ഞെട്ടാന്‍ തയ്യാറായിക്കോളു, അങ്കമാലി ടീം വീണ്ടും വരുന്നു? മലയാളത്തിലെ അടുത്ത സൂപ്പര്‍ഹിറ്റായിരിക്കും!

കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് സിനിമകളിലൊന്നായിരുന്നു അങ്കമാലി ഡയറീസ്. ലിജോ ജോസ് പെല്ലിശ്ശേരി പുതുമുഖങ്ങളെ മാത്രം മുന്‍നിര്‍ത്തി സംവിധാനം ചെയ്ത സിനിമ കേരളത്തിലുണ്ടാക്കിയ ഓളം വളരെ വലുതായിരുന്നു. നടന്‍ ചെമ്പന്‍ വിനോദ് തിരക്കഥ ഒരുക്കിയ സിനിമയില്‍ അഭിനയിച്ച താരങ്ങളും ശ്രദ്ധേയരായിരുന്നു.

ആന്റണി വര്‍ഗീസായിരുന്നു സിനിമയിലെ നായകന്‍. അങ്കമാലിക്ക് ശേഷം ആന്റണി അഭിനയിച്ച സിനിമയും ഹിറ്റായിരുന്നു. അത് മാത്രമല്ല ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലെത്തിയ ഈമയൗവും പ്രേക്ഷകരുടെ പ്രീതി സ്വന്തമാക്കിയിരുന്നു. ഇതേ കൂട്ടുകെട്ടില്‍ ഇനിയൊരു സിനിമ കൂടി വന്നാല്‍ എങ്ങനെയുണ്ടാവും. അതിനുള്ള സൂചനകള്‍ പുറത്ത് വന്നിരിക്കുകയാണ്.

അങ്കമാലി ഡയറീസ്

അങ്കമാലി ഡയറീസ്

അങ്കമാലിയുടെ കഥ പറഞ്ഞ് ലിജോ ജോസഫ് പെല്ലിശേരി സംവിധാനം ചെയ്ത സിനിമയായിരുന്നു അങ്കമാലി ഡയറീസ്. തന്റെ സിനിമയെ പരീക്ഷണത്തിന് വിധേയമാക്കുന്ന സംവിധായകന്മാരില്‍ ഒരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. 89 പുതുമുഖങ്ങളുമായി അങ്കമാലി ഡയറീസ് വിജയിച്ചതിന്റെ പിന്നിലെ രഹസ്യവും അതായിരുന്നു. സൂപ്പര്‍ താരങ്ങളുടെ പിന്തുണയൊന്നുമില്ലെങ്കിലും കേരളക്കര ഒന്നടങ്കം സിനിമയെയും ചിത്രത്തിലെ താരങ്ങളെയും ഏറ്റെടുത്തിരുന്നു.

 ചെമ്പന്‍ വിനോദിന്റെ കഥ

ചെമ്പന്‍ വിനോദിന്റെ കഥ

അങ്കമാലി ഡയറീസിന് വേണ്ടി തിരക്കഥ ഒരുക്കിയത് നടന്‍ ചെമ്പന്‍ വിനോദായിരുന്നു. ചെമ്പന്‍ വിനോദ് ആദ്യമായി തിരക്കഥ എഴുതിയ സിനിമയായിരുന്നു അങ്കാമാലി ഡയറീസ്. തന്റെ ജീവിതത്തില്‍ നേരിട്ടുണ്ടായ അനുഭവങ്ങള്‍ ചേര്‍ത്ത് വെച്ചിട്ടായിരുന്നു അങ്കാമാലിക്ക് വേണ്ടി കഥ എഴുതിയതെന്ന് അടുത്തിടെ ചെമ്പന്‍ വിനോദ് പറഞ്ഞിരുന്നു. മികച്ച ജോലിയിലേക്കും അതിന് ശേഷം സിനിമയിലേക്കും എത്തുന്നതിന് മുന്‍പ് താന്‍ അങ്കമാലിയിലൂടെ കറങ്ങി നടക്കുയായിരുന്നു. അതായിരുന്നു പിന്നീട് സിനിമയുടെ കഥയായി മാറിയത്.

