For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണവിന്റെ പ്രകടനം കണ്ട് ലാല്‍ സാറും സുചിയാന്റിയും കണ്ണ് തുടയ്ക്കുന്നത് കണ്ടു, പ്രണവിനെ കുറിച്ച് അനി

  |

  സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ താരമാണ് പ്രണവ് മോഹൻലാൽ. സൂപ്പർസ്റ്റാർ മോഹൻലാലിന്റെ മകൻ എന്നതിൽ ഉപരി തന്റെ വ്യക്തിത്വത്തിലൂടെയാണ് പ്രണവ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത്. 2018 ലാണ് അദ്ദേഹം സിനിമയിൽ എത്തിയതെങ്കിലും വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. പ്രണവ് ആദ്യമായി നായകനായി അഭിനയിച്ച ആദി എന്ന ചിത്രം 100 ദിവസം തിയേറ്ററിൽ പൂർത്തിയാക്കിയിരുന്നു. ആദിയ്ക്ക് ശേഷം പുറത്തിറങ്ങിയ ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ് പ്രണവിന്റേതായി പുറത്തു വന്ന അവസാന ചിത്രം. രണ്ട് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

  ഇത് എന്ത് വസ്ത്രമാണ്, നടിയുടെ ഫോട്ടോഷൂട്ട് വൈറലാകുന്നു...

  താരങ്ങളുടെ മക്കളിൽ നിന്ന് തിരച്ചും വ്യത്യസ്തമായ ജീവിതമാണ് പ്രണവ് മോഹൻലാലിന്റേത്. അധികം പൊതുവേദികളിലും പുരസ്കാരനിശകളിലുമൊന്നും പ്രണവ് എത്തിയിരുന്നില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രണവിനെ കുറിച്ചുള്ള ചർച്ച സജീവമാണ്. നടന്റെ യാത്ര വിശേഷങ്ങളാണ് ആരാധകർ അധികവും പങ്കുവെയ്ക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പ്രണവിനെ കുറിച്ചുള്ള അനി ഐവി ശശിയുടെ വാക്കുകളാണ്. അനിയും പ്രണവും അടുത്ത സുഹൃത്തുക്കളാണ്.

  നമ്മുടെ സംവിധായകർ അധികം ഉപയോഗിച്ചിട്ടില്ലാത്ത അഭിനേതാവാണ് പ്രണവ് എന്നാണ് അനി പറയുന്നത്. കേരള കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമായ മരയ്ക്കാർ അറബികടലിന്റെ സിംഹം എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് വർക്ക് ചെയ്തിരുന്നു. പ്രണവ് മാത്രമല്ല. കല്യാണി പ്രിയദര്‍ശന്‍, സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍, കീർത്തി സുരേഷ് എന്നിങ്ങനെ യുവതാരങ്ങളുടെ നീണ്ടനിര തന്നെ ചിത്രത്തിലുണ്ട്. സിനിമയുടെ റിലീസിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മരയ്ക്കാറിലെ സഹസംവിധായകനും സഹതിരക്കഥകൃത്തുമാണ് അനി ഐവി ശശി.

  പ്രണവിന്റെ അഭിനയ മികവ് മലയാള സിനിമ കാണാൻ ഇരിക്കുന്നേയുള്ളൂവെന്നാണ് അനി പറയുന്നത്. നമ്മുടെ സംവിധായകര്‍ ഇതുവരെ അയാളെ പൂര്‍ണ്ണമായി ഉപയോഗിച്ചിട്ടില്ല. ഒരു സീനില്‍ പ്രണവിന്റെ പ്രകടനം കണ്ട് ലാല്‍ സാറും സുചി ആന്റിയും കണ്ണ് തുടയ്ക്കുന്നത് കണ്ടിരുന്നു. പ്രണവും മായയും കല്യാണിയുമൊക്ക ബാല്യകാലസുഹൃത്തുക്കളാണ്, അനി പറയുന്നു

  മരയ്ക്കാർ സിനിമയെ കുറിച്ചുള്ള പ്രതീക്ഷയും അനി കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെയ്ക്കുന്നുണ്ട്. നൂറ്റിപ്പത്ത് ദിവസമായിരുന്നു മരയ്ക്കാറിന്റെ ചിത്രീകരണം. കടലിലെ രംഗങ്ങളൊക്കെ അതിസാഹസികമായാണ് ചിത്രീകരിച്ചത്. റാമോജി ഫിലിം സിറ്റിയില്‍ തന്നെ സമുദ്രം സൃഷ്ടിക്കുകയെന്നത് വലിയ വെല്ലുവിളിയായിരുന്നു. അതിനെ തരണം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. കൂടാതെ മോഹന്‍ലാലിനൊപ്പം നേരത്തെ പരസ്യ ചിത്രങ്ങളിലും സിനിമയിലുമൊക്കെയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രണവിനൊപ്പം ആദ്യമായിട്ടാണ് വർക്ക് ചെയ്യുന്നത് അനി പറയുന്നു.

  കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് മരക്കാര്‍ എത്തുന്നു | FIlmiBeat Malayalam

  പ്രിയദർശനോടൊപ്പം കരിയർ ആരംഭിച്ച അനി സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. നിന്നിലാ നിന്നില എന്ന തെലുങ്ക് ചിത്രമാണ് അനി ആദ്യമായി സംവിധാനം ചെയ്ത സിനിമ. ഒടിടി റിലീസായിട്ടാണ് എത്തിയത്. നിത്യ മേനോൻ, അശോക് സെൽവൻ, ഋതു വർമ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. മായ എന്ന ഹ്രസ്വ ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. അടുത്തിടെയാണ് മായ യൂട്യൂബിൽ റിലീസ് ചെയ്തത്.

  English summary
  Ani Iv Sasi About Pranav Mohanlal Acting caliber, , Says None Used Pranav Well In The Industry,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X