നടൻ ആന്റണി വർഗീസും അനീഷയും വിവാഹിതരായി; ചിത്രങ്ങൾ വൈറൽ

അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ നടാണ് ആന്റണി വര്‍ഗീസ്. 2017 ൽ പുറത്ത് ഇറങ്ങിയ അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ താരം പ്രേക്ഷകരുടെ പ്രിയങ്കരനാവുകയായിരുന്നു. ചിത്രത്തിലെ കഥാപാത്രമായ പെപ്പേ എന്ന പേരിലൂടെയാണ് അറിയപ്പെടുന്നത്. ചെറിയ സമയം കൊണ്ട് തന്നെ താരം പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പെപ്പേ വിവാഹിതനായിരിക്കുകയാണ്. അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു. അങ്കാലിയിൽ വെച്ചാണ് വിവാഹം നടന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. വിവാഹ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. താരങ്ങൾക്ക് ആശംസ നേർന്ന് ആരാധകരും സുഹൃത്തുക്കളും രംഗത്ത് എത്തിയിട്ടുണ്ട്.

 വധു അനീഷ

നേരത്തെ തന്നെ താരത്തിന്റെ വിവാഹത്തെ കുറിച്ചുളള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ നടൻ ഇതിനെ കുറിച്ച് പ്രതികരിച്ചിരുന്നില്ല. ദിവസങ്ങൾക്ക് മുമ്പായിരുന്നു വിവാഹത്തെ കുറിച്ച് ഔദ്യോഗികമായി വെളിപ്പെടുത്തിയത്. ഹൽദി ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് വിവാഹിതനാകാൻ പോകുന്ന വിവരം ആരാധകരുമായ പങ്കുവെച്ചത്. പങ്കാളി എന്ന് കുറിച്ച് കൊണ്ടാണ് അനീഷയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. ഹൽദി ചടങ്ങിൽ നിന്നുളള നിരവധി ചിത്രങ്ങളും പങ്കുവെച്ചിരുന്നു.

സുഹൃത്തുക്കൾ

അങ്കമാലി സ്വദേശിയാണ് അനീഷ പൗലോസ്. വിദേശത്ത് നേഴ്സ് ആയി ജോലി ചെയ്യുകയാണ് അനീഷ. സ്കൂൾ കാലം മുതൽ സുഹൃത്തുക്കളായിരുന്നു ഇവർ. ഏറെ കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിക്കുന്നത്. ഈ വർഷം ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം നിശ്ചയിക്കുന്നത്. കഴിഞ്ഞ ജനുവരിയിലായിരുന്നു ആന്റണിയുടെ സഹോദരിയുട വിവാഹം. ഇതിന് പിന്നാലെയായിരുന്നു നടന്റേയും അനീഷയുടേയും വിവാഹം നിശ്ചയിക്കുന്നത്.

വിവാഹചിത്രം പങ്കുവെച്ച് നടൻ

വിവാഹ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ആന്റണിക്കും അനീഷയ്ക്കും ആശംസ നേർന്ന് ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്. ചിത്രങ്ങൾക്കൊപ്പം രസകരമായ വീഡിയോയും നടൻ പങ്കുവെച്ചിട്ടുണ്ട്. വിവാഹ നിശ്ചയ ദിവസത്ത എഡിറ്റ് ചെയ്ത രസകരമായ വീഡിയോയാണ് നടൻ ഷെയർ ചെയ്തിരിക്കുന്നത്. വളരെ രസകരമായിട്ടുണ്ട് എന്ന് കുറിച്ച് കൊണ്ടായിരുന്നു ഇൻസ്റ്റഗ്രാമിൽ ഷെയർ പോസ്റ്റ് ചെയ്തത്. ഈ വീഡിയോ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ഓഗസ്റ്റ് 4 ന് ആയിരുന്നു വിവാഹനിശ്ചയം.

Recommended Video

Actor Antony Varghese getting married
സിനിമകൾ

2017ൽ ലിജോ ജോസ് പെല്ലിശ്ശേറി സംവിധാനം ചെയ്ത 'അങ്കമാലി ഡയറീസ്' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ആന്റണി വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് ഇതുവരെ അഭിനയിച്ചിരിക്കുന്നത്. അങ്കമാലിയ്ക്ക് ശേഷം ആന്റണി പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ. 2018 ൽ പുറത്തിറങ്ങിയ ഈ ചിത്രം മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രമായ 'ജെല്ലിക്കെട്ടിലും' പ്രധാനപ്പെട്ട കഥാപാത്രത്തെ നടൻ അവതരിപ്പിച്ചിരുന്നു. 'അനപ്പറമ്പിലെ വേൾഡ്കപ്പ്, അജഗജാന്തരം' തുടങ്ങിയവയാണ് ഇനി പുറത്ത് വരാനുള്ള ചിത്രങ്ങൾ.

 അങ്കമാലി ടീം

അങ്കമാലി ടീം തന്നെയാണ് അജഗജാന്തരത്തിലും അഭിനയിച്ചിരിക്കുന്നത്. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ സംവിധാനം ചെയ്ത ടിനു പാപ്പച്ചനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. കിച്ചു ടെല്ലസും വിനീത് വിശ്വവും ചേര്‍ന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്.ചെമ്പന്‍ വിനോദ് ജോസ്, അര്‍ജുന്‍ അശോകന്‍, കിച്ചു ടെലസ്, ജാഫര്‍ ഇടുക്കി, സുധി കോപ്പ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read more about: antony varghese
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X