കുഞ്ഞ് വയറ്റിൽ വെച്ച് മരിച്ചു, അറിഞ്ഞത് മൂന്ന് ദിവസത്തിന് ശേഷം; ജീവിത കഥ പറഞ്ഞ് നടി സുഗുണ
2010 ൽ പുറത്തിറങ്ങിയ അങ്ങാടി തെരു എന്ന സിനിമയിൽ അഭിനയിച്ച അഭിനേതാക്കളെയെല്ലാം ഇന്നും പ്രേക്ഷകർ ഓർക്കുന്നുണ്ട്. നായികയായ അഞ്ജലിയെ തേടി പിന്നീട് നിരവധി അവസരങ്ങളെത്തി. നായകൻ മഹേഷിന് പക്ഷെ അവസരങ്ങൾ കുറഞ്ഞു. ചിത്രത്തിൽ പ്രധാന വേഷം ചെയ്ത മറ്റൊരു നടിയാണ് സുഗുണ നാഗരാജൻ. സോഫിയ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നടി അവതരിപ്പിച്ചത്. അങ്ങാടിതെരുവിൽ സഹസംവിധായകനായി പ്രവർത്തിച്ച നാഗരാജനെയാണ് സോഫിയ വിവാഹം ചെയ്തത്.
നടി എന്നതിനപ്പുറം ഒരു ബ്യൂട്ടിപാർലർ ഉടമയുമാണ് സുഗുണ ഇന്ന്. ഒരു തമിഴ് മീഡിയയക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് സുഗുണ. സൗന്ദര്യമില്ലെന്ന തോന്നിൽ പണ്ട് തനിക്ക് ഉണ്ടായിരുന്നെന്ന് സുഗുണ തുറന്ന് പറഞ്ഞു. പയ്യൻമാരെല്ലാം എന്റെ അനിയത്തിക്ക് പിറകെയായിരുന്നു. പക്ഷെ എന്റെ പിന്നാലെ ഒരാൾ പോലും ഉണ്ടാകില്ല, അതെനിക്ക് വിഷമമുണ്ടാക്കി.

നാട്ടിലൊക്കെ പോയാൽ എന്നെ മാറ്റി നിർത്തി അനിയത്തിക്ക് കല്യാണ ആലോചന വരും. അതെനിക്ക് വളരെ വിഷമം ഉണ്ടാക്കി. എന്നെ കാണാൻ ഭംഗിയില്ല എന്ന് കരുതി. ഭർത്താവ് വന്ന ശേഷമാണ് ഈ വിഷമമെല്ലാം മാറിയതെന്ന് നടി പറയുന്നു. അദ്ദേഹം എന്റെ ജീവിതത്തിൽ വന്ന ശേഷം ഞാനൊരു ദേവതയാണെന്ന് തോന്നി. ഞാൻ സാരി ധരിക്കുന്നത് അദ്ദേഹം ഇഷ്ടമാണ്. ഞാൻ സാരി ധരിച്ച് പൂവ് ചൂടിയപ്പോൾ നന്നായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എന്നെക്കുറിച്ചും ഇങ്ങനെ ഒരാൾ പറഞ്ഞല്ലോ എന്ന് തോന്നി. ഒരു സന്തോഷത്തിനപ്പുറം അവരോട് ഒരു താൽപര്യമാെന്നും അന്ന് തോന്നിയിരുന്നില്ല. ഷൂട്ടിംഗിനിടെ തമ്മിൽ പതിയെ അടുക്കുകയായിരുന്നെന്നും സുഗുണ പറയുന്നു. ഭർത്താവിനെ പോലെ നല്ലൊരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. എനിക്ക് അദ്ദേഹത്തോട് സ്നേഹം തോന്നാൻ കാരണം നമ്മളോട് സ്നേഹത്തിൽ ഒരുപാട് നല്ല കാര്യങ്ങൾ പറഞ്ഞ് തരുമായിരുന്നു. എന്താണ് ഇവിടെ നിൽക്കുന്നത്. അഞ്ജലി അഭിനയിക്കുന്നത് പോയി നോക്കൂ എന്ന് പറയും.

