മോഹന്‍ലാലിന്റെ നിഴല്‍ പോലെ കൂടെയുള്ള ആള്‍; എന്റെ കുട്ടികള്‍ എന്നല്ലാതെ സാര്‍ അവരെ വിളിക്കില്ല, അനീഷ് ഉപാസന

മലയാള സിനിമയുടെ താരരാജാവായി വാഴുകയാണ് മോഹന്‍ലാല്‍. നൂറ് കോടി ക്ലബ്ബിലും ഇരുന്നൂറ് കോടി ക്ലബ്ബിലുമൊക്കെ സിനിമകളെത്തിച്ച് ആരാധകരുടെ മനംകവരാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ലാലേട്ടാ എന്നുള്ള വിളിയില്‍ എന്താ മോനെ എന്നായിരിക്കും തിരിച്ചുള്ള മറുപടി. അതിപ്പോള്‍ കൂടെ ജോലിയ്ക്ക് നല്‍ക്കുന്നവര്‍ മുതല്‍ ആരാധകരെ പോലും അങ്ങനെയാണ്. പ്രണവ് മോഹന്‍ലാലും വിസ്മയ മോഹന്‍ലാലും എന്നിങ്ങനെ രണ്ട് മക്കളാണ് താരത്തിന് ഉള്ളതെങ്കിലും ഏത് സമയത്തും എന്തിനും തയ്യാറായി കുറേ കുട്ടികള്‍ കൂടെയുണ്ട് എന്നതാണ് ശ്രദ്ധേയം.

അങ്ങനെ മോഹന്‍ലാലിന്റെ കൂടെയുള്ള കുട്ടികളെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന. താരരാജാവിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ലിജുവിനെയും ഒപ്പമുള്ളവരെ കുറിച്ചുമാണ് സംവിധായകന്‍ പറഞ്ഞത്. 'എന്റെ കുട്ടികള്‍ എവിടേ എന്നല്ലാതെ സാര്‍ ഇതുവരെ അവരെ അന്വേഷിക്കുന്നത് ഞാന്‍ കേട്ടിട്ടില്ലെന്നാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ അനീഷ് പങ്കുവെക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

 ലാല്‍ സാറിന്റെ കുട്ടികള്‍..

ലാല്‍ സാറിന്റെ കുട്ടികള്‍..

ലിജൂ.... ലാല്‍ സാര്‍ ഈ നീട്ടിവിളി തുടങ്ങിയിട്ട് വര്‍ഷം കുറച്ചായി. സാറിന്റെ പേര്‍സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് മാത്രമല്ല ലിജു, ലാല്‍ സാറിന്റെ ഓരോ നോട്ടവും എന്തിനാണെന്ന് മനസ്സിലാക്കാന്‍ കഴിവുള്ള ഒരു സഹായി കൂടിയാണ്. സാറിന്റെ നീട്ടിവിളി കേള്‍ക്കുമ്പോള്‍ പറന്ന് വരുന്ന ലിജു അണ്ണനെ ഞാന്‍ കാണാന്‍ തുടങ്ങിയത് ബാബാ കല്യാണി മുതലാണ്. അന്ന് മുതല്‍ ഇന്ന് വരെ സാറിന്റെ നിഴല്‍ പോലെ ലിജു അണ്ണന്‍ ഉണ്ട്.
കൂട്ടത്തില്‍ ആരുടെ പേര് വിളിച്ചാലും ആദ്യം വിളി കേള്‍ക്കുന്നത് ലിജു അണ്ണനായിരിക്കും.

