For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമ റിലീസ് ആകുമ്പോള്‍ അച്ഛന്‍ ആശുപത്രിയിലാണ്, പിതാവിന്റെ വിയോഗത്തെ കുറിച്ച് ശ്രുതി ജയന്‍

  |

  ചെറിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് ശ്രുതി ജയന്‍. അങ്കമാലി ഡയറീസിലൂടെയാണ് കരിയര്‍ ആരംഭിക്കുന്നത്. ഈ സിനിമയ്ക്ക് ശേഷം ശ്രുതിയെ തേടി നിരവധി ചിത്രങ്ങള്‍ എത്തുകയായിരുന്നു. 2021 ല്‍ പുറത്ത് ഇറങ്ങിയ എല്ലാം ശരിയാവും ആണ് ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ ചിത്രം.

  സുഹൃത്തുക്കളെ സോഷ്യല്‍ മീഡിയയില്‍ നിന്ന് ബ്ലോക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്, ചന്ദ്രയും ടോഷും പറയുന്നു

  സഖാഖ് അജിത എന്ന കഥാപാത്രത്തെയാണ ശ്രുതി അവതരിപ്പിച്ചത്. നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സഖാവ് അജിത തനിക്ക് ഒരുപാട് സ്‌പെഷ്യല്‍ ആണ് എന്നാണ് നടി പറയുന്നത്. നാന ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഒപ്പം തന്നെ സിനിമ കാണാന്‍ കഴിയാതെ അച്ഛന്‍ യാത്രയായതിനെ കുറിച്ചും പറയുന്നുണ്ട്.

  നാഗവല്ലിയെ മറക്കാന്‍ അവര്‍ ഒരിക്കലും അനുവദിക്കില്ല; അനുഭവം പറഞ്ഞ് ശോഭന, അതൊരു ബഹുമതിയാണ്...

  സഖാവ് അജിത എനിക്ക് ഒരുപാട് സ്‌പെഷ്യലാണ് ആണെന്നാണ് ശ്രുതി പറയുന്നത്. വലിയൊരു പിന്തുണയോടുകൂടി സിനിമയില്‍ എത്തിയ ഒരാളൊന്നുമല്ല ഞാന്‍. അഭിനേത്രി എന്ന നിലയില്‍ പലരും എന്നെ അംഗീകരിച്ചിട്ടുണ്ടായിരുന്നില്ല. എന്നാല്‍ എല്ലാം ശരിയാവും എന്ന ചിത്രത്തിലെ സഖാവ് അജിതയെ കണ്ട് എനിക്ക് അടുത്തുനില്‍ക്കുന്ന പലരും എന്നെ അംഗീകരിച്ചുതുടങ്ങി. പക്ഷേ ഒരു സങ്കടമുള്ളത് അച്ഛന്(ജയന്‍-സംഗീതജ്ഞനായിരുന്നു) സിനിമ കാണാന്‍ കഴിഞ്ഞില്ല എന്ന് മാത്രമേയുള്ളൂ. സിനിമ റിലീസാവുമ്പോള്‍ അച്ഛന്‍ ഹോസ്പിറ്റലിലാണ്. കസിന്‍ സിനിമാതീയേറ്ററില്‍ പോയി കണ്ടിട്ട് അതിലെ എന്റെ ഒരു ചെറിയ ഭാഗം ഫോട്ടോ എടുത്തു അച്ഛനെ കാണിച്ചിരുന്നു. സന്തോഷം കൊണ്ട് അച്ഛന്റെ കണ്ണുനിറയുന്നത് കണ്ടു. അതില്‍പരം എനിക്ക് എന്താണ് നേടാനുള്ളത്.

  അച്ഛനെ കുറിച്ചും താരം വാചാലയാവുന്നുണ്ട്. അച്ഛന്‍ എന്റെ ജീവിതത്തിലെ ഗുരുവും മെന്ററുമൊക്കെയായിരുന്നു. അച്ഛന്റെ മരണത്തിന്റെ വേദനയില്‍ നിന്ന് കരകയറാന്‍ സിനിമ സഹായിച്ചിട്ടുണ്ട്. ഞാന്‍ ഒരു നര്‍ത്തകിയാണ്. നൃത്തം ചെയ്യുമ്പോള്‍ എന്നിലേക്ക് എത്തുന്ന ഊര്‍ജ്ജം പലപ്പോഴും എന്റെ ജീവിതത്തിന്റെ ഇന്ധനമായിട്ടുണ്ട്. അതുപോലെ ഒരു ആര്‍ട്ടാണ് സിനിമയും. നൃത്തത്തില്‍ ഒരാളുടെ ഊര്‍ജ്ജമാണെങ്കില്‍ സിനിമയില്‍ ഒരുപാട് പേരുടെ ഊര്‍ജ്ജമാണ്. അതുകൊണ്ടുതന്നെ അത് കൂടുതല്‍ സന്തോഷം നല്‍കും സംതൃപ്തിയും നല്‍കുമെന്നും ശ്രുതി പറയുന്നു.