ആദ്യമാെക്കെ എനിക്ക് ദേഷ്യം. എന്താണ് ഈ മനുഷ്യൻ എപ്പോഴും എന്തെങ്കിലുമൊക്കെ പറഞ്ഞ് കൊണ്ടിരിക്കുന്നു എന്ന് തോന്നി. പിന്നീട് ചില കാര്യങ്ങൾ നമ്മൾക്കായി ചെയ്യുമ്പോൾ ഇത്രയും നല്ല മനുഷ്യനാണല്ലോ എന്ന് തോന്നിയെന്നും സുഗണ ഓർത്തു. അദ്ദേഹത്തിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ സിനിമയായിരുന്നു. വളരെ ആത്മാർത്ഥത കാണിക്കും. ഞങ്ങൾ പുറത്ത് പോയി അധികം കറങ്ങിയിട്ടൊന്നുമില്ലെന്നും നടി പറയുന്നു. ബ്യൂട്ടി പാർലർ തുടങ്ങിയതിനെ പിന്നിലെ കഥയും സുഗുണ പങ്കുവെച്ചു.
ഗർഭിണിയായി എട്ടാം മാസം എനിക്ക് അബോർഷനായി. കുഞ്ഞ് വയറ്റിൽ വെച്ച് മരിച്ചു. ഇതറിഞ്ഞില്ല മൂന്ന് ദിവസം കഴിഞ്ഞാണ് ആശുപത്രിയിൽ പോയത്. അപ്പോൾ ഞാൻ ബ്യൂട്ടീക് നടത്തുന്നുണ്ടായിരുന്നു. ഒന്നും വേണ്ട, നീ വീട്ടമ്മമായിരുന്നാൽ മതിയെന്ന് ഭർത്താവ് പറഞ്ഞു. പിന്നീട് മകൻ ജനിച്ചു. ഞാൻ ഒന്നിനും കൊള്ളില്ലെന്ന തോന്നൽ പിന്നീടെനിക്ക് വന്നു.
ഒരു പേപ്പറിൽ എന്റെ സ്വപ്നങ്ങളെല്ലാം എഴുതി നോട്ടീസ് ബോർഡിൽ ഒട്ടിച്ചു. മേക്കപ്പ് ക്ലാസുകളിൽ പങ്കെടുത്തു. തന്റെ സ്വപ്നങ്ങൾ നേടിയെടുക്കാൻ ഇതിലൂടെ സാധിച്ചെന്നും സുഗണ വ്യക്തമാക്കി. ആദ്യത്തെ കുഞ്ഞ് വയറ്റിൽ വെച്ച് മരിച്ചപ്പോഴുള്ള മാനസികാവസ്ഥയെക്കുറിച്ചും സംസാരിച്ചു. ഡോക്ടർ ഇക്കാര്യം പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
കുഞ്ഞ് അനങ്ങുന്നത് പോലെ തോന്നി. കുഞ്ഞിനെ എന്നെ കാണിക്കാതെ ഒന്നും ചെയ്യരുതെന്ന് ഭർത്താവിനോട് പറഞ്ഞു. എല്ലാവരും കുഞ്ഞിനെ എന്നെ കാണിക്കരുതെന്നാണ് പറഞ്ഞത്. എന്നാൽ ഭർത്താവ് സമ്മതിച്ചില്ല. കുഞ്ഞിനെ കാണിച്ചില്ലെങ്കിലാണ് അവൾ വിഷമിക്കുകയെന്ന് പറഞ്ഞു. പക്വതയോടെയാണ് ഭർത്താവ് ആ വിഷമഘട്ടത്തെ പക്വതയോടെ കൈകാര്യം ചെയ്തെന്നും സുഗുണ ഓർത്തു.


Click it and Unblock the Notifications











