത്തിലേക്കുള്ള അരങ്ങേറ്റം. സന്തോഷം, പെൻഡുലം, രണ്ടാം പകുതി, മണൽ പക്ഷികൾ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ആവണി. അവസാനം റിലീസ് ചെയ്ത ആവണിയുടെ സിനിമ അജയന്റെ രണ്ടാം മോഷണമാണ്. കൃഷി ഷെട്ടിയുടെ കുട്ടിക്കാലമാണ് ആവണി അവതരിപ്പിച്ചത്.

More from Filmibeat

Read more about: aneesh upasana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X