അതാണ് വിവാഹം വൈകിയത്; എങ്കിലും ഒരു മാസത്തിനടുത്ത് ആഘോഷങ്ങളായിരുന്നു, പ്രണയ വിശേഷങ്ങളുമായി റോഷ്‌ന
സേവ് ദി ഡേറ്റ് ചിത്രങ്ങളുമായി വന്നതോടെയാണ് നടന്‍ കിച്ചു ടെല്ലസും നടിയും മോഡലുമായ റോഷ്‌ന ആന്‍ റോയിയും പ്രണയത്തിലാണെന്ന കാര്യം പുറംലോകം അറിയുന്നത്. അങ്കമാലി ഡയറീസിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച ഇരുവരും വളരെ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു. എങ്കിലും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. മോഡലിങ്ങില്‍ റോഷ്‌ന സജീവമാകുമ്പോള്‍ അജഗജാന്തരം എന്ന സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു.
കിടിലൻ ഫോട്ടോഷൂട്ട് നടത്തി ശ്രദ്ധേയരായ ഇന്ത്യൻ കപ്പിൾസ്, ചിത്രങ്ങൾ കാണാം
കഴിഞ്ഞ നവംബര്‍ 29 നാണ് കിച്ചുവും റോഷ്‌നയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തോട് അനുബന്ധിച്ച് പല അഭിമുഖങ്ങളിലുമായി കിച്ചുവിനെ പരിചയപ്പെട്ടതിനെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ റോഷ്‌ന പറഞ്ഞ് കഴിഞ്ഞു. എന്നാല്‍ ഒരു മാസത്തോളം നീണ്ട് നിന്ന വിവാഹം വലിയൊരു ആഘോഷമാക്കിയതിനെ കുറിച്ച് പറയുകയാണ് താരമിപ്പോള്‍. മാത്രമല്ല വിവാഹം വൈകി പോയതിനുള്ള കാരണത്തെ കുറിച്ചും നടി പറയുന്നുണ്ട്.

അങ്കമാലി ഡയറീസ് എന്ന സിനിമയുടെ ഭാഗമായാണ് ഞങ്ങള്‍ ആദ്യം പരിചയപ്പെട്ടത്. പിന്നീട് 'വര്‍ണ്യത്തില്‍ ആശങ്ക' എന്ന ചിത്രത്തില്‍ കിച്ചുവിന് ജോഡി ആകേണ്ട പെണ്‍കുട്ടിയ്ക്ക് വരാന്‍ കഴിഞ്ഞില്ല. അങ്ങനെ കിച്ചു വഴി ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചു. അന്നാണ് കിച്ചുവിനെ ആദ്യമായി ഒരുപാട് സമയം കണ്ടതും ഒന്നിച്ച് സംസാരിച്ചിരുന്നതുമെന്നാണ് റോഷ്ന ആൻ റോയി പറയുന്നത്. .

ഞാന്‍ വയനാട്ടുകാരിയാണ്. കിച്ചു കൊച്ചിക്കാരനും. കിച്ചുവിന്റെ അമ്മയാണ് ഞങ്ങള്‍ക്കിടയിലേക്ക് വിവാഹക്കാര്യം എടുത്തിടുന്നത്. പരസ്പരം സംസാരിച്ചപ്പോള്‍ മുന്നോട്ടുള്ള ജീവിതത്തില്‍ ഒന്നിച്ച് പോകമെന്ന് മനസിലായി. അഭിനയത്തോടൊപ്പം വളരെ നന്നായി എഴുതുന്ന ആളാണ് കിച്ചു. സ്വന്തമായി ഒരു തിരക്കഥ എഴുതി സിനിമ എടുത്തിട്ട് മതി വിവാഹം എന്ന് ഞങ്ങള്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതല്ലെങ്കില്‍ എത്രയോ മുന്നേ ഞങ്ങളുടെ വിവാഹം കഴിഞ്ഞേനെ.

കിച്ചു തിരക്കഥഎഴുതി ആദ്യത്തെ ചിത്രമാണ് 'അജഗജാന്തരം' അതിന്റെ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായ ശേഷമാണ് ഞങ്ങള്‍ വിവാഹത്തിലേക്ക് നടന്നത്. സത്യം പറഞ്ഞാല്‍ കൊറോണ ഞങ്ങളെ ബുദ്ധിമുട്ടിച്ചിട്ടേയില്ല എന്ന് തന്നെ പറയാം. ഏഴ് ദിവസം ആഘോഷങ്ങളായിരുന്നു. എന്‍ഗേജ്‌മെന്റ് മുതല്‍, ഹാല്‍ദി, ബ്രൈഡല്‍ ഷവര്‍, ബാച്ചിലര്‍ പാര്‍ട്ടി, മധുരം വെപ്പ്, വിവാഹം, റിസപ്ഷന്‍ അങ്ങനെയാണ് പ്ലാന്‍ ചെയ്തത്.
Recommended Video

നവംബര്‍ പതിമൂന്നിന് തുടങ്ങിയ ആഘോഷ പരിപാടികള്‍ നവംബര്‍ 29 വരെ ഉണ്ടായിരുന്നു. ഇടയില്‍ ഒന്ന് രണ്ട് ദിവസം വിശ്രമിക്കും. വീണ്ടും അടുത്ത ദിവസം ആഘോഷം. ഈ രീതിയിലുള്ള വിവാഹം ആയിരുന്നത് കൊണ്ട് വളരെ അടുത്ത കുടുംബാംഗങ്ങളെ മാത്രമല്ല ഞങ്ങളുടെ രണ്ട് പേരുടെയും എല്ലാ സുഹൃത്തുക്കളെയും ഉള്‍പ്പെടുത്താന്‍ കഴിഞ്ഞു എന്നും റോഷ്‌ന പറയുന്നു.


Click it and Unblock the Notifications