സിനിമയുടെ അണിയറയിലുള്ളത്...

സിനിമയുടെ അണിയറയിലുള്ളത്...

സിനിമയ്ക്ക് വേണ്ടി ലിജോ ജോസിന്റെ സഹസംവിധായകന്‍ ടിനു പാപ്പച്ചനായിരുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച സിനിമ 2017 മാര്‍ച്ച് മൂന്നിനായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. 86 പുതുമുഖങ്ങളില്‍ നിന്നും നായകനായി ആന്റണി വര്‍ഗീസ് (പെപ്പേ) അഭിനയിച്ചപ്പോള്‍, അന്ന രാജന്‍ (ലിച്ചി) ആയിരുന്നു നായിക. അപ്പാനി ശരത് (അപ്പാനി രവി) ഇവര്‍ മൂന്ന് പേരായിരുന്നു സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങള്‍.. ആദ്യ സിനിമയ്ക്ക് ശേഷം നല്ല അവസരങ്ങളായിരുന്നു ഇവരെ തേടി എത്തിയത്.

ആന്റണിയുടെ അടുത്ത സിനിമ

ആന്റണിയുടെ അടുത്ത സിനിമ

ലിജോ ജോസിന്റെ സഹസംവിധായകനായി പ്രവര്‍ത്തി ടിനു പാപ്പച്ചന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു സ്വതന്ത്ര്യം അര്‍ദ്ധരാത്രിയില്‍. ഈ വര്‍ഷം റിലീസിനെത്തിയ സിനിമ തിയറ്ററുകളില്‍ മിന്നുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. ആന്റണി വര്‍ഗീസ് നായകനായി അഭിനയിച്ചപ്പോള്‍ ചെമ്പന്‍ വിനോദും ഒരു പ്രധാന കഥാപാത്രമായി സിനിമയിലുണ്ടായിരുന്നു. ജയില്‍ പാശ്ചാതലമാക്കി ഒരുക്കിയ സിനിമ ഒരു ആക്ഷന്‍ ത്രില്ലറായിരുന്നു. ആദ്യ സിനിമയിലൂടെ ഹിറ്റ് സമ്മാനിച്ച നവാഗത സംവിധാകരുടെ പട്ടികയില്‍ ടിനു പാപ്പച്ചനും ഈസിയായി എത്തുകയായിരുന്നു.

കൂട്ടുകെട്ട് വീണ്ടും ആവര്‍ത്തിക്കുന്നു...?

അങ്കമാലിക്ക് ശേഷം ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ്, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരെല്ലാം സ്വതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലുണ്ടായിരുന്നു. ചെമ്പന്‍ വിനോദിനെ കേന്ദ്രകഥാപാത്രമാക്കി ലിജോയുടെ ഈമയൗ വും എത്തിയിരുന്നു. ഈ സിനിമകള്‍ക്കൊല്ലം മികച്ച പ്രതികരണങ്ങളായതിനാല്‍ വീണ്ടും ഇതേ കൂട്ടുകെട്ടിലൊരു സിനിമ കൂടി വരാന്‍ പോവുകയാണ്. ഇക്കാര്യം സംവിധായകന്‍ ടിനു പാപ്പച്ചനാണ് പുറത്ത് വിട്ടത്. ആന്റണി, ലിജോ, ചെമ്പന്‍ വിനോദ് എന്നിവര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നെക്സ്റ്റ്.. നെക്സ്റ്റ് എന്നാണ് തലവാചകം കൊടുത്തിരിക്കുന്നത്. ഇതില്‍ നിന്നും അടുത്ത സിനിമയുടെ സൂചനയാണെന്നാണ് പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X