ലിജു അണ്ണന്റെ വാക്കുകളില്‍ പറഞ്ഞറിയിക്കാനാവാത്ത ബഹുമാനം ഉണ്ടായിരുന്നു

'ലിജു...' 'റെഡി സാര്‍...' അതേ, സാറിന് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത്. അതാണ് ഞാന്‍ 'റെഡി സാര്‍'എന്ന് പറയുന്നത്. 'ലിജു അണ്ണന്റെ വാക്കുകളില്‍ പറഞ്ഞറിയിക്കാനാവാത്ത ബഹുമാനം ഉണ്ടായിരുന്നു. മാത്രമല്ല ഇവരൊക്കെ എത്ര ലേറ്റ് ആയി പോയാലും സാറിനൊപ്പം കൃത്യമായി ലൊക്കേഷനില്‍ വന്നിറങ്ങുന്നതും കാണാറുണ്ട്. ഇത് ഒരു ദിവസം രണ്ട് ദിവസം ആണെങ്കില്‍ ഓക്കേ എന്ന് വെക്കാം. പക്ഷേ ഇത് മാസങ്ങളോളമാണ് ഓരോ സിനിമയും. പല നാടുകളില്‍, പല കാലാവസ്ഥകളില്‍,

നീ എന്തിനാ ഇത്രയും പണിയെടുക്കുന്നത്? നമുക്കതിന്റെ ആവശ്യമുണ്ടോ? അപ്പന്റെ ചോദ്യത്തെക്കുറിച്ച് ടൊവിനോ

ലാൽ സാറിന്റെ കൂടെ എല്ലാം ജോലിയും ചെയ്യാനാണ് ഇഷ്ട്ടം

ഇതിനിടയ്‌ക്കെല്ലാം ലാല്‍ സാറിനെ കാണാന്‍ പലരും വരാറുണ്ട്. അവരെയെല്ലാം കൃത്യമായി കെയര്‍ ചെയ്യാനും ലിജു അണ്ണന് അറിയാം. ഒരിക്കല്‍ ഞാന്‍ ലിജു അണ്ണനോട് ചോദിച്ചു. അണ്ണന്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അല്ലേ? അപ്പോ എന്നോട് പറഞ്ഞു. 'അളിയാ എന്റെ ജോലി മേക്കപ്പ് ആണെങ്കിലും എനിക്ക് സാറിന്റെ കൂടെ എല്ലാം ജോലിയും ചെയ്യാനാണ് ഇഷ്ട്ടം. അതെനിക്ക് അദ്ദേഹത്തോടുള്ള ആരാധനയും ബഹുമാനവുമാണ്. സാറിന് ഒന്നിനും ഒരു തടസ്സവും ഉണ്ടാവാന്‍ പാടില്ല. അപ്പോഴേക്കും ലാല്‍ സാറിന്റെ വിളി വന്നു.

Recommended Video

മമ്മൂക്കയുടെ ഭീഷ്മപർവം ഫ്ലോപ്പ് ആവുമോ? വൈറൽ സന്തോഷ് പറയുന്നു | FilmiBeat Malayalam
എന്റെ കുട്ടികള്‍ എവിടേ എന്നല്ലാതെ സാര്‍ ഇതുവരെ അവരെ അന്വേഷിക്കാറില്ല

ലിജൂ... റെഡി സാര്‍. ലിജു അണ്ണന്‍ പറഞ്ഞത് സത്യമാണ്. ലാല്‍ സാറിന്റെ കൂടെ നില്‍ക്കുമ്പോള്‍ കിട്ടുന്ന ഒരു വൈബ് ഉണ്ട്. എല്ലാവരെയും നോക്കി സ്‌നേഹത്തോടെയുള്ള ഒരു ചിരിയുണ്ട്. എന്തൊരു ചേലാണതിന്. 'എന്റെ കുട്ടികള്‍ എവിടേ എന്നല്ലാതെ സാര്‍ ഇതുവരെ അവരെ അന്വേഷിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. ഈ കൂട്ടത്തില്‍ കുറേ കുട്ടികള്‍ ഉണ്ട്. മുരളിയേട്ടന്‍.. ബിജേഷ്.. സജീവ്.. റോബിന്‍.. റോയ്.. etc..

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X