  നൃത്ത വേദിയില്‍ നിന്നാണ് സിനിമയില്‍ എത്തുന്നത്. ചെറുപ്പ മുതല്‍ ആത്മാവ് പോലെ നൃത്തം ഉണ്ട്. 2006 മുതല്‍ 2016 വരെ തമിഴ്‌നാട്ടിലെ കലാക്ഷേത്രത്തില്‍ പഠിച്ചു. അവിടെ സിനിമയും സിനിമക്കാരിയും ഒന്നുമില്ല. പഠനം പൂര്‍ത്തിയാക്കി നാട്ടില്‍ എത്തിയപ്പോള്‍ സ്റ്റേജ് പ്രോഗ്രാമുകളിലിും നാടകത്തിലും അഭിനയിച്ചു. അതുമായി മുന്നോട്ട് പോകുമ്പോഴാണ് അങ്കമാലി ഡയറീസ് സിനിമയില്‍ അവസരം ലഭിക്കുന്നത്.ഓഡീഷന്‍ വഴിയാണ സിനിമയില്‍ അവസരം ലഭിക്കുന്നത്. അങ്കമാലി ഡയറീസ് കഴിഞ്ഞപ്പോള്‍ സിനിമയോട് കൂടുതല്‍ അടുക്കുകയായിരുന്നു എന്നും താരം കൂട്ടിച്ചേര്‍ത്തു.

  Recommended Video

  ഇത്രേം അപ്ഡേറ്റഡ് ആയ നടനില്ല, എന്റെ ടെക്സ്റ്റ്ബുക്കാണ് മമ്മൂക്ക | FIlmiBeat Malayalam

  അന്യഭാഷ ചിത്രങ്ങളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. തെലുങ്കിലും തമിഴിലും, ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്. ബോളിവുഡില്‍ രാജേഷ് ടച്ച്വര്‍ സാറിന്റെ ദാഹിനി എന്ന ചിത്രത്തില്‍ അഭിനയിച്ചു. തന്നിഷ്താ ചാറ്റര്‍ജി മാമും ജെ.ഡി. ചക്രവര്‍ത്തി സാറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മന്ത്രവാദിനി വേട്ടയില്‍ ഇരയാക്കുന്ന സ്ത്രീകളുടെ കഥ പറയുന്ന ചിത്രമാണ്. പത്തു പന്ത്രണ്ട് ദിവസത്തെ ഷൂട്ടായിരുന്നു. കാട്ടിലായിരുന്നു ചിത്രീകരണം. ഞാന്‍ വളരെ വര്‍ക്ക്‌ഹോളിക്കായ ഒരാളാണ്. അതുകൊണ്ടുതന്നെ ഓടാന്‍ പറഞ്ഞാലും ചാടാന്‍ പറഞ്ഞാലും ചെളിയില്‍ വീഴാന്‍ പറയുമ്പോഴൊന്നും ഒരു പ്രശ്‌നവുമില്ലായിരുന്നു. ബോളിവുഡില്‍ പ്രമുഖരായവര്‍ക്കൊപ്പം അഭിനയിക്കുക എന്നതുതന്നെ ഭാഗ്യമായാണ് കാണുന്നത്. എന്തൊരു സിംപിളായ വ്യക്തിത്വം ഉള്ളവരാണ്. സിനിമയോട് അത്രയും കമ്മിറ്റഡായി നില്‍ക്കുന്ന അവരെ കണ്ട് ഒരുപാട് പഠിക്കാനുണ്ടെന്നും താരം പറഞ്ഞു.

  Read more about: actress
  English summary
  Angamaly Dairies Fame Sruthy Jayan opens Up About Her Movie Career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X